ലോകമഹാഗുരുവിൻെറ വിവാഹങ്ങൾ

പ്രവാചകപുംഗവരുടെ ജൻമം കൊണ്ടനുഗ്രഹീതമായ റബീഇൻെറ പുണ്യം നിറഞ്ഞ രാപ്പകലിലൂടെയാണ് നാം കടന്നുപോവുന്നത്.മണ്ണും, വിണ്ണും ഹബീബിൻെറ അപദാനങ്ങൾ പാടുമ്പോൾ മാനവരാശി മാതൃകയാക്കേണ്ട ഒരു പാട് ഗുണങ്ങൾ സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ചുതന്ന റസൂലിൻെറ വെെവാഹിക ജീവിതത്തിലൂടെ ഒന്നു കണ്ണോടിക്കാം.ചിലപ്പോളെൻകിലും, റസൂലിൻെറ വെെവാഹിക ജീവിതവും,ബഹുഭാര്യത്വവും ഒരു പാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.ഇവിടെ കേവലം വികാരപൂർത്തീകരണത്തിനല്ല മറിച്ച് പ്രബോധനത്തിൻെറ സൗകര്യം,വിധവകളുടെ പുനരധിവാസം,അടിമകളുടെ മോചനം,ചില പ്രത്യേക ഗോത്രക്കാരുമായി ബന്ധം സ്ഥാപിക്കൽ എന്നീ ലക്ഷ്യങ്ങിൽ ഉൗന്നിയായിരുന്നു അവ.

ഖദീജ ബീവി(റ അൻഹാ)

ഇരുപത്തിയജിൻെറ യൗവന തീക്ഷണതയിലാണ് തിരുനബിയുടെ പ്രഥമ വിവാഹം നടക്കുന്നതു.തന്നേക്കാൾ പതിനജു വയസ്സ് പ്രായക്കൂടുതലുള്ള ഖദീജ ബീവി(റ) അൻഹയായിരുന്നു വധു.മുമ്പ് രണ്ട് തവണ ദാമ്പത്യം അനുഭവിച്ചു, രണ്ടു മക്കളുടെ മാതാവായ വിധവയായിരുന്നു അവർ.ഖദീജ ബീവി ഉന്നത കുല ജാതയും,മക്കയിലെ വർത്തക പ്രമുഖയുമായിരുന്നു.അവരുടെകുലമഹിമയും,സമ്പത്തും,മനോദാർഢ്യവും ഇസ്ലാമിക പ്രബോധന രംഗത്ത് ഉപകാര പ്പെടുകയും ചെയ്തു.തിരു നബിക്ക്(സ)വഹ്യിൻെറ തുടക്കത്തിൽ ധെെര്യം പകർന്നു താങ്ങും തണലുമായി നിന്നരുന്നതു മഹതിയായിരുന്നു.നാൽപതു വയസ്സിനു ശേഷം നിരുനബിക്കു വേണ്ടി ആറു തവണ പേറ്റുനോവനുഭവിച്ച മഹതി പ്രവാചക പരമ്പര(അഹ്ലു ബെെത്ത്) ഭൂമിയിൽ നിലനിൽക്കാൻ കാരണ മായി.

സൗദ ബീവി(റ.അൻഹ.)

ഖുറെെശികളുടെ പീഡനങ്ങളും താഡനങ്ങളുമേറ്റ മുസ്ലീംകൾ മാനസികവും ശാരീരികവുമായി തളർന്ന സമയം.തിരുനബിക്കു മക്കയിലുണ്ടായിരുന്ന അത്താണിയായിരുന്ന പിതൃവ്യൻ അബൂത്വാലിബും,പ്രിയപത്നി ഖദീജാബീവിയും.കേവലം മൂന്ന്ദിവസത്തിനിടയ്ക്ക് സംഭവിച്ച രണ്ടു പേരുടെയും വിയോഗം തിരു നബിയെ വല്ലാതെ വ്യസനിപ്പിച്ചു.ഖദീജാ ബീവിയുടെ വിയോഗം നബിയുടെ പ്രബോധന പ്രവർത്തനങ്ങളിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി.തൻെറ സന്താനങ്ങളെ ശുശ്രൂഷിക്കാനും ,പരിപാലിക്കാനും,ഗാർഹികവൃത്തികൾ ഏറ്റെടുക്കാനും പരിപക്വമായൊരു ഇണയെ ആവശ്യ മായി വന്നു.പല പ്രമുഖരും നബി(സ) വിവാഹത്തിനു പ്രേരിപ്പിച്ചു അങ്ങനെയാണ് സൗദാ ബീവി(റ) വിവാഹം നടക്കുന്നതു.ത്യാഗത്തിൻെറ പ്രതീകമായ സൗദ ബീവി(റ) സംഅയുടെയും ശുമൂസിൻെറയും പുത്രിയാണ്.ഭർത്താവാകട്ടെ ആദ്യ കാല മുസ്ലീംകളിൽ പ്രമുഖനായ സക്റാൻ,അദ്ദേഹത്തി ൻെറ മരണ ശേ ഷം വെെധവ്യത്തിൻെറ കയ്പുനീർ കുടിച്ചു ജീവിക്കുന്ന മഹതിക്കു നബി(സ) വിവാഹം സമാധാനത്തിൻെറ കുളിരേകി.

