സാധാരണക്കാർക്ക്പോലും സുപരിചിതമായൊരു ഔഷധമാണ് ചുക്ക്. മിക്കവാറും ആയുർവേദ ഔഷധങ്ങളിലെ അവിഭാജ്യ ഘടകമാണ് ചുക്ക് .ചുക്കില്ലാത്ത കഷായം ഇല്ല എന്ന ഒരു പ്രയോഗം തന്നെ ഉണ്ട്. ഇഞ്ചി പുഴുങ്ങി ഉണക്കുന്നതാണ് ചുക്ക്.
അല്ലാഹു (സുബ്ഹാനഹുതആലാ ) സൂറ ഇൻസാനിൽ[ 76;17 ]സ്വർഗ്ഗീയ പാനീയങ്ങളിൽ ഒന്നാണെന്ന് ഇഞ്ചിയെ കുറിച്ചു പറയുന്നുണ്ട്: وَيُسْقَوْنَ فِيهَا كَأْساً كَانَ مِزَاجُهَا زَنجَبِيلاً (വയുസ്ക്കവ്ന ഫീഹാ കഅ്സൻ കാന മിസാജുഹാ സൻജബീല) (ഇഞ്ചി നീരിന്റെ ചേരുവ ചേര്‍ത്ത പാനീയം അവര്‍ക്കവിടെ കുടിക്കാന്‍ നല്കപ്പെടും.”)
.മുഹമ്മദ് നബി [ സ.അ] ചുക്ക് കഴിച്ചിരുന്നുവെന്നതിനു പ്രാമാണികമായ തെളിവുകളുണ്ട് .അബു സഈദ്[ റ] അനിവേദനം ചെയ്ത ഹദീസിൽ’ ‘റോമാ ചക്രവർത്തി ഹിർഖൽസമ്മാനം കൊടുത്തയച്ച കൂട്ടത്തിൽ സുഗന്ധ വ്യഞ്ജനമായ ചുക്കും ഉണ്ടായിരുന്നു’.അവിടുന്ന് അതുസ്വീകരിക്കുകയുംഅല്പമെടുത്ത് കഴിക്കുകയും സഹാബികൾക്കു കൊടുക്കുകയും ചെയ്തു. നബി [ സ.അ] ഇതിനെ സ്വർഗ്ഗീയ ചെടികളിൽപെട്ട താണെന്നു പറഞ്ഞിട്ടുണ്ട് .
ഇതിന് അറബിയി ൽസൻജബീൽഎന്നും ഇംഗ്ലീഷിൽ ഡ്രയ്ജിൻജെർഎന്നുംപറയുന്നു . ഇതിൻെറ ഉത്ഭവം സാൻസിബാറിൽ നിന്നാണ്. പനി, ജലദോഷം, ചുമ, വയറു വേദന, ദഹനക്കേടു, ചർദി , വാതം , എക്കിൾ, പിത്തം എന്നിങ്ങനെ ഒട്ടേറെ രോഗങ്ങൾക്കുള്ള ശമനൗഷധമാണ് ചുക്ക് .ഇത് അജീർണമില്ലാതാക്കി ദഹനത്തെ സഹായിക്കുന്നു .ബുദ്ധിശക്തിയും ഓർമശക്തിയും വർദ്ധിപ്പിക്കുന്നു.
ശൈസ അസീസ്