രണ്ട് പെരുന്നാൾ നിസ്കാരം اصلاة العيدين

unnamed-2

ഈദുൽ ഫിത്വ് റിനും  ഈദുൽ അള്ഹാക്കും  നിസ്കാരങ്ങൾ  സുന്നത്തുണ്ട് . രണ്ടും രണ്ട് റകഅത്തുകൾ തന്നെ നിയ്യത്തിൽ മാത്രമേ വ്യത്യാസമുള്ളു.  ഒന്നിൽ ഈദുൽ ഫിത്വ് റിൻറെ സുന്നത്ത് നിസ് കാരം ഞാൻ നിർവ്വഹിക്കുന്നു എന്നും                اصلّي سٌنَّةَ عيد الفطر ركعتين لله تعالى     മറ്റേതിൽ ഈദുൽ അള്ഹയുടെ സുന്നത്ത് നിസ്കാരം  ഞാൻ നിർവ്വഹിക്കുന്നു വെന്നുംاصلّي سٌنَّةَ عيد الأضحى ركعتين لله تعالى     നിയ്യത്ത് ചെയ്യണം.  പുരുഷൻമാർ പള്ളിയിൽ പോയി   നിസ് കരിക്കുക. സ്ത്രീകൾക്ക് വീട്ടിൽ വെച്ച്  നിസ്കരിക്കൽ സുന്നത്താണ് .സൂര്യൻ ഉദിച്ചുയർന്നതു    മുതൽ ആകാശ മധ്യത്തിൽ നിന്ന് തെറ്റുന്നതുവരെയാണ് ഇതിൻറെ സമയം . പോകു ന്നതും മടങ്ങുന്നതും രണ്ടു വഴിയിൽ കൂടിയാണുത്തമം  ഒാരോ കാലടി വർദ്ധിക്കും തോറും പുണ്യവും കൂടും. നേരത്തെ പറഞപോലെ നിയ്യത്ത് ചെയ്തശേഷം തക് ബീർ ചൊല്ലി കൈ കെട്ടുക, പിന്നെ വജ്ജഹ്തു   ഒാതിയ ശേഷം ഏഴു പ്രാവശ്യം തക് ബീർ ചൊല്ലുകയും കൈകൾ ഉയർത്തിക്കെട്ടുകയും ചെയ്യുക.  തക് ബീറുകൾക്കിടയിൽ   ഇങ്ങനെ ചൊല്ലുക   “സുബ് ഹാനല്ലാ ഹി  വൽഹംദുലില്ലാഹ.. വലാഇ ലാഹ  ഇല്ലല്ലാഹു അല്ലാഹു  അക് ബർ“( سبحان الله والحمد لله ولااله الاالله والله اكبر  ഏഴും കഴിഞാൽ പിന്നെ ഫാത്വിഹയും  സബ്ബിഹിസ് മയും ഒാതുക.  രണ്ടാമത്തെ റകഅത്തിൽ  ഇതേപോലെ  അഞ്ചു തക് ബീർ  ചൊല്ലിയ ശേഷം ഫാത്വിഹയും ഹൽഅതാ ക്കയും  ഒാതുക..ബാക്കി യുള്ളതൊക്കെ  സാധാരണ നിലയിൽ തന്നെ.ഉറക്കെയാണിതിൽ ഇമാമും  ഒറ്റക്കു നിസ് കരിക്കുന്നവരും ഒാതേണ്ടത് . ഒറ്റക്കും  ജമാഅത്തായുമെല്ലാം  നിസ് കരിക്കാം.  ജമാഅത്തായി നിസ് കരിച്ചു  കഴിഞാൽ  ഇമാം  രണ്ടു  ഖുതുബകൾ  നിർവ്വഹിക്കണം. പെരുന്നാളിനെക്കുറിച്ചും  ഇബാദത്തുകളെ കുറിച്ചും  പ്രതിപാതിക്കുന്നതായിരിക്കണം  രണ്ടു പെരുന്നാളുകൾക്കും  നിരന്തരം തക്ബീർ ചൊല്ലൽ സുന്നത്താണ് . ചെറിയ പെരുന്നാളിന്ന് ചന്ദ്രനെ കണ്ടതുമുതൽ തക് ബീറിൻറെ  ആരംഭമാ യി . പെരുന്നാൾ നിസ്കാരം കഴിയും വരെ അതു തുടരൽ സുന്നത്താണ് . വലിയ പെരുന്നാളിന്ന് തലേ ദിവസം സുബ്ഹി  മുതൽ തക്ബീർ തുടങ്ങുന്നു.അവസാനിക്കുന്നത് നാലാം പെരുന്നാൾ അസ്വറോടു കൂടിയാണ് .തക് ബീറിൻറെ വചനം      “അല്ലാഹു അക് ബർ,അല്ലാ ഹു അക് ബർ,അല്ലാഹു അക് ബർ ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക് ബർ,അല്ലാഹു അക് ബർ വലില്ലാഹിൽ    .”الله أكبر الله أكبر الله أكبر لا اله الا الل  والله أكبر الله أكبر ولله الحمد