ആയിശാ ബീവി(റ.അൻഹ)

തിരുനബി(സ.അ.വ)പത്നിമാരിൽ ഏക കന്യകയായിരുന്നു ബീവി ആയിശ(റ.അ).തൻെറ സന്തതസഹചാരിയായ അബൂബക്കറി(റ)ൻെറ സന്താനം.അബൂബക്കറിന് ഖുറെെശികൾക്കിടയിലുള്ള സ്ഥാനം തൻെറ ദീനീ പ്രബോധനത്തിന് ഉപകാരപ്പെടുമെന്ന് അവിടുന്ന് നിരീക്ഷിച്ചു.അബൂബക്കറിന്(റ)നബി(സ.)യോടുള്ള സ്നേഹ വായ്പ്പ് നിമിത്തം മക്കയിലുള്ളവർ അബൂബക്കറിനെ മുഹമ്മദിൻെറ സഹോദരൻ എന്നാണ് വിളിച്ചിരുന്നത്.സഹോദര പുത്രിയെ വിവാഹം ചെയ്യുന്നതോ നിഷിദ്ധവും.ഈ ധാരണ തിരുത്താനാണ് ആയിഷാ ബീവിയെ വിവാഹം ചെയ്യാൻ അല്ലാഹുവിൻെറ ആജ്ഞയെത്തുന്നതു.ഓമ്പതാം വയസ്സിൽ വിവാഹിതയായ ആയിശാ ബീവിയുടെ നെൻജോടു ചാരി പ്രവാചകർ വഫാത്താവുമ്പോൾ അവരുടെ വയസ്സു പതിനെട്ടു.തിരുനബിയോടൊത്തുള്ള ഒാരോ നിമിഷവും ഒപ്പിയെടുത്ത് സ്വജീവിതത്തിൽ പകർത്തുകയും അന്ത്യനാൾവരെ ജനസഹസ്രങ്ങൾക്കുവേണ്ടി സൂക്ഷിക്കുകയും ചെയ്തു അവർ.2210 ഹദീസുകളാണ് മഹതിയിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ളതു.

ഹഫ്സ ബീവി(റ)

ഇസ്ലാമിലെ വീരശൂരപരാക്രമിയായിരുന്ന സയ്യിദിന ഉമറുൽ ഫാറൂക്കിൻെറ(റ) പുത്രിയാണ് ഹഫ്സ ബീവി(റ).ഹഫ്സയും ഭർത്താവായ ഖുസെെമത്ത്ബ്നു ഹുദെെഫയും ആദ്യ കാല ത്ത് ഇസ്ലാം പുൽകുകയും, ഹിജ്റ പോവുകയും ചെയ്തിരുന്നു.പത്തൊമ്പതാം വയസ്സിൽ ഹഫ്സ(റ) വിധവായി. മകളേക്കാളേറെ മകളുടെ വെെധവ്യത്തിൻെറ ദുഖം ബാധിച്ചതു ഉമർ(റ) ആയിരുന്നു.തൻെറ ഉറ്റതോഴനായ ഉമർ(റ) വുമായുള്ള ബന്ധം ഊട്ടിഉറപ്പിക്കാനാണ് നബി(സ) ഹഫ്സ ബീവി(റ) വിവാഹം കഴിച്ചതു.എഴുത്തും വായനയും വശമുണ്ടായിരുന്ന ഹഫ്സ ബീവി(റ),ചുരുങ്ങിയ കാലം കൊണ്ട് ഖുർആൻ മനപാഠമാക്കുകയും ചെയ്തു.ഉമർ(റ) വിയോഗാനന്തരം മുസ്ഹഫ് സൂക്ഷിക്കാൻ ഭാഗ്യം ലഭിച്ചതു മഹതിക്കാണ്.

