സഹോദരിമാരുടെ ലേഖനങ്ങൾ

സ്ത്രീ തന്നെ ധനം

അറിയുന്നില്ലയോ മർത്യാ നീ…… നാഥൻ നിനക്കേകിയ……. ഈ കോമളാംഗിയേ….സ്നേഹഭാജനത്തെ…. അറിയാതെ പോവുന്നു….. നമ്മൾ ഒാരോർത്തരും…… നിനക്കായ് പൊഴിക്കുന്ന….. അവളുടെ ജീവനെ……. വെടിയുന്നൂ അവൾ തൻ കുടുംബത്തെ സന്തോഷത്തെ,സ്വന്തത്തെതന്നെയും, ത്യജിക്കുന്നു തനിക്ക് ജീവൻ പകുത്തുനൽകിയവരെ പോലും. നൽകുന്നു തനിക്ക്… വിലപ്പെട്ടതെല്ലാമെ… തൻ പ്രിയ ദേഹത്തെ, ദേഹിയെ,മടിയേതുമില്ലാതെ… മാറ്റുന്നൂ സ്വന്തത്തെ…. നിൻ പ്രിയ ദാസിയായ്…. ഒഴുക്കുന്നു സ്നേഹവും…. പ്രണയവും ധാരയായ്…. വിടർത്തുന്നു നിൻ ജീവനിൽ…. പൂക്കളും കായ്ക്കളും….. ഏകുന്നു സ്പന്ദനം….. ജീവൻെ തുടിപ്പിന്……. …

Read More »

വിവാഹം ആർഭാടമാവുമ്പോൾ

അള്ളാഹുവിൻെറ ആദരണീയ അടിമകളായി മനുഷ്യനെ സൃഷ്ടടിച്ചയച്ചപ്പോൾ അവൻെറ ജീവിതത്തെ ക്രമമായി ചിട്ടപ്പെടുത്താനും തദ്വാരാ നേർവഴിയിലൂടെ ഒരു ജീവിതം കെട്ടിപ്പടുക്കുവാനുമുള്ള നിർദ്ദേശങ്ങളും, നിയമങ്ങളും അവൻ നൽകി. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിവാഹം.വിവാഹം പ്രവാചകൻമാരുടെ ചര്യാണ്.വിവാഹം കൊണ്ട് ഇസ്ലാം ലക്ഷ്യമിടുന്നത് സന്താന ലബ്ദിയും,സദാചാര നിഷ്ടയുമാണ്.ദീനിൻെറ മൂന്നിൽ രണ്ട് ഭാഗം എന്ന് വിശേഷിപ്പിക്കുന്ന വിവാഹം ഇന്ന് ആർഭാടത്തിൻെറയും,ധൂർത്തിൻെറയും ആകെത്തുകയാണ്.മതം അനുശാസിക്കുന്ന വിവാഹം വളരെ ലളിതമായ ചടങ്ങാണ്.നിക്കാഹ്,സദ്യ എന്നീ നിർബന്ധ കർമ്മങ്ങൾ ഉൾപ്പെടുന്ന വിവാഹത്തിൽ ഇന്ന് …

Read More »

റവാത്തിബ് സുന്നത്തുകൾ

 ഫർള് നിസ്ക്കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്ക്കാരങ്ങളാണ് റവാത്തിബ് സുന്നത്തുകൾ.നബി(സ) പറയുന്നു……”ഫർള് നിസ്ക്കാരങ്ങൾക്ക് പുറമെ പന്ത്രണ്ട് റകഅത്ത് ഒരു ദിവസം സുന്നത്തായി നിസ്ക്കരിക്കുന്ന വ്യക്തിക്ക് സ്വർഗ്ഗത്തിൽ അല്ലാഹു ഒരു ഭവനം നൽകാതിരിക്കില്ല”(മുസ്ലിം).ശക്തിയായ സുന്നത്തുള്ള(റവാത്തിബുകൾ)പത്ത് റകഅത്താണ്. സുബ്ഹിക്ക് മുമ്പ് രണ്ട് റകഅത്ത് റവാത്തിബ് സുന്നത്തുകളിൽ ഏറ്റവും ശ്രേഷ്ടമാണിത്.നബി(സ) ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിരുന്നു.ഇഹലോകവും അതിലുള്ള സർവ്വ വസ്തുക്കളേക്കാളും ഉത്തമമാണ് സുബ്ഹിക്ക് മുമ്പുള്ള രണ്ട് റകഅത്ത് നിസ്കാരമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്(മുസ്ലിം).ആഇശ(റ) പറയുന്നു” നബി(സ) …

Read More »

