ഒന്നിലധികം ഭാര്യമാര്‍

മനൊഹരമായൊരു പൂന്തൊട്ടം. സന്ദര്‍ശകരുടെ തിരക്കുണ്ട്. പുല്‍മെത്തയില്‍ പിഞ്ജുകുഞ്ഞുങ്ങള്‍ അങ്ങിങ്ങായി ഒടിക്കളിക്കുന്നു. പൂന്തൊട്ടത്തിനൊരം ചേര്‍ന്ന് ഐസ്ക്രീമുകളും പാനീയങ്ങളും കച്ചവടം പൊടി പൊടിക്കുന്നുണ്ട്. വളരെ വ്ര്ര്ത്തിയിലും ഭംഗിയിലും സംവിധാനിച്ച പൂന്തൊട്ടത്തിന്റെ ഒരു മൂലയില്‍ വലിയൊരു പെട്ടി സ്ഥാപിച്ചിട്ടുണ്ട്. “വെയ്സ്റ്റുകള്‍ ഇവിടെ നിക്ഷേപിക്കുക” എന്ന് അതിന്മേല്‍ ഭംഗിയില്‍ എഴുതി വച്ചിരിക്കുന്നു.

ഇസ്ലാമിക ചരിത്രത്തൊളം പ്രായമുണ്ടാകും ഇസ്ലാമിലെ ബഹു ഭാര്യത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക്. സ്ത്രീ പക്ഷവാദികളും ഫെമിനിസ്റ്റുകളും നിരന്തരം ഇസ്ലാമിനെ ആക്രമിക്കാന്‍ ഉന്നയിക്കുന്ന വിഷയവും മറ്റൊന്നല്ല. പുരുഷനു നാലുവരെ കെട്ടാന്‍ ഇസ്ലാം സ്വാതന്ത്ര്യം നല്‍കുന്നത് സ്ത്രീ വെറുമൊരു ഉപഭൊഗ വസ്തുവാണെന്ന ഇസ്ലാമിന്റെ വീക്ഷണമാണ്‍ കാണിക്കുന്നതെന്നും അല്ലെങ്കില്‍ എന്തുകൊണ്ട് ഒരു സ്ത്രീക്ക് ഒന്നില്‍ കൂടുതല്‍ ഭര്‍ത്താവിനെ സ്വീകരിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ലെന്നുമാണ്‍ അവരുടെ വാ‍ദങ്ങളുടെയും ചൊദ്യങ്ങളുടെയും ആകെത്തുക.

