- അത്തിപ്പഴത്തിൽ ധാരാളമായി ഫൈബർ അടങ്ങിയതിനാൽ ശരീര ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനപ്പെടുന്നു . ഹൈ ഫൈബർ ഡയറ്റ് വിശപ്പ് കുറക്കുന്നതോടൊപ്പം ദഹനം സാവധാനത്തിലാക്കുന്നു.തടി കൂട്ടാനാഗ്രഹിക്കുന്നവർ അത്തിപ്പഴം പാലുമായി ചേർത്ത ഉപയോഗിക്കേണ്ടതാണ്.
- ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തിച്ചേരുന്ന ഉപ്പിന്റെ വർധിച്ച അളവ് രക്ത സമ്മർദ്ദത്തിനും അതിനോടനുബന്ധിചുള്ള അസുഖങ്ങൾക്കും കാരണമാകുന്നു അത്തിപ്പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഭക്ഷണത്തിലൂടെ രക്തത്തിലെത്തുന്ന സോഡിയത്തിന്റെ അളവിനെ നിയന്ത്രിച്ചു ബ്ലഡ് സർക്കുലേഷൻ മെച്ചപ്പെടുത്തുന്നതിനായി blood pressure രോഗികൾക്ക് ഏറെ പ്രയോജനപ്പെടുന്നു .ഇത് ധമനികളിൽ രക്തം കട്ട പിടിക്കുന്നത് തടയുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്ത സമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു .
- നാരടങ്ങിയ ഭക്ഷണം പ്രമേഹ രോഗികൾക്ക് വളരെയതികം ഗുണം ചെയ്യുമെന്നതിനാൽ അത്തിപ്പഴം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് സഹായിക്കുന്നു.പഴത്തെ പോലെ തന്നെ ഇതിന്റെ ഇലയിലും ധാരാളം നാരടങ്ങിയിരിക്കുന്നതിനാൽ ഇലയുടെ നീര് പ്രഭാത ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ഗ്ലുക്കക്കോസിന്റെ അളവ് കുറച്ചു കാലാനുസൃതമായ് ഇന്സുലിന് കുത്തിവെപ്പ് ഒഴിവാക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു .
- കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ തേയ്മാനം കുറയ്ക്കുകയും ബലം വർധിപ്പിക്കുകയും ചെയ്യുന്നു. അത്‌ലറ്റുകൾക്കും,കുട്ടികൾക്കും, പാലിനോട് അലര്ജി ഉള്ളവർക്കും ഏറെ പ്രയോജനപ്രദമാണ് അത്തിപ്പഴം . (5 figs provide 250 mg daily recommended level of calcium)
- ധാരാളമായി ആൽക്കലൈൻ അടങ്ങിയിരിയ്ക്കുന്നതിനാൽ പുകവലി നിർത്താനാഗ്രഹിക്കുന്നവർ അത്തിപ്പഴം കഴിക്കുന്നത് വളരെയധികം പ്രയോജനം ചെയ്യുന്നു. നേത്ര രോഗങ്ങളെ തടയുന്നതിലുപരി പ്രായമായവരിലുണ്ടാകുന്ന നേത്ര പ്രശ്നങ്ങൾക്കും പരിഹാരമാകുന്നു.
- ലൈംഗീകാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പുരാതന കാലം മുതൽക്കു തന്നെ അത്തിപ്പഴം പാലും തേനും ചേർത്ത ഉപയോഗിച്ചിരുന്നു.അത്തിപ്പഴത്തിലടങ്ങിയിരിക്കുന്ന അയൺ, സിങ്ക് , മാംഗനീസ് , മഗ്നീഷ്യം എന്നിവ ഹോർമോൺ ലെവൽ സ്ഥിരപ്പെടുത്തി ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നതോടൊപ്പം ലൈംഗീക ശേഷിക്കുറവ് പരിഹരിക്കുകയും ചെയ്യുന്നു.രണ്ടുമൂന്നു അത്തിപ്പഴം തലേ രാത്രി പാലിൽ ഇട്ടു വെച്ച് പിറ്റേന്ന് രാവിലെ കഴിക്കുന്നത് ലൈംഗീക ശേഷി വർദ്ധിക്കുന്നതോടൊപ്പം തടി കൂട്ടുന്നതിനും സഹായിക്കുന്നു.
- അത്തിപ്പഴം ആർത്തവക്രമക്കേടുകളെ പരിഹരിക്കുകയും ഗർഭാടരണത്തിനു സഹായിക്കുകയും ചെയ്യുന്നു . ആർത്തവ വിരാമ ശേഷം സ്ത്രീകളിലുണ്ടാവുന്ന സ്തനാർബുദം തടയുന്നതിൽ അത്തിപ്പഴം വലിയ പങ്കു വഹിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. നാരുകൾ ധാരാളമടങ്ങിയ ആപ്പിൾ, ഈത്തപ്പഴം, അത്തിപ്പഴം, സബർജെൽ എന്നിവ സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.
