കുഞ്ഞേ, നിനക്കായ് (കവിത)

കുഞ്ഞേ നിനക്കായ് ഞാൻ സമർപ്പിക്കുന്ന
എന്റെ ആത്മ പ്രതിഷേധം.
 
എന്തിനു നീ ഈ ഭൂമിയിലേക്ക് വന്നു.
മാംസ ദാഹികളായ, നരഭോജികളുടെ വിഷപ്പകറ്റാൻ
നീയൊരു പദാർത്ഥമാകേണ്ടി വന്നല്ലോ!.
നിനക്കായ്, ഒരു പാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയ നിന്റെ മാതാപിതാക്കൾക്കായി
ഞാൻ വിലപിക്കുന്നു .
 
നിന്റെ കൂട്ടില്ലാതെ തനിച്ചായ നിന്റെ കളിക്കോപ്പുകളുണ്ടവിടെ …
നിന്റെ കൊഞ്ചലുകളും ചിരികളും പൊഴിയാത്ത ദിനരാത്രങ്ങൾ കടന്ന് പോവുന്നു…
എന്റെ മോളെന്നപ്പോലെ കാണുന്നു ഞാൻ നിന്നെ,
എന്റെ ഹൃദയത്തോട് ചേർത്ത് വെക്കുന്നു ഞാന്‍ നിന്നെ .
നിന്റെ ജീവന്റെ തിരിച്ചു വരവിനായ് ഒരുപാട് നൊന്തു പ്രാർത്ഥിക്കുന്നു…
അതല്ലാതെ വിദൂരതയില്‍ നിന്ന് ഞാനെന്തു ചെയ്യാന്‍, മകളെ…
ഇനിയൊരു ചെകുത്താൻമാരുടെ കയ്യിലും അകപ്പെടാതിരിക്കട്ടെ ഒരു ജീവനും .
 

 

നാജിറ ഷാഹിര്‍

About Najira Shahir

Check Also

നയാഗ്ര വെള്ളച്ചാട്ടം

നയാഗ്ര വെള്ളച്ചാട്ടം രണ്ടു ദിവസത്തെ ന്യൂയോർക്ക് സന്ദർശനം കഴിഞ്ഞു ലോകത്തിലെ ഏറ്റവും വലിയ ജല പാതങ്ങളിൽ ഒന്നായ നയാഗ്രയിലേക്ക് ഞങ്ങൾ …

One comment

  1. excellent naji

Leave a Reply

Your email address will not be published. Required fields are marked *