ഒരു പുരുഷനു ഒന്നിലധികം സ്ത്രീയിലേക്ക് ആവശ്യമായി വരുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. പ്ര്ക്ര്തിപരമായി തന്നെ പുരുഷന്റെ ശരീരം ഒന്നില്‍ കൂടുതല്‍ സ്ത്രീയിലേക്ക് ആവശ്യപ്പെടുന്നുവെന്ന് ആരൊഗ്യശാസ്ത്ര പഠനവും അനുബന്ധ ഗവേഷണങ്ങളും കാണിക്കുന്നു. അതുനു പുറമെ, സ്ത്രീകളിലെ ശാരീരിക സവിശേഷതകളും അനുബന്ധ രൊഗങ്ങളും പുരുഷന്മാരെ മറ്റൊരു സ്ത്രീയിലേക്ക് ആവശ്യപ്പെടുത്തുന്ന ഘടകങ്ങളാണു. സ്വാഭാവികമായും പുരുഷന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അവിഹിതമായി പരസ്ത്രീകളുമായി ശാരീരിക ബന്ധങ്ങളിലേര്‍പ്പെടാനുള്ള സാധ്യതകളുണ്ട്. ഇസ്ലാം, എന്നാല്‍ ഒരു ഘട്ടത്തിലും അത്തരം അവിഹിത ബന്ധങ്ങളുണ്ടാവരുതെന്ന്‍ നിഷ്കര്‍ഷിക്കുന്നതോടൊപ്പം അത്തരം അനിവാര്യഘട്ടങ്ങളില്‍ പുരുഷന്‍ നിയപ്രകാരം മറ്റൊരു സ്ത്രീയെ സ്വന്തമാക്കാനും അവളുടെ സംരക്ഷണമേറ്റെടുക്കാനും അനുവാദം നല്‍കുന്നു. ഒരല്പം പക്വമായി ചിന്തിച്ചാല്‍ ഇസ്ലാമിന്റെ ഈ വീക്ഷണം സാമൂഹിക പരിസ്ഥിതിയെ കൂടുതല്‍ സന്തുലിതമാക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. പ്രക്ര്തി പരമായി സ്ത്രീയിലെ സവിശേഷതകള്‍ പല സമയങ്ങളിലും അവളുടെ ഭര്‍ത്താവിനെ ശാരീരിക ബന്ധങ്ങളില്‍ നിന്ന് തടയുന്നത് പൊലെ, ഭാര്യയെ ഭര്‍ത്താവുമായുള്ള ശാരീരിക ബന്ധങ്ങളെ തടയുന്ന പ്രക്ര്ര്തി പരമൊ ശാരീരികമൊ ആയ സവിശേഷതകള്‍ പുരുഷനില്ല എന്നത് തന്നെയാണ്‍ സ്ത്രീക്ക് മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കാനുള്ള പഴുതടക്കുന്ന പ്രധാന കാര്യം. ഒപ്പം ഒരു സ്ത്രീ ഒന്നില്‍ കൂടിതല്‍ ഭര്‍ത്താക്കളെ സ്വീകരിക്കുന്ന പക്ഷം അവളുടെ കുഞ്ഞിന്റെ പിത്ര്ത്വം എങ്ങിനെ നിര്‍ണ്ണയിക്കപ്പെടുമെന്ന പ്രസക്തമായ ഒരു ചൊദ്യവുമവിടെയുണ്ട്. എന്നുകരുതി എല്ലാ പുരുഷന്മാരും നാലു വരെ വിവാഹം കഴിക്കാന്‍ ഇസ്ലാം പ്രൊത്സാഹിപ്പിക്കുന്നില്ല.

മുകളിലെ പൂന്തൊട്ടത്തില്‍ വരുന്നവരുടെ പക്കല്‍ വല്ല വെയ്സ്റ്റുകളും ഉണ്ടാകുന്ന പക്ഷം അവ പ്രസ്തുത പെട്ടിയില്‍ നിക്ഷേപിക്കാനാണ്‍ പെട്ടി സ്ഥാപിച്ചിരിക്കുന്നത്. ഐസ്ക്രീമുകളും മിഠായികളും മറ്റു ഭക്ഷണങ്ങളും കഴിച്ച് വെയ്സ്റ്റ് പുറത്ത് നിക്ഷേപിക്കല്‍ അനിവാര്യമായി വരുന്നവര്‍ക്ക് ആ പെട്ടി ഉപയൊഗിക്കാമെന്നാണതിന്റെ താലപര്യം. അല്ലാതെ, വരുന്നവര്‍ മുഴുവന്‍ വെയ്സ്റ്റുമായി വരണമെന്നും അവ അതില്‍ നിക്ഷേപിക്കണമെന്നും അതിനര്‍ത്ഥമില്ല. ഇസ്ലാമിലെ ബഹുഭാര്യത്വവും അങ്ങിനെ തന്നെ. വിവാഹം ചെയ്യുന്നവരൊക്കെ നാല് കെട്ടണമെന്നല്ല, അനിവാര്യഘട്ടങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ സ്വീകരിക്കാമെന്ന് പുരുഷന്‍ അനുവാദം നല്‍കുക മാത്രമാണ്‍ ഇസ്ലാം ചെയ്യുന്നത്.

