അനാതികാലം മുതൽ നിലനിൽക്കുന്നതും നാളിതുവരെ വ്യക്തമായ ധാരണയിൽ എത്താത്തതുമായ ഒരു വിഷയമാണ് ലിംഗസമത്വം.സമീപകാലങ്ങളിൽ അനേകം വാദപ്രതിവാദങ്ങൾക്കും,ചൂടുള്ള ചർച്ചാവിഷയമായി മാറിയിരിക്കുന്നു ഇത്.ഒാരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ചു അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ പറയുമ്പോൾ ; ജീവിതത്തിൻെറ ഓരോ സൂക്ഷമ തലങ്ങളിലും ന്യായയുക്തമായ നിയമങ്ങൾ പ്രതിപാദിച്ചിട്ടുള്ള ഇസ്ലാമിൽ ഈ വിഷയത്തെക്കുറിച്ചു പരാമർശിച്ചിട്ടുള്ളതെന്തെന്ന് നമ്മുക്കു മനസ്സിലാക്കാം
സൃഷ്ടിപ്പിൽ തന്നെ വ്യക്തമായ വ്യത്യാസം പുലർത്തുന്ന സ്ത്രീപുരുഷൻമാർക്കിടയിൽ സമത്വമെന്നതു സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണ്.ശാരീരിക ക്ഷമത,മാനസിക ഘടന എന്നിവയിൽ ഇരു ലിംഗക്കാർക്കും ഒരുപാടു അന്തരങ്ങളുണ്ട്.ഇവിടെ പുരുഷനുകഴിയുന്നതു സ്ത്രീക്കും,സ്ത്രീക്കു കഴിയുന്നതു പുരുഷനും ചെയ്യണമെന്നു ശഠിക്കുന്നതു ബാലിശമാണ്.വ്യത്യസ്തമായ കർമ്മപഥങ്ങൾ നിശ്ചയിച്ചുറപ്പിച്ച ഇരുവിഭാഗത്തിനിടയിൽലിംഗസമത്വം സാദ്ധ്യമാവുമോ?.
പുരുഷമേധാവിത്വം ഒരിക്കലും ഇസ്ലാം അനുവദിക്കുന്നില്ല.സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളായ സ്ത്രീധന സമ്പ്രധായം,പെൺ ഭ്രൂണഹത്യ,സ്ത്രീകൾക്ക് സ്വത്തവകാശം നിഷേധിക്കൽ ഇതെല്ലാം ഇസ്ലാം അംഗീകരിക്കുന്നില്ല,, എന്ന് മാത്രമല്ല സ്ത്രീ കൾക്ക് എല്ലാ തലങ്ങളിലും തത്തുല്യമായ അവ കാശങ്ങൾ ഇസ്ലാം നൽകിവരുന്നു.”.സ്ത്രീകൾ നിങ്ങളുടെ വസ്ത്രങ്ങളും നിങ്ങൾ അവരുടെ വസ്ത്രങ്ങളുമാണെന്ന ഖുർആൻെറ അദ്ധ്യാപനം സ്ത്രീകളോടുള്ള മതത്തിൻെറ നിലപാട് വ്യക്തമാക്കുന്നു”.