അനാഥരെ സ്നേഹിച്ച രാജകുമാരൻ

അനാഥത്വം…..ദയനീയമായ ഒരു അവസ്ഥയാണത്‌.പ്രത്യേകിച്ചും കുഞ്ഞിളം പ്രായത്തിൽ മാതാവോ,പിതാവോ മരണപ്പെട്ട ഒരു കുഞ്ഞിന്റെ അവസ്ഥ.ഭക്ഷണം നൽകാനൊ,വസ്ത്രം വാങ്ങിക്കൊടുക്കാനൊ മാതാപിതാക്കളില്ലാത്ത,ഉമ്മയുടെ മടിത്തട്ടിൽ ഉറങ്ങാനുള്ള ഭാഗ്യം ലഭിക്കാത്ത കുഞ്ഞുങ്ങൾ…..ഉമ്മയുടെയൊ,ഉപ്പയുടെയോ അസാനിദ്ധ്യം കുരുന്നു മനസ്സുകളിൽ ഉണ്ടാക്കുന്ന മുറിവ്‌ വളരെ വലുതാണ്‌.               1400 വർഷങ്ങൾക്ക്‌ മുൻപ്‌ മക്കയിലും ഒരു കുഞ്ഞു പിറന്നു.ലോകം കാണുന്നതിനുമുൻപ്‌ പിതാവിനെ നഷ്ടപ്പെട്ട ആ കുഞ്ഞിനു ആറാം വയസ്സിൽ തന്റെ മാതാവിനെയും നഷ്‌ടമായി.അനാഥമായി വളർന്ന് ലൊകത്തിന്റെ നായകനായി തീർന്ന നമ്മുടെ തിരുദൂതർ,മദീനയിലെ …

Read More »

അത്ഭുത ബാലൻ ………നെബി[സ.അ]…..(റസൂലിന്റെ ബാല്യം)

സാധാരണ കുട്ടികളിൽ നിന്ന് തികച്ചും വ്യത്യസ്തവും വിസ്മയകരവുമായിരുന്നു  മുഹമ്മദ് നബി [സ .അ]  യുടെ ബാല്യം .നബിയുടെ ജനനത്തിനു രണ്ടു മാസം മുൻപ് പിതാവ് അബ്‌ദുല്ല മരണപ്പെട്ടു .സിറിയയിൽ കച്ചവടത്തിന് പോയി തിരിച്ചു വരുമ്പോഴായിരുന്നു, ഉമ്മ ആമിന ബീവിയെ തീരാ ദുഃഖത്തിലാക്കിയ ആ വിയോഗമുണ്ടായത്.നെബിയുടെ മാതാപിതാക്കളുടെ പിറവി തന്നെ ലോകഗുരുവിന്റെ ജന്മത്തിനു വേണ്ടിയാണെന്ന് തോന്നുമാറു തുച്ഛമായിരുന്നു അവരുടെ ദാമ്പത്യത്തിന്റെ കാലയളവ് .ഖുറൈശി കുടുംബത്തിൽ ജനിച്ച നബി [സ .അ ]യുടെ പിതാ മഹന്മാർ …

Read More »

മദീന രാജകുമാരൻറെ പിറവി

                   റബിഉൽഅവ്വൽ മാസ ത്തിന്ന് ഒരുപാട് പ്രത്രേകതകൾ ഉണ്ട് .ഹബീബ്  മുഹമ്മദ് നബി (സ) ജന്മം കൊണ്ട് അനുഗ്രഹീതമാസം, നബി (സ)മക്കയിൽ നിന്ന് മദീനയിലേക്ക്  പാലായനം ചെയ്തത്  ഈ മാസത്തിലാണ്, നബി (സ)യുടെ കാലഘട്ടത്തിൽ പരിശുദ്ധ കഅ്ബാലയതിന് ഹജറുൽ അസ്വദ് എടുക്ക പ്പെട്ടത് ഈ മാസത്തിലാണ് .         ഇബ്റാഹിം നബി(അ) പരമ്പരയിലാണ് മുഹമ്മദ് നബി(സ) …

Read More »

ലോകമഹാഗുരുവിൻെറ വിവാഹങ്ങൾ

പ്രവാചകപുംഗവരുടെ ജൻമം കൊണ്ടനുഗ്രഹീതമായ റബീഇൻെറ പുണ്യം നിറഞ്ഞ രാപ്പകലിലൂടെയാണ് നാം കടന്നുപോവുന്നത്.മണ്ണും, വിണ്ണും ഹബീബിൻെറ അപദാനങ്ങൾ പാടുമ്പോൾ മാനവരാശി മാതൃകയാക്കേണ്ട ഒരു പാട് ഗുണങ്ങൾ സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ചുതന്ന റസൂലിൻെറ വെെവാഹിക ജീവിതത്തിലൂടെ ഒന്നു കണ്ണോടിക്കാം.ചിലപ്പോളെൻകിലും, റസൂലിൻെറ വെെവാഹിക ജീവിതവും,ബഹുഭാര്യത്വവും ഒരു പാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.ഇവിടെ കേവലം വികാരപൂർത്തീകരണത്തിനല്ല മറിച്ച് പ്രബോധനത്തിൻെറ സൗകര്യം,വിധവകളുടെ പുനരധിവാസം,അടിമകളുടെ മോചനം,ചില പ്രത്യേക ഗോത്രക്കാരുമായി ബന്ധം സ്ഥാപിക്കൽ എന്നീ ലക്ഷ്യങ്ങിൽ ഉൗന്നിയായിരുന്നു അവ. ഖദീജ ബീവി(റ …

