സഹോദരിമാരുടെ ലേഖനങ്ങൾ

ഹസ്രത്ത് മറിയം ബീവി(റ.അ) -(വിശുദ്ധിയുടെ പ്രതീകം)

മാനവസമൂഹത്തിൻെറ മോചനത്തിനും,അവരെ സത്പന്ഥാവിലേക്ക് നയിക്കുന്നതിനും വേണ്ടി അവതീർണ്ണമായിട്ടുള്ളതാണ് പരിശുദ്ധ ഖുർആൻ.ഖുർആനിലെ ഓരോ അദ്ധ്യായങ്ങളുടെ ക്രമീകരണവും, അവയിലെ സൂക്തങ്ങളുടെ ക്രമീകരണവും അള്ളാഹുവിൽ നിന്നുള്ള വഹ് യ് പ്രകാരമാണ്.ഖുർആനിൽ ഒരു മഹതിയുടെ പേരിലുള്ള ഏക അദ്ധ്യായം സൂറ ത്തുൽ മറിയം ആണ്.ദാവൂദ് നബി(അ)യുടെ സന്താന പരമ്പരയിൽ പെട്ട ഇംറാൻ എന്നിവരുടെ പുത്രിയാണ് അവർ.ഇസ്രാഈല്യരിലെ ഉന്നത കുടുംബത്തിലാണ് അവർ ജനിച്ചത്.ഖുർആനിൽ മുപ്പതു സ്ഥലത്താണ് ആ പേർ പറ ഞ്ഞിട്ടുള്ളത്.മാത്രമല്ല ഒരു പ്രവാചകൻെറ മാതാവാകാൻ ഭാഗ്യം …

Read More »

ലിംഗസമത്വം ഇസ്ലാമിൽ ​

അനാതികാലം മുതൽ നിലനിൽക്കുന്നതും നാളിതുവരെ വ്യക്തമായ ധാരണയിൽ എത്താത്തതുമായ ഒരു വിഷയമാണ് ലിംഗസമത്വം.സമീപകാലങ്ങളിൽ അനേകം വാദപ്രതിവാദങ്ങൾക്കും,ചൂടുള്ള ചർച്ചാവിഷയമായി മാറിയിരിക്കുന്നു ഇത്.ഒാരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ചു അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ പറയുമ്പോൾ ; ജീവിതത്തിൻെറ ഓരോ സൂക്ഷമ തലങ്ങളിലും ന്യായയുക്തമായ നിയമങ്ങൾ പ്രതിപാദിച്ചിട്ടുള്ള ഇസ്ലാമിൽ ഈ വിഷയത്തെക്കുറിച്ചു പരാമർശിച്ചിട്ടുള്ളതെന്തെന്ന് നമ്മുക്കു മനസ്സിലാക്കാം സൃഷ്ടിപ്പിൽ തന്നെ വ്യക്തമായ വ്യത്യാസം പുലർത്തുന്ന സ്ത്രീപുരുഷൻമാർക്കിടയിൽ സമത്വമെന്നതു സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണ്.ശാരീരിക ക്ഷമത,മാനസിക ഘടന എന്നിവയിൽ ഇരു ലിംഗക്കാർക്കും …

Read More »

സമയം കൊല്ലുന്ന സോഷ്യൽ മീഡിയ.

