പല ഇമാമീങ്ങളും പരിശുദ്ധ ഖുർആൻ ആഴത്തിൽ ചർച്ച ചെയ്‌തിട്ടുണ്ട്. അതിൽ പെട്ട ഒരു ഇമാം ആണ് ഇമാം സുയൂതി.
നമുക്ക് ഖുർആനിന്റെ ആയതിനെ രണ്ടായി തരാം തിരിക്കാം. മാക്കിയായ സൂറത്തുകളും മദനി ആയ സൂറത്തുകളും. ഹിജ്റക്ക് മുൻപ് ഇറങ്ങിയ സൂറത്തുകൾക്കൊക്കെ ക്കി എന്നും ഹിജ്റക്ക് ശേഷം ഇറങ്ങിയതിന് മദനി എന്നും പറയുന്നു.
ഉദാ: …….
ഈ ആയത് നബി (സ)മക്കയിലായിരിക്കെ ആണ് ഇറങ്ങിയതെങ്കിലും മദനിയിൽ പെട്ടതാണ്. കാരണം ഹിജ്റക്ക് ശേഷം ഇറങ്ങിയത് കൊണ്ട് .
ഹിജ്റക്ക് മുംബ് ഇറങ്ങിയ സൂറതുകളെ ‘മക്കിയ്യ്” എന്നും ഹിജ്-റക്ക് ശേഷമിറങ്ങിയവയെ “മദനിയ്യ്” എന്നുമാണ്.
നാട്ടില്‍ താമസിക്കുംബോള്‍ ഇറങ്ങിയത് “ഹളരിയ്യ്”
യാത്രയില്‍ ആയിരിക്കെ “സഫരിയ്യ്”
പകല്‍ ഇറങ്ങിയത് “നഹാരിയ്യ്”
രാത്രി ഇറങ്ങിയത് “ലൈലിയ്യ്”
ചൂടുകാലമിറങ്ങിയത് “സ്വൈഫിയ്യ്”
തണുപ്പ് കാലമിറങ്ങിയത് “ശിതാഇയ്യ്”
ഇതിന് ഖുര്ആനിൽ തന്നെ പല ഉദാഹരണങ്ങളും കാണാം.
ഖുർആനിന് 55 ഓളം പേരുകൾ പണ്ഢിതന്മാർ പറഞ്ചിട്ടുണ്ട്.
ബുദ്ധി സാമർഥ്യം കൊണ്ടും സാഹിത്യം കൊണ്ടും പ്രശസ്തി ആർജിച്ച കവികളുടെ ആധിപത്യമുള്ള നാടായിരുന്നു അന്നത്തെ മക്ക. ആ കാലഘട്ടത്തിലായിരുന്നു വിശുദ്ധ ഖുർആൻ ഇറങ്ങുന്നതും. ഈ കവികളെയൊക്കെ അമ്പരിപ്പിച്ചു കൊണ്ടുള്ള സാഹിത്യവും ആകർഷണീയമായ ശൈലിയിലുമായിരുന്നു വിശുദ്ധ ഖുർആൻ ഇറക്കപ്പെട്ടത്. സൂറത്തു താഹ യുടെ മനോഹരതയിൽ ലയിച്ചു കൊണ്ടാണ് ഉമർ (റ ) ഇസ്ലാമിലേക്ക് കടന്നു വരുന്നതും.
ഖാലിദ് ബിൻ വലീദ് (റ ) നേതൃത്വം കൊടുത്ത യമാമാ യുദ്ധത്തിൽ 1500 ഓളം സ്വഹാബിമാർ കൊല്ലപ്പെട്ടു. അതിൽ തന്നെ 70 ഓളം ഹാഫിളുകളും മരണപ്പെട്ടു . ഈ സാഹചര്യത്തിലാണ് ഖുർആൻ ക്രോഡീകരണം നടത്താൻ കാരണമായത്.
_തുടരും_ …