ജ്വലിച്ചു കത്തുന്ന തീനാളത്തിന് പ്രകാശത്തെ ഊതിയണക്കാൻ നിശബ്ദനായി നീ വന്നു.
മരണമേ…. മർത്യനു താകീതാ നിൻ സ്മരണ
കാലമേ നീയും സാക്ഷി.
നഷ്ടങ്ങളല്ലാതെ എന്തു
നൽകി ഈ വിണ്ണിൽ
എന്നു തേടിയെത്തുമെന്നറിയാത്ത ഹദഭാഗ്യരാണ് ഞങ്ങൾ.
നിന്നെക്കുറിച്ചുള്ള ചിന്തകളിൽ ഒരു തൊട്ടാവാടിയിതൾ പോൽ വാടിതളർന്നില്ലതുവുന്നു ജീവൻ.
മിടിക്കുമെന്ന് ഹൃദയം നിനക്കുള്ള വർണനകളിൽ പോലും.
എനിക്കില്ലെന്ന് നടിച്ചവർ പ്പോലും നിനക്ക് കീഴ്പ്പെട്ടു പോയി.
കൂട്ടുവിളിക്കാൻ ഒരിക്കൽ വരുമെന്നറിയാം.
അരുതേയെന്നു മറുമൊഴി ചൊല്ലിടാൻ നേരം തരാതെ
ഒരുക്കിയല്ലോ ആറടി മണ്ണിൽ ഞങ്ങൾക്കായൊരിടം.
ജീവനു ജനനമതു തുടക്കമെന്നാൽ
മരണമതു ഒടുക്കമല്ലോ.