പ്രഭാതത്തിൽ കിടക്ക വിട്ടുണരുന്നതിനു മുമ്പു വാട്ട്സ് ആപ്പിൽ ഒരു പോസ്റ്റും,ഫേസ്ബുക്കിൽ ഒരു ലെെക്കും, ഷെയറും ചെയ്ത് തുടങ്ങുന്നു നവസമൂഹത്തിൻെറ ദിനചര്യ. സോഷ്യൽ മീഡീയകൾ നമ്മുടെ ജീവിതവുമായി അത്രമേൽ ഇഴുകിചേർന്നിരിക്കുന്നു.ശാസ്ത്രവും സാൻകേതിക വിദ്യകളും അനുദിനം വളർന്നു കൊണ്ടിരിക്കുന്ന വർത്തമാന യുഗത്തിൽ വാട്ട്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്ത വൻ കൺട്രിയായും,ഫേസ്ബുക്കിൽ എക്കൗണ്ടില്ലാത്തത് സ്റ്റാറ്റസിനു കുറച്ചില്ലായും ഗണിക്ക പ്പെടുന്നു.ഇന്ന്….കാലം മാറുമ്പോൾ കോലവും മാറാനുള്ള തിടുക്കത്തിൽ ജീവിത മൂല്യങ്ങൾ മറുകെപിടിക്കാൻ നമ്മുക്കാവുന്നുണ്ടോ? ആധുനികലോകത്തെ പുരോഗതിയുടെ അത്യുന്നതികളിൽ …

Read More »

പർദ്ദ സ്ത്രീക്ക് പൊന്നാട

മൂടുപടം അണിയണമെന്ന് സ്ത്രീയോട് ഇസ്‌ലാം കൽപ്പിച്ചതും വീട്ടിലിരിക്കണമെന്ന് ഉത്തരവിട്ടതും സ്ത്രീകളെ തരംതാഴ്ത്തലാണെന്ന് ചില കുബുദ്ധികൾ പറയാറുണ്ട്.നേർബുദ്ധികൾക്ക് ഈ രണ്ട് കൽപ്പനയിലും  സ്ത്രീത്വത്തോടുള്ള ആദരപ്രകടനം കാണാതിരിക്കാൻ കഴിയില്ല.സ്ത്രീയെ വീട്ടിലിരുത്തിയത് അവൾക്ക് കൂടുതൽ പദവി നല്കുന്നതുകൊണ്ടാണ്.ഉദാഹരണം നോക്കൂ!             ജ്വല്ലറിയിൽ ഉടമയുടെ പ്രത്യേക ലോക്കറുകളിൽ കിടക്കുന്ന സ്വർണമാലയോട് തർക്കിക്കുന്നു ജനറൽമർച്ചൻറുകാരന്ടെ കടക്ക് മുമ്പിൽ റോഡുവക്കിൽ കിടക്കുന്ന അമ്മികൾ.എന്താണ് വാദം?അമ്മികൾ പറയുന്നു:ഞങ്ങൾക്കാണ് സ്വാതന്ത്ര്യം,അതുകൊണ്ട് തന്നെ ഞങ്ങൾക്ക് സ്ഥാനം കൂടുതലുണ്ട്.സ്വർണമാലയ്ക്ക് …

Read More »

സ്ത്രീകളുടെ സിയാറത്ത്

സാധാരണക്കാരുടെയും കുടുംബങ്ങളുടെയും ഖബർ സിയാറത്ത് സ്ത്രീകൾക്ക് കറാഹത്താണെന്നാണ് പ്രബലാഭിപ്രായം.നബി(സ്വ)യെ സിയാറത്ത് ചെയ്യൽ സ്ത്രീകൾക്ക് സുന്നത്താണ്.അതിൽ ആർക്കും തർക്കമില്ല.അതുപോലെതന്നെ മറ്റു അമ്പിയാക്കൾ,ഔലിയാക്കൾ,സ്വാലിഹുകൾ എന്നിവരുടെ ഖബറുകൾ സിയാറത്ത് ചെയ്യലും അവർക്ക് സുന്നത്താണെന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.പക്ഷെ,സ്ത്രീകളുടെ സിയാറത്ത് സോപാധികം മാത്രമാണ്.വീടുവിട്ടു പുറത്തുപോകുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ പാലിച്ചുകൊണ്ട് മാത്രമേ അവൾ പോകാൻ പാടുള്ളൂ.യുവതിയാണെങ്കിൽ ശരീരം മുഴുവൻ മറയുന്ന മൂടുപടം അണിയുകയും യാത്ര,ശരീരം അന്യരിൽനിന്നു മറയ്ക്കുന്ന വാഹനങ്ങളിൽ മാത്രമായിരിക്കുകയും വേണം.വാഹനങ്ങളിൽ മറഞ്ഞുകൊണ്ടാല്ലാതെ സാധാരണ പർദ്ദ അണിഞ്ഞുകൊണ്ട് …

