അവിചാരിതമായ ഉല്പരിവർത്തനം (ജനിതക വ്യവസ്ഥയിലുണ്ടാവുന്ന മാറ്റം) കൊണ്ടാണ് പരിണാമം സംഭവിക്കുന്നത് എന്ന് പറയപ്പെടുന്നു
അവിചാരിതമായ മാറ്റങ്ങൾ നിർണ്ണിത ദിശയിലേക്ക് മാത്രമല്ല പരിവർത്തിക്കപ്പെടുക എന്നുള്ളത് അവിതർക്കിതാമാണ് .
ഈ മാറ്റങ്ങൾ ഒക്കെ റിവേഴ്‌സ് ദിശയിൽ സഞ്ചരിക്കാനും തത്വത്തിൽ സാധ്യതയുണ്ട്. അത് വഴി വർഗ്ഗ പരിണാമം തീരെ സംഭവിക്കാതെ കേവലം സൂക്ഷമ പരിണാമം ഒരേ വർഗ്ഗത്തിൽ മാത്രം നില നില്ക്കാൻ സാധ്യത യുണ്ട്. വർഗ്ഗ പരിണാമം നടന്നു എന്ന് അനുമാനിക്കാൻ ഉള്ള അതെ സാധ്യത വർഗ്ഗ പരിണാമം നടന്നില്ല എന്ന് അനുമാനിക്കാനും ഉണ്ട് എന്നതാണ് ഈ തിയറിയുടെ ആകത്തുക.
പരിണാമ വിശ്വാസികളുടെ വിശകലനമെത്രയും പരിണാമത്തെ ശാസ്ത്രീയ മായി സമീപിക്കുന്നവരുടെ വീക്ഷണങ്ങളോട് എതിരായി വരുന്നത് കാണുന്നത് ഈ സാധ്യതയെ പരിണാമ വിശ്വാസികൾ കണ്ണടച്ച് പിടിച്ചു നിഷേധക്കുന്നത് കൊണ്ടാണ്.
പരിണാമ വാദം ഊഹാപോഹങ്ങൾ നിറഞ്ഞ , ഒരു പാട് അനുമാനങ്ങൾ പലരും പറഞ്ഞു തോറ്റ ഒരു വിഷയമാണ്. ബയോളജിയുടെവളരെ പ്രധാനപ്പെട്ട ഒരു ഏരിയ കൈകാര്യം ചെയ്ത ഒരു സുവോളജിസ്റ്റിനു സംതൃപ്തമല്ലാത്ത വിശദീകരണം ഉൾകൊണ്ട ഈ ഊഹ സിദ്ധാന്തം കേവല തത്വത്തിൽ ഒതുങ്ങി നില്കുന്നു. ഇതിനൊരിക്കലും പ്രയോഗമില്ല.
പരിണാമം ശാസ്ത്ര ലോകത്ത് സർവാംഗീകൃത തത്വമാണെങ്കിൽ ശാസ്ത്ര വിഷയത്തിൽ അവകാഹം നേടിയവർ ഒരുപാട് പുസ്തകങ്ങൾ അതിനെതിരെ എഴുതുകയില്ലല്ലോ.
തത്വം തെന്നെ ശരിയല്ല എന്ന് ഉറച്ചു വിഷ്വസിക്കുന്ന പോൾ ഗ്രസ്സിനെ പോലോത്ത സുവോളജിസ്റ്റ് കൾ ഉണ്ടാവുമ്പോൾ പരിണാമത്തിന്റെ പ്രായോഗിക തലത്തിൽ ഉള്ള സംഭവ്യതയിൽ , സത്യമാണെന്ന ധാരണയിൽ ബുദ്ധിയുള്ള സാധാരണക്കാർ എങ്ങിനെ എത്തും ?
ആളുകളുടെ എണ്ണം നോക്കിയല്ല , ബുദ്ധിപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഒരു കാര്യം സത്യമാണോ അസത്യമാണോ എന്ന് തീരുമാനിക്കപ്പെടുകയുള്ളൂ.
ഒരു ബയോളജിയും വർഗ്ഗ പരിണാമം ഒരു സത്യമായി അവതരിപ്പിക്കുന്നില്ല. നിലവിലെ ശാസ്ത്ര തത്വങ്ങളിലൂടെ ജീവ വൈവിധ്യത്തിനു ഒരു വിശദീകരണം എങ്ങിനെ നൽകാം എന്ന് നോക്കുന്ന ഒരു ശ്രമം മാത്രമാണ് വർഗ്ഗ പരിണാമ വാദം. അതൊരു തെളിയിക്കപ്പെട്ട ശാസ്ത്രീയ സത്യമല്ല. പരിണാമ വിശ്വാസികൾ അങ്ങിനെ വിശ്വസിക്കുന്നുണ്ടെങ്കിലും .