ഇസ്തിഖാറത്ത് നിസ്കാരം صلاةالاستخاره (നന്മയെ തേടുന്ന നിസ്കാരം) ⚪⚪⚪⚪⚪⚪⚪⚪⚪

img-20161120-wa0011                         പവിത്രതയുള്ള ഒരു സുന്നത്ത്  നിസ്കാരമാണിത് . അനുവ ദനീയമായ  ഏതെങ്കി ലും ഒരു കാര്യം   ചെയ്യാനുദ്ദേശിക്കുകയും അത്  ചെയ്യുന്നതാണോ, ചെയ്യാതിരിക്കുന്നതാണോ നന്മ എന്ന് തീരുമാനിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ  രണ്ട്  റക്അത്ത്  ഇസ്തിഖാറത്ത് നിസ്കാരം സുന്നത്താകുന്നു.ഇതിന് പ്രത്യേക സമയമൊന്നുമില്ല. എന്നാൽ നിസ്കാരം നിരോധിക്കപ്പെട്ടിട്ടില്ലാത്ത അവസരം നോക്കി നിസ്കരിക്കാം.മറ്റു സുന്നത്ത് നിസ്കാരങ്ങളോട് ചേർത്ത് നിസ്കരിച്ചാലും മതി. ഇസ്തിഖാറത്ത് എന്നാൽ ഗുണത്തെതേടൽ ,നന്മയെ തേടൽ എന്നൊക്കെയാണർ ത്ഥം.

   img-20161120-wa0012    അനസ് (റ) നിവേദനം  ചെയ്യുന്നു.”നബി(സ) അനസ് (റ) വിനെ  വിളിച്ചു  പറയുകയുണ്ടായി “അല്ലയോ അനസെ,നീ വല്ലകാര്യവും ചെയ്യാനുദ്ദേശിച്ചാൽ ഏഴ് തവണ നീ നിൻറെ  നാഥനെ ഇസ്തിഖാറത്ത് ചെയ്യുക . നല്ലതേതെന്ന്  അറിവിച്ചു തരുവാൻ  പ്രാർത്ഥിക്കുക.പിന്നെ നിൻറെ മനസ്സിൽ  എന്ത് തോന്നുന്നുവോ അതിലാണ് ഗുണമുള്ളത്” (അദ്കാറുന്നബവി ,പേ.153).
നിസ്കാരത്തിൻറെ രൂപം     

ഇസ്തിഖാറത്ത് നിസ്കാരം ഞാൻ രണ്ട് റക്അത്ത് നിസ്കരിക്കുന്നു എന്നാണ് നിയ്യത്ത് .ഒന്നാമത്തെ റക്ക്അത്തിൽ ഫാത്തിഹക്ക് ശേഷം കാഫിറൂനയും,രണ്ടാമത്തെ റക്അത്തിൽ ഇഖ്ലാസ് സൂറത്ത് ഒാതുക.ഇഷ്ടമുള്ള സൂറത്തും ഒാതാം.
നിസ്കാരം കഴിഞാൽ

ആയത്തുൽ കുർസിയ്യ് 21 പ്രാവശ്യവും,
‘ഇന്നാഅൻസൽനാഹു’സൂറത്ത് 1 പ്രാവശ്യം,
‘ഖുൽഹുവല്ലാഹു’ എന്ന സൂറത്ത്  3 പ്രാവശ്യം ,
ഖുൽ അഊദുബിറബ്ബിൽ  ഫലഖ്  1 പ്രാവശ്യം,
ഖുൽ അഊദുബിറബ്ബിന്നാസ് 1 പ്രാവശ്യവും  ഒാതി നബി(സ)യുടെ മേൽ  സ്വലാത്തും ചൊല്ലിയ ശേഷം                                               ഇങ്ങനെ ദുഅ ചെയ്യുക.
اللهم اني استخيرك بعلمك واستقدركا بقدرتك وأسألك من فضلك العظيم فانك تقدر ولااقدر وتعلم ولااعلم وانت علام الغيوب
اللهم ان كنت  تعلم  ان  هداالامر خير لي في ديني ومعاشي وعاقبة امري قاقدره لي ويسره لي ثم بارك لي فيه وان كنت تعلم ان هداالامر شر لي في ديني ومعاشي وعا قبة امري فاصرفه عني واصرفني عنه واقدرلي الامر حيث كان ثم ارضني به
(അല്ലാഹുമ്മ ഇന്നീ അസ്തഖീ റുക്ക ബിഇൽമിക്ക വഅസ്ത ഖ്ദിറുക്ക ബിഖുദ്റത്തിക്ക വഅസ്അലുക്ക മിൻ ഫള്ലിക്കൽ അളീം. ഫഇന്നക്ക തഖ്ദീറു വലാഅഖ് ദിറുവതഅ ലമു വലാ അഅലമു വഅന്ത അല്ലാ മുൽ ഗുയൂബ് . അല്ലാഹുമ്മ ഇൻ കുൻത തഅലമു അന്ന ഹാദൽ അംറ ഖൈറുൻല്ലി ഫി ദീനീ വമആശീ ബത്തി അംരീ ഫഖ്ദിർഹു ലീ വയസ്സിർഹുലീ സുമ്മ ബാരിക് ലീ ഫീഹി വഇൻ കുൻത തഅലമു അന്ന ഹാദൽ അംറ ശർറുൽ ലീ ഫീ ദീനീ വമആശീ വആഖിബത്തി അംരീ ഫസ് രിഫ് ഹു അന്നീ വസ് രിഫ്നീ അൻഹു വഖ്ദിർ ലിൽ അംറ ഹൈസു ക്കാന സുമ്മർളനീ ബിഹീ.)

