ഏറെ ശ്രേഷ്ഠ്തകൾ ഹദീസുകളിൽ വന്ന നിസ്കാരമാണ് വിത്ർ നിസ്കാരം.വിത്ർ എന്നതിന്റെ അർഥം ഒറ്റ എന്നാണ് .നബി(സ്വ) പറഞ്ഞു അല്ലാഹു ഒറ്റയാണ് .അവൻ ഒറ്റയെ ഇഷ്ട്ടപ്പെടുന്നു.അതുകൊണ്ട് ഖുർആന്റെ അനുയായികളെ,നിങ്ങൾ വിത്ർ നിസ്കരിക്കുക(അബൂദാവൂദ്).വിത്ർ നിസ്കാരം ദീനിൽ സ്ഥിരപ്പെട്ട ഒന്നാണ്.സുമറത്തുബ്നു ജുൻദുബ്(റ) പറയുന്നു:നബി(സ്വ) ഞങ്ങളോട് കൽപ്പിച്ചു,രാത്രി കുറച്ചോ കൂടുതലോ നിസ്കരിക്കണമെന്നും അതിന്റെ അവസാനം വിത്ർ ആയിരിക്കണമെന്നും.(ത്വബ്റാനി)
നിസ്കാര സമയം
തറാവീഹ് നിസ്കാരം പോലെതന്നെ ഇശാഇന്റെയും ഫജ്ർ വെളിവാകുന്നതിന്റെയും ഇടയിലാണ് വിത്റിന്റെ സമയം.തഹജ്ജുദ് നിസ്കരിക്കുന്നവർ ആണെങ്കിൽ അതിനു ശേഷം വിത്ർ നിസ്കരിക്കലാണ് ഉത്തമം.എന്നാൽ പ്രഭാതത്തിനു മുൻപ് ഉണരുമെന്ന് ഉറപ്പില്ലാത്തവർ ഉറങ്ങുന്നതിനു മുൻപുതന്നെ വിത്ർ നിർവഹിക്കുകയാണ് വേണ്ടത്.പരിശുദ്ധ റമളാൻ മാസത്തിൽ വിത്ർ നിസ്കാരത്തിന് ജമാഅത്ത് സുന്നത്താണ്.
നിസ്കാര ക്രമം
വിത്ർ നിസ്കാരം ഏറ്റവും കുറഞ്ഞത് ഒരുറക്കഅത്തും കൂടിയത് പതിനൊന്ന് റക്കഅത്തുമാണ്.ആയിശ(റ) പറയുന്നു:നബി(സ്വ) റമളാനിലോ റമളാൻ അല്ലാത്തപ്പഴോ പതിനൊന്നു റക്കഅത്തിനേക്കാൾ ഏറ്റിയിട്ടില്ല.ഒരു റക്കഅത്തിനേക്കാൾ കൂടുതൽ നിസ്കരിക്കുന്നവർ ചേർത്ത് നിസ്കരിക്കുന്നതിനെക്കാൾ നല്ലത് ഈരണ്ട് റക്കഅത്തുകൾ പിരിച്ച് നിസ്കരിക്കലാണ്.നബി(സ്വ) ഈരണ്ട് റക്കഅത്തുകളിൽ സലാം വീട്ടുകയും അവസാനം ഒരു റക്കഅത്തുകൊണ്ട് പൂർത്തിയാക്കുകയും ചെയ്തിരുന്നുവെന്ന് ബുഖാരി മുസ്ലീം ഉദ്ധരിക്കുന്ന ഹദീസ് രേഖപ്പെടുത്തിയിരിക്കുന്നു.
നിസ്കാര രീതി
വിത്ർ രണ്ട് റക്കഅത്ത് അല്ലാഹു തഅലാക്കു വേണ്ടി ഞാൻ നിസ്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്ത് ഈരണ്ട് റക്കഅത്തായിട്ടാണ് നിസ്കരിക്കേണ്ടത്.ആദ്യ 8 റക്കഅത്തുകളിലെ ഒന്നാം റക്കഅത്തുകളിൽ ഫാത്തിഹയ്ക്ക് ശേഷം سُورَة القَدْر ഉം രണ്ടാം റക്കഅത്തുകളിൽ سُورَة الكَافِرُون ഉം ആണ് ഓതേണ്ടത്. അവസാന മൂന്ന് റക്കഅത്തുകൾ തനിച്ച് നിസ്കരിക്കുകയാണെങ്കിലും അല്ലെങ്കിലും ആദ്യ റക്കഅത്തിൽ سُورَة الأَعْلَى ഉം രണ്ടാം റക്കഅത്തിൽ سُورَة الكَافِرُون ഉം ഓതുക.ശേഷം വിത്ർ ഒരു റക്കഅത്ത് അല്ലാഹുവിനു വേണ്ടി നിസ്കരിക്കുന്നു എന്ന് കരുതി മൂന്നാം റക്കഅത്ത് നിസ്കരിക്കുക.റമളാൻ പതിനാറാം രാവുമുതൽ വിത്റിന്റെ അവസാന റക്കഅത്തിൽ ഖുനൂത്ത് ഓതൽ സുന്നത്താണ്.
അനീസ ഇർഷാദ്
വിത്ർ നിസ്കാരത്തിൽ ആദ്യത്തെ 8 രകത്തുകളിൽ ആദ്യത്തെത്തിൽ സൂറത്തുൽ ഖദ്റും രണ്ടാമത്തെത്തിൽ സാറത്തുൽ കാഫീറൂനും ഓതണമെന്ന് പറഞ്ഞതിന് തെളിവ് തരാമോ….