ഹിജ്റ തൻ കാഹളം മുഴങ്ങുന്നു വിണ്ണിൽ….
യാത്രയായ് മരുഭൂവിൻ മണ്ണിലായ് പ്രവാചകർ…
ഇനിയില്ല ഇവിടുത്തെ ഊഷ്മളമാം പ്രഭാതങ്ങൾ..
ബൈത്തുൽ അതീഖ്വതൻ തിരുമുറ്റത്തെ പ്രദോഷങ്ങൾ…
ജബലുന്നൂറിലെ ഏകാന്തമാം ദിനരാത്രങ്ങൾ…
പായുന്നൂ നാലുപാടും ഖുറൈശികൾ
മത്സരിക്കുന്നിവർ തിരുനബിതന്റെ പ്രാണനായ്…..
അകലെ മായുന്നു പട്ടണ കാഴ്ചകൾ
അഴലായ് മാറുന്നൂ
ജന്മഗേഹത്തിൻ ഓർമ്മകൾ…..
വിഷാദ മൂകമാം പ്രകൃതി പോലുമേ വിരഹത്തിൻ നോവിനാൽ വിതുമ്പി നിൽക്കുന്നു….
ആദിത്യ മരുളുന്നു മരുഭൂ വിശാലമായ്…
പാഥേയമൊരുക്കുന്ന പർവ്വത പാർശ്വങ്ങൾ സാക്ഷിയായ്….
ഉഷ്ണരശ്മിതൻ ചൂടേറ്റു വാടവേ….
ചടുലമാം പാദങ്ങൾ മന്ദഗതിപുൽകവേ…
ഹൃത്തിലായ് നാഥൻ ഏകിയ ധൈര്യവും
തൗഹീദിൻ മാറ്റൊലിക്കായുള്ള സ്ഥൈര്യവും…
കാത്തിരിപ്പൂ ലോകമീ യുഗപുരുഷപ്രഭാവനായ്…
പാരിതിൽ സത്യ ദീനിൻ വെളിച്ചം പകരാനായ്…..
യസ്‌രിബിൻ മണ്ണിലായ് ചരിത്രം കുറിക്കാനായ്…..
ഇനിയുമൊരു പിൻവിളിക്കുത്തരം നൽകാതെ….
കനൽ പദങ്ങൾ താണ്ടി പ്രയാണം തുടരവേ….
ഗദ്ഗദത്തോടെ ഓർക്കുന്നു എങ്കിലും
അങ്ങ അകലെയാണെന്റെ ജന്മഗേഹം….
ആഷ്‌ന സുൽഫിക്കർ