സമൂഹത്തിലും,കുടുംബത്തിലുംതനിക്കുള്ള സ്ഥാനവും,സ്വാധീനവും മനസ്സിലാക്കാത്തതിൻെറ പേരിൽ ഉടലെടുക്കുന്നതാണ് ഫെമിനിസവും,സ്ത്രീ സമത്വവാദവും .കുംടുംബമാകുന്നലോകം താനാവുന്ന അച്ചുതണ്ടിലാണ് തിരിയുന്നതെന്ന ബോധവും,മാതൃത്വം എന്ന മഹനീയ ദൗത്യം നാഥൻ കനിഞ്ഞരുളിയിരിക്കുന്നതു തനിക്കാണെന്ന ബോധവും ഓരോ പെണ്ണിനുമുണ്ടാവണം.തങ്ങളെ വീടിനുള്ളിൽ തളച്ചിടുന്നു എന്ന് ആരോപിക്കുന്നവർ ഗൃഹഭരണം ഒരു മോശം മേഘലയല്ലെന്നും സ്ത്രീയുടെ ജിഹാദായും, മഹത്തായ പ്രതിഫലം ലഭിക്കുന്ന കർമ്മമായും അത് വാഴ്ത്തപ്പെടുമെന്ന് ഓർക്കുന്നതു നന്നായിരിക്കും
ലിംഗസമത്വം എന്നപേരിൽ ആൺപെൺവ്യത്യാസമില്ലാതെ എല്ലാമേഘലകളിലും കെെകടത്തുമ്പോൾ ഇല്ലാതാവുന്നത് ധാർമികമൂല്യ ങ്ങളും,ഇസ്ലാമിക സംസ്ക്കാരവുമാണ്.നമസ്ക്കാരത്തിനുപോലും ഏറ്റവും ഉത്തമം സ്വന്തം വീട്ടിലുലെ ഉള്ളിലെ മുറിയാണെന്ന് പറഞ്ഞ ഇസ്ലാം,സ്ത്രീകൾ പുരുഷൻമാെര പോലെ പുറത്തുപോവുന്നതു പ്രോത്സാഹിപ്പിക്കുന്നില്ല.ഇതു സ്ത്രീകളുടെ കഴിവുകേടിനെയോ,തരംതാഴ്ത്താനുള്ള ശ്രമമല്ല മറിച്ച് സമൂഹത്തിൽ സ്ത്രീ ഇറങ്ങിയാലുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ മുൻ ക്കൂട്ടി കണ്ടു, സ്ത്രീ സുരക്ഷക്കും അതുവഴി സമൂഹത്തിൻെറ സുഗമമായ നടത്തിപ്പിനും വേണ്ടിയാണ്.
സ്ത്രീസംവരണവും,സമത്വവും വാധിക്കുന്ന ആധുനിക കാലത്തു പോലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിട്ടെയുള്ളു.കുറഞ്ഞ ശതമാനം ഒഴിച്ചാൽ, ഇതെല്ലാം സ്ത്രീ വീടുവിട്ടിറങ്ങുന്നതിൻെറ പരിണതഫലമാണ്.ഇവിടെ ഈ വാക്കുകളുടെ പ്രാധാന്യം നാം ഓർക്കണം.”സ്ത്രീ ഔറത്താണ്,അവൾ പുറത്തിറങ്ങിയാൽ പിശാച് അവളെ എത്തി നോക്കും”(തിർമുദി).എന്നിരുന്നാലും നിർബന്ധിത സാഹചര്യങ്ങളിൽ സ്ത്രീ പുറത്തിങ്ങാമെന്നും മതം അനുശാസിക്കുന്നുണ്ട്.വ്യക്തിബാധ്യതയായ അറിവു കരസ്ഥമാക്കുക,ഫത്വവ ചോദിക്കുക,ഭർത്താവ് ദരിദ്രനാണെൻകിൽ ചെലവിനുള്ളതു സമ്പാദിക്കുക എന്നിവ ഈ ഗണത്തിൽ പെടും
ലിംഗസമത്വത്തിൻെറ പുതിയ ആവിഷ്ക്കാരമാണ് ഒരേ ക്ളാസിൽ ഒരു ബൻജിൽ ഇരുന്നു പഠിക്കണ മെന്നുള്ള വാദം.നാളത്തെ വാഗ്ദാനങ്ങളായ മക്കളെ,ഉത്തമമായ വ്യക്തിത്വങ്ങളായി വാർത്തെടുക്കേണ്ട വിദ്യാലയങ്ങളും,കലാലയങ്ങളും ഇതുപോലെ അബദ്ധജഡിലങ്ങളായ ധാരണ വെച്ചുപുലർത്തുന്നതു “കതിരിൽ തന്നെ വളം വെയ്ക്കാനെ” ഉപകരിക്കൂ.ലിംഗസമത്വത്തിൻെറ ബാഹ്യർത്ഥം മാത്രമുൾകൊണ്ട് അതിനു പിന്നാലെ പായുന്നവരുടെ പുതിയ ചർച്ചകൾക്കും,വാദങ്ങൾക്കും നമ്മുക്കു കാതോർക്കാം………….
ആഷ്ന സുൽ ഫിക്കർ