Read More »

തസ്ബീഹ് നിസ്ക്കാരം

 സുന്നത്തു നിസ്ക്കാരങ്ങളിൽ പ്രാധാനപ്പെട്ട ഒന്നാണ് തസ്ബീഹ് നിസ്ക്കാരം.പേര് സൂചിപ്പിക്കുന്ന പോലെ തന്നെ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വാക്കുകൾ(തസ്ബീഹു) ഉരുവിട്ടുകൊണ്ടാണ് ഈ നിസ്ക്കാരം നിർവ്വഹിക്കേണ്ടതു.ഈ നമസ്ക്കാരത്തിനു പ്രത്യേക സമയത്തിനോടും കാരണ ത്തോടും ബന്ധമില്ല.തസ്ബീഹു നിസ്ക്കാരം നാലു റകഅത്താണു.രണ്ടാം റകഅത്തിൽ സലാം വീട്ടി രണ്ട് റകഅത്തായും നാലു റകഅത്തും ഒരുമിച്ചും നിസ്ക്കരിക്കാം(ഫത്ഹുൽ മുഈൻ).ഇമാം നവവി(റ) പറയുന്നു…ഇബ്നുൽ മുബാറക്ക്(റ) പറഞ്ഞു….തസ്ബീഹു നിസ്ക്കാരം രാത്രിയിൽ നിർവഹിക്കുന്ന പക്ഷം ഈരണ്ട് റകആത്തുകളിൽ സലാം വീട്ടുന്നതാണ് ഞാൻ ഇഷ്ട …

Read More »

ഇസ്തിഖാറത്ത് നിസ്കാരം صلاةالاستخاره (നന്മയെ തേടുന്ന നിസ്കാരം) ⚪⚪⚪⚪⚪⚪⚪⚪⚪

                         പവിത്രതയുള്ള ഒരു സുന്നത്ത്  നിസ്കാരമാണിത് . അനുവ ദനീയമായ  ഏതെങ്കി ലും ഒരു കാര്യം   ചെയ്യാനുദ്ദേശിക്കുകയും അത്  ചെയ്യുന്നതാണോ, ചെയ്യാതിരിക്കുന്നതാണോ നന്മ എന്ന് തീരുമാനിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ  രണ്ട്  റക്അത്ത്  ഇസ്തിഖാറത്ത് നിസ്കാരം സുന്നത്താകുന്നു.ഇതിന് പ്രത്യേക സമയമൊന്നുമില്ല. എന്നാൽ നിസ്കാരം നിരോധിക്കപ്പെട്ടിട്ടില്ലാത്ത അവസരം നോക്കി നിസ്കരിക്കാം.മറ്റു സുന്നത്ത് നിസ്കാരങ്ങളോട് ചേർത്ത് നിസ്കരിച്ചാലും …

Read More »

സ്ത്രീകൾക്കു മതവിദ്യാഭ്യാസത്തിൻെറ ആവശ്യകത..

اَلْعِلْمُ حَياَةُ لإِسْلاَم അറിവ്ഇസ്ലാമിൻെറ ജീവനാണ്.വിദ്യാഭ്യാസത്തിന് ഏറെ പ്രധാന്യം കൽപ്പിച്ച മതമാണ് ഇസ്ലാം.”സൃഷ്ടിച്ചവനായ നിൻെറ രക്ഷിതാവിൻെറ നാമത്തിൽ വായിക്കുക”(96:1-5).എന്ന ഖുർആൻ വാക്യം ഇതിലേക്ക് വെളിച്ചം വീശുന്നു.അതുകൊണ്ട് ഇൽമ് കരസ്ഥമാക്കൽ ഓരോ മുസ്ലിമിനും നിർബന്ധമാണ്.പരിഷ്ക്കാരത്തിൻെറയും ഉത്ബുദ്ധതയുടെയും കാലമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ന് മതവിദ്യാഭ്യാസത്തിൻെറ പ്രാധാന്യത്തെ പറ്റി നാം എത്ര മാത്രം ബോധവാൻമാരാണ്?.ഇതിൽ തന്നെ സ്ത്രീകളുടെ മത വിദ്യാഭ്യാസം ഇന്ന് എങ്ങുമെത്താതെ നിൽക്കുന്നു. മദ്രസാതലം മുതൽ തുടങ്ങുന്ന നമ്മുടെ മതപഠനം പെൺകുട്ടികൾ പ്രായപൂർത്തി ആവുന്നതോടെ …

Read More »