- കലോറി കുറഞ്ഞ നാരുകളാൽ സമ്പുഷ്ടമായ അത്തിപ്പഴം ദഹന വ്യവസ്ഥ മെച്ചപ്പെടുത്തി മലബന്ധം ,ദഹനക്കുറവ് എന്നിവ പരിഹരിക്കുകയും സ്തനാർബുദം , വൻകുടലിലെ കാൻസർ എന്നിവ പ്രതിരോധിക്കുകയും രക്തത്തിലെ കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കുന്നത് അത്തിപ്പഴത്തിലെ pectine എന്ന solid fiber ആണ്. നിരന്തരമായി മലബന്ധം കൊണ്ട് കഷ്ടപ്പെടുന്ന രോഗികൾക്ക് ഒരു വിരേചന ഔഷധമായും ഇത് ഉപയോഗിക്കാം (5 figs provide more than 20% of the daily recommended allowance of fiber )ഭക്ഷണത്തിൽ 10 gm fiber (6 അത്തിപ്പഴം ) ഉൾപ്പെടുത്തിയാൽ 30% ഹൃദ്രോഗ സാധ്യത കുറക്കാമെന്ന് പറയപ്പെടുന്നു.
- ഹൈഡ്രോ സഫാലസ് ( collection of fluid in the brain and due to it the size of head become bigger) രോഗികളായ കുഞ്ഞുങ്ങൾക്ക് അത്തിപ്പഴം ഫലപ്രദമാണ്. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ മാനസിക രോഗങ്ങൾക്കും അത്തിപ്പഴം ശമനം നൽകുന്നു. പനിയുളളപ്പോൾ വായിലനുഭവിപ്പെടുന്ന വരൾച്ചയ്ക്ക് അത്തിപ്പഴം ചവക്കുന്നതും, ചുമയ്ക്ക് തേനും ചേർത്ത് കഴിക്കുന്നതും നല്ലതാണു. ആസ്ത്മ ,വില്ലൻ ചുമ തുടങ്ങിയ ശ്വസന സംബന്ധമായ അസുഖങ്ങൾക്ക് പരിഹാരം എന്നതിന് പുറമെ മോണ രോഗങ്ങൾ ,തൊണ്ട വേദന, തൊലിപ്പുറത്തുണ്ടാകുന്ന ധാരാളം പ്രശ്നങ്ങൾ എന്നിവയെയും ശമിപ്പിക്കുന്നു.
- കരൾ , പ്ലീഹ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ,കിഡ്നി ,മൂത്ര സഞ്ചി എന്നിവയിലെ കല്ല് നീക്കം ചെയ്ത് ശുദ്ധീകരിക്കാൻ സഹായിക്കുകയും മൂത്രത്തിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു .വെറും വയറ്റിൽ അത്തിപ്പഴം ,ബദാം ,വാൾനട്ട് എന്നിവയുമായി ചേർത്ത കഴിച്ചാൽ അധിക ഗുണം ചെയ്യും.
- അധികമായാൽ അമൃതും വിഷം എന്ന് ചൊല്ല് പോലെ അത്തിപ്പഴം അമിതമായി ഉപയോഗിക്കുന്നത് ചിലർക്കെങ്കിലും വയറിളക്കത്തിനും കൃമി ശല്യത്തിനും കാരണമാകാം. ചില പ്രത്യേക ഫലങ്ങളോട് അലര്ജി ഉള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുക.
- പൈൽസിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഒന്നാണ് അത്തിപ്പഴം.
ഹസ്രത് അബു ദർദാ ( റ) വിവരിക്കുന്നു ,ആരോ റസൂലിന് (സ ) ഒരു തളിക അത്തിപ്പഴം കൊടുത്തപ്പോൾ റസൂൽ (സ) പറഞ്ഞു അത്തിപ്പഴം തിന്നുക. ചില തരം പഴങ്ങൾ നമുക്ക് സ്വർഗത്തിൽ നിന്ന് ഇറക്കി തന്നിട്ടുണ്ടെങ്കിൽ അത് അത്തിപ്പഴമാണെന്നു ഞാൻ പറയും എന്തുകൊണ്ടെന്നാൽ ഇതിനു വിത്തുകളില്ല (കുരുവില്ല). ഇത് അർശസും വാതരോഗവും ഭേദമാക്കുന്നു.
റസൂൽ ഇത് കൂടി സൂചിപ്പിച്ചു, ഇത് സ്വർഗത്തിൽ നിന്ന് ഇറക്കിയ പഴം ആണെന്ന് ഞാൻ പറയും , എന്ത് കൊണ്ടെന്നാൽ സ്വർഗീയ പഴത്തിനു കുഴികളില്ല (ദ്വാരം) ഈ പഴം കഴിച്ചാൽ നാഡീ സംബന്ധമായ അസുഖവും സന്ധി വാതവും തടയും (ബുഖാരി)