കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന പഴമൊഴി ഈ കാലഘട്ടത്തിൽ നിലവാരത്തിൽ വരുന്നത് അപൂർവ്വമായാണ്.
കുടുംബ ബന്ധങ്ങളെ നിലനിർത്തുന്നവന്റെ ആയുസ്സ് വർദ്ധിക്കുമെന്ന് അള്ളാഹു കല്പ്പിച്ചിരിക്കുന്നു.
കൂട്ടുകുടംബ വ്യവസ്ഥതിയിൽ നിന്നും അണു കുടുംബത്തിലേക്ക് ഇപ്പോഴത്തെ തലമുറയെ പറിച്ച് നട്ടപ്പോൾ ,സ്വന്തം കാര്യം സിദ്ധാബാത് എന്ന വാക്ക്യം എല്ലാവരും കൂടെക്കൂട്ടി .
പണ്ടൊക്കെ എല്ലാ ബന്ധുക്കളും ഏതൊരാവശ്യത്തിന്നും ഒത്തുകൂടുകയും സ്നേഹം പങ്കുവെക്കുകയും ചെയ്തിരുന്നു അന്നത്തെ ബന്ധങ്ങൾക്ക് മൂല്യവും ദൃഢതയുള്ളതും ആയിരുന്നു.ഇന്നത് കുടുംബസംഘമം എന്ന ആധുനിക ഒത്തുചേരലിൽ മുഖ്യാധ്യക്ഷൻമാരുടെ പ്രസംഗവും കലാപരിപാടിയും ഭക്ഷണവും കഴിഞ്ഞാൽ എല്ലാവരും പിരിയുകയായി സംഘമത്തിൽ പങ്കെടുത്തത് ഏത് ബന്ധുവാണന്ന് പോലും പലർക്കും അറിയുകയില്ല.
നൂതന സാങ്കേതിക വിദ്യയുടെ ഭാഗമായി ആശയവിനിമയത്തിന് വാട്സ് ആപ്പ് ഫേസ് ബുക്ക് പോലുള്ള ഗ്രൂപ്പുകൾ പ്രചാരമേറിയങ്കിലും എല്ലാരും പറയുന്നപ്പോലെ സമയമില്ലാ സമയം കാരണം നിരത്തി പോസ് റ്റേഴ്സിലും വീഡിയോസിയും ഒതുക്കുന്നു അവിടത്തേയും ബന്ധങ്ങൾ.
പുതു തലമുറയെ സ്വാർത്ഥ താല്പര്യങ്ങളിലേക്കും മത്സരബുദ്ധിയിലേക്ക് നയിക്കുന്നതും കുടുംബങ്ങളിൽ കണ്ടു വളരാത്ത ബന്ധങ്ങളുടെ വില കുറവുമൂലമാകാം.
സമൂഹത്തിന്റെ ഒരു ചെറിയ ഘടകമാണ് കുടുംബം. കുടുംബങ്ങളിൽ ഉണ്ടാവുന്ന അച്ചടക്കും ഒത്തൊരുമയും പരസ്പര ബഹുമാനവുമാണ് നല്ലൊരു സമൂഹജീവിയായി മാറാൻ സാധിക്കുകയൊള്ളോ.
ആരെങ്കിലും അള്ളാഹു വിനേയും റസൂലിനേയും അനുസരിക്കുന്നവരാണങ്കിൽ അവർ പരലോകത്ത് അള്ളാഹു വിന്റെ അനുഗ്രഹം ലഭിച്ച നബി മാർ സിദ്ധീക്കുകൾ ശുഹദാക്കൾ സ്വാലിഹുകൾ എന്നിവരുടെ കൂടെ ആയിരിക്കുമെന്ന് ഖുർആനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എത്ര നല്ല കൂട്ടുക്കാർ ‘ നമ്മുക്കും അതിനുള്ള ഭാഗ്യം ലഭിക്കട്ടെ (ആമീൻ)
ഒരുമ്മയുടെ ഗർഭപാത്രത്തിൽ കിടന്ന മക്കൾ ചെറിയ കാര്യത്തിനുപോലും പിണങ്ങി പിന്നെ കണ്ടാൽ സലാം ചൊല്ലാനോ ഒന്ന് പുഞ്ചിരിക്കാന്നോ തോന്നാത്ത വിധം നമ്മുടെ ദുരഭി മാനത്തിന് മുന്നിൽ ഉറച്ച് നിന്ന് മനസ്സുകൾ തമ്മിൽ ഒരിക്കലും യോജിക്കാൻ പറ്റാത്ത വിധം നമ്മടെ രക്തബന്ധങ്ങളെ വേണ്ടാന്ന് വെക്കുന്നു.
കുടുംബ ബന്ധം മുറിച്ച് മാറ്റിയ വൻ ഈമാൻ സ്വലാ മത്തായി മരിക്കുകയില്ലന്ന് മുഹമ്മദ് (സ്വ) പറഞ്ഞിരിക്കുന്നു.
നിങ്ങൾ നിങ്ങളുടെ സഹോദരങ്ങളുമായി പിണക്കത്തിൽ ആണോ എങ്കിൽ ഈ സദസ്സ് വിട്ടു പോവുക കാരണം നിങ്ങളിരിക്കുന്ന ഈ സദസ്സിൽ മലക്കുകൾ ഇറങ്ങുകയും ഇല്ല അള്ളാഹു ദുആ സ്വീകരിക്കുകയും ഇല്ലാന്ന് റസൂൽ ഒരു സദസ്സിൽ പറഞ്ഞതായി ഹദീസ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കുടുംബ ബന്ധം പുലർത്തുന്നവർക്ക് രിസ് ഖിൽ ബർക്കത്ത് ചൊരിയുകയും ദീർഘായുസ്സ് ലഭിക്കുകയും ചെയ്യും ( ബുഹാരി )
ഇസ്ലാം ഇത്രയധികം താക്കീദ് ന ൽ ക്കിയ കാര്യത്തിന് നമ്മുടെ ചെറിയ ചെറിയ പിടിവാശികൾക്ക് വേണ്ടി ഒരു വിലയും കൽപ്പിച്ചില്ലങ്കിൽ പിന്നെങ്ങനെയാണ് സഹോദരങ്ങളെ നമ്മുക്ക് റഹ് മത്തും ബർക്കത്തും അള്ളാഹു നൽകുക.
നാജി ഷാഹിർ