സെെനബ് ബിവി(റ.അൻഹാ)

ഉമ്മുൽ മസാകീൻ(ദരിദ്രരുടെ ഉമ്മ)എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സെെനബ് ബീവി(റ) ബനൂഹിലാൽ ഗോത്രക്കാരൻ ഹാരിസ്ബ്നു ഖുസെെമയുടെ പുത്രിയാണ്.ചെറിയ പ്രായത്തിലെ രണ്ട് തവണ വിധവയായവരാണ് സെെനബ് ബീവി(റ.അ).തൻെറ രണ്ടാം ഭർത്താവ് ഉബെെദ്(റ) ഉഹ്ദ് യുദ്ധത്തിൽ വീരരക്തസാക്ഷിത്വം വരിച്ചു.യുദ്ധത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ പുനരുദ്ധരിക്കേണ്ടതും,പുനരധിവസിപ്പിക്കേണ്ടതും തിരുനബി(സ) ബാധ്യതയായി.നബി(സ) ആ കൂട്ടത്തിൽ ഏറ്റവും പ്രയാസ മനുഭവിക്കുന്ന ഒരാളെ തിരഞ്ഞെടുത്തു ഇണയാക്കി. അങ്ങനെ ലോകനേതാവിൻെറ പത്നിപദമലൻകരിക്കാനും മുഴുവൻ വിശ്വാസികളുടെ മാതൃപട്ടമണിയാനും മഹതിക്കു ഭാഗ്യം ലഭിച്ചു.

ഉമ്മുസലമ ബീവി(റ.അൻഹാ)

മഖ്സൂം ഗോത്രക്കാരിയായിരുന്ന ഹിന്ദ് അബൂ ഉമയ്യയുടെ മകളാണ്.മക്കയിൽ തൗഹീദിൻെറ വിളിയാളം മുഴങ്ങിയപ്പോൾ തന്നെ ഹിന്ദും അവരുടെ ഭർത്താവും ഇസ്ലാമിലേക്ക് ചേക്കേറി.മുസ്ലീംങ്ങൾക്കെതിരെയുള്ള പീഡനം കൂടി വന്നപ്പോൾ ആദ്യം അബ്സീനിയയിലേക്കും,പിന്നെ മദീനയിലേക്കും പലായനം ചെയ്തു.മദീനയിൽ വെച്ച്,ഉഹ്ദ് യുദ്ധത്തിൽ ഏറ്റ മുറിവ് നിമിത്തം ഭർത്താവ് മരണ പ്പെട്ടു.നാല്കെെക്കുഞ്ഞുങ്ങളുമായി അവർ പ്രയാസ പ്പെട്ടു.ഈ അവസരത്തിൽ ആണ് നബി തിരുമേനി(സ) അവരെ വിവാഹം ചെയ്യുന്നതു.

സെെനബ് ബിൻത് ജഹ്ഷ്(റ.അൻഹാ)