അടുത്തിടെയാണ്‍ കേരളത്തിലെ ഒരു ന്യായാധിപന്റെ ചില പരാമര്‍ശങ്ങള്‍ വിവാദമായത്. അനുബന്ധമായി നബി(സ)യുടെ ബഹുഭാര്യത്വം ചര്‍ച്ച ചെയ്യപ്പെടുകയും ഒരു മലയാള പത്രത്തിന്റെ ചില ഉദ്ധരണികള്‍ കേരളത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. അല്ലാഹുവിന്റെ പ്രവാചകനെ സ്ത്രീ ലംബഡനാക്കി ചിത്രീകരിക്കുന്ന പ്രവണത ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇസ്ലാമിന്റെ ശത്രുക്കളുടെ മുഖ്യ ആയുധമായി ചരിത്രത്തിലിന്നൊളം ഉപയൊഗിക്കപ്പെട്ടത് ഇത് തന്നെയായിരുന്നു. പക്ഷെ, എപ്പൊഴും അത്തരം പരാമര്‍ശങ്ങള്‍ നടത്തിയവരും അതെറ്റ് പിടിച്ചവരും പിന്നീട് പുണ്യനബി(സ്വ)യെ പഠിച്ച ശേഷം തിരുത്തുന്നതും ആ പ്രവാചകന്റെ അനുയായികളായി മാറുന്നതുമാണ്‍ ചരിത്രം കണ്ടത്. യുവത്വം തുളുംബുന്ന അവിടുത്തെ ഇരുപത്താഞ്ജാം വയസ്സില്‍ പുണ്യനബി(സ്വ) വിവാഹം കഴിച്ചത് വിധവയായ 40 കാരി ഖദീജ ബീവി(റ)യെയാണ്‍. മക്കയിലെ പല കുലീന സുന്ദരികളും അവിടത്തെ മൊഹിക്കുകയും വലിയ തറവാട്ടുകാരികളില്‍ നിന്ന് വിവാഹാലൊചനകള്‍ വരികയും ചെയ്യുന്ന സമയത്താ‍ണിതെന്നത് ശ്രദ്ധേയമാണു. പിന്നീട് നബി(സ്വ)യുടെ മറ്റു വിവാഹങ്ങളൊക്കെയും 50 വയസ്സുകള്‍ക്ക് ശേഷമായിരുന്നു. വിധവകളെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതായിരുന്നു അവയൊക്കെയും. പുണ്യനബിയുടെ ഭാര്യമാരിലെ ഏക കന്യക ആയിശ(റ)യുടെത് മാത്രമാണ്‍ ഇതിനൊരപവാദമായി കാണാന്‍ കഴിയുക. ഭാര്യാ-ഭര്‍ത്ത്ര് ബന്ധങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും സവിശേഷമായ ജീവിത രീതികളും സ്ത്രീ പക്ഷ നിയമങ്ങളും പ്രവാചകരില്‍ നിന്ന് നേരിട്ട് പഠിക്കാനും സമുദായത്തിന്‍ പകര്‍ന്ന് കൊടുക്കാനും കഴിയുന്ന കുശാഗ്ര ബുദ്ധിയും വിവേകവും തന്റേടവും ഒത്തിണക്കവുമുള്ള ഒരു സ്ത്രീ എന്ന നിലക്കാണ്‍ മഹതി പ്രവാചക ജീവിതത്തില്‍ കടന്നു വരുന്നത്. നബി(സ)യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഹദീസുകള്‍ റിപ്പൊര്‍ട്ട് ചെയ്ത സ്ത്രീ എന്ന നിലക്കും നബി(സ)യുടെ വഫാത്തിനെ ശേഷം സ്വഹാബികളും പിന്നീട് താബിഉകളും ദീനീ കാര്യങ്ങള്‍ ചൊദിച്ച് പഠിക്കാന്‍ സമീപിച്ചിരുന്ന വ്യക്തി എന്ന നിലക്കും മഹതിയവര്‍കള്‍ വലിയൊരു ദൌത്യമെറ്റെടുക്കുകയായിരുന്നു പ്രവാചകപത്നിയാവുക വഴിയെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. 

 

About Naseera Ummu Hadi

Check Also

മക്കള്‍ സ്നേഹം ചോദിക്കുന്നുണ്ട്

ഒരു ഗമണ്മെന്റ് പ്രാഥമികസ്കൂളിലെ നാലാം ക്ലാസ്മുറിയാണു രംഗം. വാര്‍ഷികപ്പരീക്ഷകഴിഞ്ഞ് അവധിക്കാലപ്പൂട്ടിന്റെ ദിവസമായതിനാല്‍ ക്ലാസധ്യാപിക കുട്ടികള്‍ക്ക് ഒരു ഉല്ലാസം നല്‍കാന്‍ തീരുമാനിച്ചു. …

Leave a Reply

Your email address will not be published. Required fields are marked *