മക്കത്തുദിച്ച താരകം
…………………………..
മക്കത്തെ മണ്ണിൽ പിറന്ന പുണ്ണ്യമേ
ഉമ്മത്തികളുടെ രക്ഷിതാവേ
അനാഥകരുടെ കാരുണ്യമേ
വിശുദ്ധിയുടെ പ്രതീകമെ
ക്ഷമയുടെ വിഘ്യതമേ
വിജ്ഞാനത്തിൻ പാരമ്യമേ
പുഞ്ചിരിയുടെ പര്യായമെ
വിനയത്തിൻ സ്രോതസ്സേ
ഇരുലോകത്തിൻ പ്രകാശമേ
റബീഉൽ അവ്വലിൻ
അത്ഭുതമേ
ഞങ്ങൾക്കായി ഈ
വിണ്ണിലേക്ക് നാഥൻ നൽകിയ പ്രവാചകാ
ഈ പാപികളാം ഞങ്ങൾ മൊഴിയുന്നു ഹബീബി നായി സ്വലാത്തുകൾ.
എൻ കിനാവിൻ
ദർശനത്തിനായി അങ്ങേക്കായി മിഴിയടക്കുന്നു
റസൂലുള്ളാ മൊഴിയുന്ന ഓരോ വാക്കിലും ഒരായിരം അർഥങ്ങൾ ഞങ്ങൾക്കായി നൽകി
നാഥനെ അങ്ങയിലൂടെ അറിഞ്ഞു ഞങ്ങൾ
അങ്ങയെ വാഴ്ത്താത്ത ദിനങ്ങൾ ഇല്ല
റസൂലുള്ളാക്കല്ലാത്ത മദ്ഹുകളുമില്ല
മദീന മണ്ണിൽ ഹബീബിന് ചാരത്തണിക്കില്ലേ റബ്ബേ
തിരുനബിയെ കൺകുളിർക്കെ കാണാൻ ജന്നത്തുൽ ഫിർദോസ്സിൽ ഒരുമിപ്പിക്കിലെ നാഥാ…
നാജി ഷാഹിർ