Read More »

ഇസ്ലാമിലെ പെൺവീര്യം

ലോകത്തിൽ ശാന്തിയും സമാധാനവും വിഭാവനം ചെയ്യാനും ഉച്ച നീചത്വങ്ങൾ തുടച്ചുനീക്കാനും അല്ലാഹു സുബ്ഹാനഹു വത ആല നിയോഗിച്ച അന്ത്യ പ്രവാചകൻ മുഹമ്മദ് നബി(സ) .സത്യ ദീനിൻെറ അടിത്തറ പാകാനും,ഇസ്ലാം പ്രചരിപ്പിക്കാനും സ്വന്തം ദേഹവും,ധനവും സമർപ്പിച്ച അനുയായി വൃന്ദം.ഇസ്ലാമിൻെറ ധർമ്മസമരങ്ങളിൽ വിജയത്തിൻെറ വെന്നികൊടി പാറിക്കുകയും,സന്തോഷത്തോടെ രക്ത സാക്ഷിത്വം വരിക്കുകയും ചെയ്ത ആദർശ പുരുഷൻമാരും, വനിതകളും.ഇവരിൽ ആധുനിക നാരീ സമൂഹത്തിനു ആവേശവും അഭിമാനവും പകർന്നു നൽകുന്ന ,ധീരവനിത ഉമ്മു ഉമാറ(റ). സ്വഹാബീവനിതകളിൽ ഏറ്റവും …

Read More »

സ്ത്രീ ഒറ്റയ്ക്കുള്ള യാത്ര

‘മഹ്റമി’ (വിവാഹബന്ധം അനുവദനീയമല്ലത്തവർ) നോടൊപ്പം മാത്രമേ സ്ത്രീക്ക് ഇസ്‌ലാം യാത്ര അനുവദിക്കുന്നുള്ളൂ.ഇവ്വിഷയുവുമായി ബന്ധപ്പെട്ട് ഇബ്നു അബ്ബാസ്‌(റ)ൽ നിന്ന് നിവേദനമായി ഇമാം ബുഖാരിയുടെയും മുസ്‌ലിമിൻെറയും ചില ഹദീസുകൾ കാണുക. عن ابن عباس رضي الله عنهلا تسافر المرأة إلا مع ذي محرم “മഹ്റമിനോടൊപ്പമല്ലാതെ സ്ത്രീ യാത്ര പോകരുത്” لا يَحِلُّ لامْرَأَةٍ تُؤْمِنُ بِاَللَّهِ وَالْيَوْمِ الآخِرِ أَنْ تُسَافِرَ مَسِيرَةَ يَوْمٍ وَلَيْلَةٍ إلاَّ وَمَعَهَا …

Read More »

പെണ്‍കുഞ്ഞ് സമ്മാനമാണു

ഒന്നര വയസ്സുള്ള കൈകുഞ്ഞുമായാണു റുബീന ഡോക്ടറുടെ മുറിയിലെത്തിയത്. ഇരുപത്തഞ്ജ് വയസ്സ് മാത്രമുള്ള യുവതി. ഭര്‍ത്താവ് അവധി കഴിഞ്ഞ് രണ്ട് ദിവസം മുംബ് ഗള്‍ഫിലേക്ക് തിരിച്ചുപോയി. പരിശോധനാറിപ്പോര്‍ട്ട് നോക്കി ഡോക്ടര്‍ പറഞ്ഞു. “പോസിറ്റീവാണു റിസല്‍ട്ടെന്ന് കഴിഞ്ഞാഴ്ച പറഞ്ഞതാണല്ലോ, സംശയിക്കാനൊന്നുമില്ല, വീണ്ടുമൊരമ്മയാകാന്‍ പോകുന്നു”. റുബീന ഒരല്പം പരിഭ്രമത്തിലാണ്, അവള്‍ക്ക് സ്വകാര്യമായി എന്തോ പറയാനുള്ളതുപോലെ. സിസ്റ്റര്‍ കേള്‍ക്കരുതെന്ന താല്പര്യത്തോടെ ശബ്ധം താഴ്ത്തി അവള്‍ പറഞ്ഞു – “ഡോക്ടര്‍, ഞങ്ങള്‍ മറ്റൊരു കുഞ്ഞിനെ ഇപ്പോള്‍ ആഗ്രഹിച്ചിട്ടില്ലായിരുന്നു.” റുബീനയുടെ മനസ്സ് …