തിരുനബി(സ)യുടെ അമ്മായി,അബ്ദുൽ മുത്തലിബിൻെറ മകൾ ഉമെെമയുടെയും ജഹ്ഷിൻെറയും പുത്രിയാണ് ബർറ.പിതൃസഹോദരിയുടെ മകളെ സ്വസഹോദരിയെ പ്പോലെയാണ് അവിടുന്നു കണ്ടിരുന്നതു.തൻെറ ഇസ്ലാമാശ്ളേഷണത്തിനു ശേഷം മദീനയിലേക്ക് ഹിജ്റ പോയ മഹതിക്ക് പറ്റിയ ഒരു ഇണയെ കണ്ടെത്താൻ നബി(സ) മുന്നിട്ടിറങ്ങി.തൻെറ ദത്ത്പുത്രനായ സെെദുബ്നു ഹാരിസ(റ)യെ അവർക്ക് വേണ്ടി വിവാഹമാലോചിച്ചു.അങ്ങനെ ബർറ: സെെദുബ്നു ഹാരിസയുടെ മണവാട്ടിയായി.എന്നാൽ ദമ്പതികൾ തമ്മിലുള്ള മന: പൊരുത്തമില്ലായ്മ വിവാഹമോചനത്തിൽ കലാശിച്ചു.ജാഹിലിയ കാലം മുതൽ അറേബ്യയിൽ നില നിന്നിരുന്ന ഒരു വിശ്വാസ വെെകല്യ മായിരുന്നു ദത്തപുത്രന് സ്വ പുത്രൻെറ വിധിവിലക്കുകൾ ബാധകമാണ് എന്നുള്ളത്.ഈ ധാരണ തിരുത്തപ്പെടേണ്ടതു കാലഘട്ടത്തിൻെറ ആവശ്യമായിരുന്നു.അങ്ങനെ ബർറ തിരുനബി(സ)യുടെ ഭാര്യയാണെന്നുള്ള ഖുർആൻ സൂക്തം ഇറങ്ങി (അൽ -അസ്ഹാബ്-37).വിവാഹശേഷം മഹതി സെെനബ് എന്ന് നാമകരണം ചെയ്യപ്പെട്ടു.അങ്ങനെ ഏഴാകാശങ്ങളുടെ ഉപരിലോകത്തുനിന്നും പ്രപൻജ നാഥ നാണ് തിരു നബി(സ)യ്ക്ക സെെനബിനെ ഇണയാക്കികൊടുത്തതു.

ജുവെെരിയബീവി(റ.അൻഹാ.)

ബനൂ മുസ്ഥലഖ് ഗോത്രവുമായി നടന്നയുദ്ധത്തിൽ ബന്ദിയാക്കപ്പെട്ടവരിൽ ഗോത്രമുഖ്യൻ ഹാരീസിൻെറ മകൾ ബർറ യുമുണ്ടായിരുന്നു.തന്നെ മോചിപ്പിക്കുന്നതിനുള്ള മോചന ദ്രവ്യം ആവശ്യ പ്പെട്ടു അവർ തിരുസവിധത്തിലണഞ്ഞു.നബി തിരുമേനി(സ) അവർക്ക് മോചന ദ്രവ്യം നൽകുകയും ,അടിമത്ത മോചനം നൽകി ,വിവാഹം ചെയ്യുകയും ചെയ്തു.വിവാഹ ശേഷം അവർ ജുവെെരിയ എന്ന പേർ സ്വീകരിച്ചു.തിരുനബി(സ) ജുവെെരിയയെ വിവാഹം ചെയ്യതതോടെ ബനൂ മുസ്ഥലഖ് ഗോത്രത്തിലെ മുഴുവൻ ബന്ദികളെയും സ്വഹാബാക്കൾ വിട്ടയച്ചു.അങ്ങിനെ ഒരുഗോത്രത്തിൻെറ മുഴുവനും അടിമത്ത മോചനത്തിനും,ഇസ്ളാമാശേ്ളഷണത്തിനും കാരണക്കാരിയാകാൻ ഭാഗ്യം ലഭിച്ച മഹതിയാണ് ജുവെെരിയ ബീവി(റ)

ഉമ്മുഹബീബ(റ.അൻഹ)

മുസ്ലീങ്ങൾക്കെതിരെ ശത്രുക്കളെ സംഘടിപ്പിച്ചിരുന്ന അബൂസുഫ്യാൻെറ മകളാണ് ഉമ്മു ഹബീബ എന്നപേരിലറിയ പ്പെടുന്ന റംല ബീവി.ആദ്യ കാലത്ത് റംലാ ബീവിയും ഭർത്താവ് ഉബെെദുല്ലയും ഇസ്ലാം മതം സ്വീകരിച്ചു അബ്സീനിയിയയിലേക്ക് പലായനം ചെയ്തു.അവിടെ വെച്ചു ഭർത്താവ് തൻെറ പൂർവ്വമതത്തിലേക്കു ചേരുകയും മരണപ്പെടുകയും ചെയ്തു.എന്നാൽ ഇസ്ലാമിക ദർശനത്തിൽ അടിയുറച്ചു വിശ്വസിച്ചു,പിൻജുപെെതലുമായി ഒറ്റപ്പെട്ടു പോയ മഹതിയുടെ വിഷമം നബി(സ) മനസ്സിലാക്കുകയും,അവരെ വിവാഹം ചെയ്യുകയും ചെയ്തു.അബൂ സുഫ്യാൻെറ ഇസ്ലാമിനോടുള്ള വിരോധം ലഘൂകരിക്കാൻ ഈ വിവാഹത്തിനു സാധിച്ചു

സ്വഫിയ ബീവി(റ.അൻഹ.)