അല്ലാഹുവേ ,നിൻറെ അറിവ് കൊണ്ട് നിന്നോട് ഞാൻ നന്മയെ തേടുന്നു . നിൻറെ കഴിവ് മുൻ നിർത്തി നിന്നോട് ഞാൻ കഴിവ് ചോദിക്കുന്നു .നിൻറെ മഹത്തായ ഔദാര്യവും  നിന്നോട് ഞാൻ ചോദിക്കുന്നു . എന്തുകൊണ്ടെന്നാൽ നീ എല്ലാറ്റിനും കഴിവുള്ളവനാണ് . എനിക്ക് ഒരു കഴിവും ഇല്ല. നീ എല്ലാം അറിയുന്നവനാണ് . എനിക്ക് ഒരു അറിവും  ഇല്ല. നീ അദൃശ്യകാര്യങ്ങളെല്ലാം നന്നായി അറിയുന്ന വനാണല്ലോ.അല്ലാഹുവെ, ഇക്കര്യം എൻറെ ദീനിലും  ജീവിതത്തിലും എൻറെ അവസാന പരിണാമത്തിലും എനിക്ക് ഗുണകരമാണെന്ന് നീ അറിയുന്നുണ്ടെങ്കിൽ  അതെനിക്ക് വിധിക്കുകയും, സൗകര്യപ്പെടുത്തിത്തരികയും   അതിലെനിക്ക്  ഗുണം വർദ്ധിപ്പിച്ചു തരികയും ചെയ്യേണമെ. ഇനി ഇക്കാര്യം എൻറെ ദീനിലും ജീവിതത്തിലും എൻറെ അവസാന പരിണാമത്തിലും എനിക്ക് ദോഷകരമാണന്നാ ണ് നീ അറിയുന്നതെങ്കിൽ എന്നിൽ നിന്ന് ഇതിനേയും ഇതിൽ നിന്ന് എന്നെയും നീ  തിരിച്ച് കളയേണമേ. നന്മ എവിടെയാണെങ്കിലും അതെനിക്ക് വിധിക്കുകയും അതിൽ എനിക്ക് തൃപ്തി നൽകുകയും ചെയ്യേണമെ.

     ഇസ്തിഖാറത്ത് നിസ്കാരത്തിന് ശേഷം താൻ ഉദ്ദേശിച്ച കാര്യം ചെയ്യണമോ വേണ്ടയോ അല്ലാഹു അവൻറെ മനസ്സിൽ തോന്നിക്കും അതനുസരിച്ച് പ്രവർത്തിക്കുക. തീർച്ചയായും അതിൽ നന്മയും ബർക്കത്തും ഉണ്ടാകും..

ഷമീമ ഉമർ

About shameema Umer

Check Also

അയാൾ

കഥ അയാൾ “സൈതാലിക്കയുടെ വീടിന് മുമ്പിൽ എന്താ ഒരാൾക്കൂട്ടം”. രാവിലെയുള്ള പത്രപാരായണം തടസ്സപ്പെടുത്തിക്കൊണ്ട് അടുക്കളയിൽ നിന്നും അമ്മയുടെ ചോദ്യം. പത്രത്തിൽ …

Leave a Reply

Your email address will not be published. Required fields are marked *