എന്റെ ചെറിയ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ അങ്ങയെ ﷺ ഓർക്കാൻ ഞാൻ മറക്കുമ്പോഴും,അവിടുത്തെ ﷺ കോടാനുകോടി ഉമ്മത്തുകൾക്കിടയിലും,മുത്ത് മുസ്ത്വഫാ ﷺ തങ്ങളേ… അവിടുന്ന് ﷺ എന്നെ മറക്കുന്നില്ലല്ലോ… اللهم صل على سيدنا محمد وعلى اله وصحبه وسلم ~من فضل ربي🍃
Read More »Recent Posts
അകലെയാണെന്റെ ജന്മഗേഹം
ഹിജ്റ തൻ കാഹളം മുഴങ്ങുന്നു വിണ്ണിൽ….യാത്രയായ് മരുഭൂവിൻ മണ്ണിലായ് പ്രവാചകർ… ഇനിയില്ല ഇവിടുത്തെ ഊഷ്മളമാം പ്രഭാതങ്ങൾ..ബൈത്തുൽ അതീഖ്വതൻ തിരുമുറ്റത്തെ പ്രദോഷങ്ങൾ… ജബലുന്നൂറിലെ ഏകാന്തമാം ദിനരാത്രങ്ങൾ… പായുന്നൂ നാലുപാടും ഖുറൈശികൾ മത്സരിക്കുന്നിവർ തിരുനബിതന്റെ പ്രാണനായ്….. അകലെ മായുന്നു പട്ടണ കാഴ്ചകൾ അഴലായ് മാറുന്നൂ ജന്മഗേഹത്തിൻ ഓർമ്മകൾ….. വിഷാദ മൂകമാം പ്രകൃതി പോലുമേ വിരഹത്തിൻ നോവിനാൽ വിതുമ്പി നിൽക്കുന്നു…. ആദിത്യ മരുളുന്നു മരുഭൂ വിശാലമായ്… പാഥേയമൊരുക്കുന്ന പർവ്വത പാർശ്വങ്ങൾ സാക്ഷിയായ്…. ഉഷ്ണരശ്മിതൻ ചൂടേറ്റു വാടവേ….ചടുലമാം പാദങ്ങൾ മന്ദഗതിപുൽകവേ… ഹൃത്തിലായ് നാഥൻ ഏകിയ ധൈര്യവും തൗഹീദിൻ മാറ്റൊലിക്കായുള്ള സ്ഥൈര്യവും… കാത്തിരിപ്പൂ ലോകമീ യുഗപുരുഷപ്രഭാവനായ്… പാരിതിൽ സത്യ …
Read More »ലോസ് ഏൻഞ്ചലസ്
ലോസ് ഏൻഞ്ചലസ് വീണ്ടുമൊരു ബസ്സ് യാത്ര…. സാൻഫ്രാൻസിസ്കോയിലെ ഹോട്ടലിൽനിന്നും അതിരാവിലെ ബ്രേക്ക്ഫാസ്റ്റ് തരപ്പെടുത്തി ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിലേക്ക്…. അടുത്തതായി ഞങ്ങളുടെ ലക്ഷ്യം ഫിലിം സിറ്റി എന്നറിയപ്പെടുന്ന ലോസ് ഏഞ്ചലസ് ആണ്… എട്ടു മണിക്കൂറാണ് യാത്രാ ദൈർഘ്യം…. ഇവിടെ വിമാനയാത്രയെക്കാൾ എന്തുകൊണ്ടും അഭികാമ്യം ബസ്സ് യാത്രയാണ്…. ഒരു രാജ്യത്തിന്റെ ഉള്ളറിയണമെങ്കിൽ അവിടുത്തെ ഗ്രാമങ്ങളിലൂടെയുള്ള യാത്ര അനിവാര്യമാണ്… സിറ്റിയിൽ നിന്നു ബഹുദൂരം പിന്നിട്ടപ്പോൾ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന കൃഷിയിടങ്ങൾ…. ഒരു രാജ്യത്തിന്റെ …
Read More »