സാരം                                                                                                                                            അല്ലാഹു മഹാൻ ! അവനല്ലാതെ ആരാധ്യനില്ല തന്നെ,അല്ലാഹുമഹാൻ !അ ല്ലാഹുവിന്നുമാത്രം സ്തുതി   .                      ഈ തക്ബീർ നമ്മിൽ ചരിത്രസ്മരണകളുണർത്തുന്നു. ഒരു പിതാവുസ്വന്തം പുത്രനെ അല്ലാഹുവിൻറെ  കൽപന നിറവേറ്റാൻ  വേണ്ടി  ബലിയർപ്പിക്കാൻ തയ്യാറായ നിമിഷങ്ങൾ. ഹസ്രത്തു ഇബ്രാഹിം നബി(അ) പുത്രനെ ബലിയറുപ്പിക്കാൻ മിനാ കുന്നിലെത്തിയ ഘട്ടം! ആകാശവും ഭൂമിയും  കരയാൻ തുടങ്ങിയ മുഹൂർത്തം  മലക്കുകൾ ഗ്ദഗ്ദത്തോടെ അല്ലാഹുവിനോടപേക്ഷി ക്കുന്നു,റബ്ബേ, ആ കുഞിൻറെ ജീവൻ രക്ഷിക്കേണമേ , ഇബ്രാഹിം  നബി(അ) അല്ലാഹുവിൻറെ  കല്പനക്കു  മുൻപിൽ കണ്ണീരടക്കി ക്കൊണ്ട്  മകനെ ബലിയറുക്കാൻ  കുന്നിൽ ചരിച്ചു കിടത്തുന്നു . കത്തി  വെട്ടിത്തിളങ്ങുന്നു.അദ്ദേഹം തക്ബീർ ചൊല്ലുന്നു…..കത്തി കഴുത്തിൽ വെച്ചപ്പോഴേക്കും ജിബ്രീൽ (അ) സ്വർഗ്ഗത്തിൽ നിന്നൊരാടുമായി  ഇറങ്ങിവരുന്നു . ഇതിനെ അറുത്താൽ മതിയെന്ന് അല്ലാഹു കൽപിച്ചിരിക്കുന്നു.തുടർന്നു മലക്കു ചൊല്ലി “ലാഇലാഹ ഇല്ലല്ലാഹു അല്ലാഹുഅക്ബർ” ,ഇബ്രാഹിം നബി(അ) സസന്തോഷം  ആടിനെ ഏറ്റുവാങ്ങി  മകനെ കെട്ടഴിച്ചു മോചിപ്പിക്കുന്നു. അതോടെ മകൻ ഇങ്ങനെ അല്ലാഹുവിനെ സ്തുതിക്കുന്നു “അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ് .”ഒരു മഹത്തായ ചരിത്ര സ്മരണ യുണർത്തുന്ന സന്തോഷ  പ്രകീർത്തനം         അതാണീ തക് ബീർ.

ഷമീമ ഉമർ

 

About shameema Umer

Check Also

അയാൾ

കഥ അയാൾ “സൈതാലിക്കയുടെ വീടിന് മുമ്പിൽ എന്താ ഒരാൾക്കൂട്ടം”. രാവിലെയുള്ള പത്രപാരായണം തടസ്സപ്പെടുത്തിക്കൊണ്ട് അടുക്കളയിൽ നിന്നും അമ്മയുടെ ചോദ്യം. പത്രത്തിൽ …

Leave a Reply

Your email address will not be published. Required fields are marked *