Read More »

ശിഥിലമാകുന്ന ദാമ്പത്യബന്ധങ്ങൾ

ദാമ്പത്യം……നിർവചനങ്ങൾ ഇല്ലാത്ത വാക്ക്.പരസ്പര സ്നേഹത്തിൻെ പൻകു വെക്കലിൻെ,മാധുര്യമൂറുന്ന അവസ്ഥ.ദാമ്പത്യം രണ്ടു വ്യക്തികളുടെ മാത്രമല്ല,രണ്ടു മനസ്സുകളുടെ കൂടിചേരലാണ്.ഇണക്കവും പിണക്കവും അതിൻെ താളങ്ങളാണ്,മനഃപൊരുത്തവും,വിട്ടുവീഴ്ചയും അതിൻെ ഇൗണങ്ങളാണ്. ഒരിക്കൽ ആയിഷ ബീവി(റ)നബി(സ)നോട് ചോദിച്ചു,”നബിയേ അങ്ങേക്ക് എന്നേടുള്ള സ്നേഹമെങ്ങനെ”.നബി(സ) പറഞ്ഞു,”കയർ പിരിച്ചപോലെ” .അതെ……ഭാര്യഭർതൃബന്ധത്തിന് ഇതിലും മനോഹരമായ ഒരു ഉപമ ഇല്ല.ദാമ്പത്യത്തിലൂടെ സ്ത്രീക്കു സ്നേഹത്തിൻെറ,സുരക്ഷിതത്തിൻെറയും ഒരു വാതിൽ തുറക്കുമ്പോൾ,പുരുഷനാവട്ടെ സ്വന്തം ഉത്തരവാധിത്വം ഇറക്കി വെക്കാനും,വ്യഥകൾ പൻ്കിടാനും ഒരു ഇണയെ ലഭിക്കുന്നു.ഇവിടെ രണ്ടു പേരും തുല്യ പ്രധാന്യമർഹിക്കുന്നു ഒരു …

Read More »

മക്കള്‍ സ്നേഹം ചോദിക്കുന്നുണ്ട്

ഒരു ഗമണ്മെന്റ് പ്രാഥമികസ്കൂളിലെ നാലാം ക്ലാസ്മുറിയാണു രംഗം. വാര്‍ഷികപ്പരീക്ഷകഴിഞ്ഞ് അവധിക്കാലപ്പൂട്ടിന്റെ ദിവസമായതിനാല്‍ ക്ലാസധ്യാപിക കുട്ടികള്‍ക്ക് ഒരു ഉല്ലാസം നല്‍കാന്‍ തീരുമാനിച്ചു. എല്ലാവരും ഓരോ പേപ്പറും പേനയുമെടുത്തു. അധ്യാപികയുടെ കല്പന – പേപ്പറിന്റെ ഒരു പുറത്ത് ഭാവിയില്‍ നിങ്ങള്‍ക്കെന്താവണമെന്ന് വ്ര്ത്തിയിലെഴുതുക. മറുപുറത്ത് അതിന്റെ കാരണവും വ്യക്തമായി എഴുതണം. താഴെ പേരും ക്ലാസിലെ നന്‍ബറും എഴുതി പേപ്പര്‍ മടക്കി വെക്കണം. കുട്ടികള്‍ ആവേശത്തോടെ എഴുത്തു തുടങ്ങി. കേട്ടെഴുത്തും പരീക്ഷയും മാത്രമെഴുതി പരിചയമുള്ള കൊച്ചുമക്കള്‍ക്ക് ഈ …

Read More »