ജൂതപ്രമുഖനായ ഹുയ്യയുബ്നു അഖ്തബിൻെറ മകളും,ഖെെബർ യുദ്ധത്തിൽ വധിക്കപ്പെട്ട കിനാന എന്ന ജൂതനേതാവിൻെറ ഭാര്യയുമായിരുന്നു സ്വഫിയ ബീവി(റ.).നബി(സ) പത്നിമാരിൽ ജൂത പശ്ചാത്തലമുള്ള ഏക പത്നിയും ഇവർ തന്നെ.ഖെെബർ യുദ്ധത്തിൽ പിതാവും,ഭർത്താവും മരിച്ചു ബന്ദിയാക്കിയ ഇവരെ നബി(സ) അടിമത്ത മോചനം നടത്തി വിവാഹം ചെയ്തു.

മെെമൂന ബീവി(റ.അൻഹ)

തിരുനബി(സ)യുടെ പിതൃവ്യൻ അബ്ബാസ്(റ)വിൻെറ ഭാര്യയുടെ സഹോദരീപുത്രിയായിരുന്നു മെെമൂന ബീവി(റ).രണ്ട് തവണ വിധവയായിരുന്ന അവരെ പിതൃവ്യൻ അബ്ബാസ്(റ)നെ സന്തോഷിപ്പിക്കാൻ നബി(സ) വിവാഹം ചെയ്തു. മരുമകൻ ഖാലിദിൻെറ ഇസ്ലാമാശ്ലേഷണത്തിനും ഇത് കാരണമായി.

നബി(സ)യുടെ ഭൃത്യ-മാരിയത്തുൽഖിബ്ത്തിയ്യ(റ.അൻഹാ)

ഈജിപാതിലെ ഇസ്കന്തിരിയ ഭരിച്ചിരുന്ന മുഖൗസിസ് രാജാവിനെ ഇസ്ലാമിലേക്ക്ക്ഷണിക്കാൻ അറേബ്യയിൽ നിന് ദൂതുമായിഹാത്വിബ്നു അബീ ബൽതഹ(റ) നെ നിയോഗിച്ചു.മുഖൗസിസ് രാജാവ് അവരെ ഭവ്യ തയോടെ സ്വീകരിക്കുകയും,പ്രവാചകർക്ക് കാണിക്കയായി ഒരു പാട് സമ്മാനങ്ങൾ കൊടുത്തുവിടുകയും ചെയ്തു.സമ്മാനങ്ങളുടെ കൂട്ടത്തിൽ രണ്ടു അടിമ സ്ത്രീ കളുണ്ടായിരുന്നു,മാരിയ,സീരിൻ ഖിബ്ത്വി വംശജനായ ശംഉൗനിൻെയും തൻെറ റോമക്കാരിയായ ഭാര്യയുടെയും പുത്രിയായിരുന്നു മാരിയ.ഇസ്ലാം മതം സ്വീകരിച്ച അവർക്ക് നബി(സ) ഹിജാബ് നൽകുകയും , ഒരു ഉയർന്ന റൂമിൽ താമസ സൗകര്യം ഒരുക്കുകയും ചെയ്തു.നബി തങ്ങളുടെ(സ) ഇബ്റാഹീം എന്ന പുത്രൻെറ മാതാവാകാൻ ഭാഗ്യം ലഭിച്ചവരാണവർ.

അവലംബം-ഉമ്മഹാത്തുൽ മുഅ്മിനീൻ
പ്രവാചക പത്നിമാർ
മുഹമ്മദ് ബുഖാരി.എം.എ ചെറിയ മുണ്ടംimg-20161207-wa0025

About ashnasulfi

Check Also

അയാൾ

കഥ അയാൾ “സൈതാലിക്കയുടെ വീടിന് മുമ്പിൽ എന്താ ഒരാൾക്കൂട്ടം”. രാവിലെയുള്ള പത്രപാരായണം തടസ്സപ്പെടുത്തിക്കൊണ്ട് അടുക്കളയിൽ നിന്നും അമ്മയുടെ ചോദ്യം. പത്രത്തിൽ …

Leave a Reply

Your email address will not be published. Required fields are marked *