മുത്തു നബി മാനവീയ മാതൃക

 

അഖിലലോക പരിപാലകനായ അല്ലാഹുവിനാണ്  സർവ്വ സ്തുതികളും. ഈലോക സൃഷ്ടിപ്പിന്റെ രഹസ്യവും പ്രപഞ്ച സത്യങ്ങളുടെ രഹസ്യങ്ങളും  അറിയുന്നവൻ അവൻ എത്ര പരിശുദ്ധൻ. ആദം നബി (അ)മുതൽ അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫാ സല്ലല്ലാഹു അലൈഹിവസല്ലം വരെ വരെയുള്ള പ്രവാചകരേ കാലാകാലങ്ങളായിമനുഷ്യകുലത്തിന് നേർവഴിയിലേക്ക് നയിക്കാൻ നിയോഗിച്ചയച്ചു അവൻ. ഉലക സൃഷ്ടിപ്പ് തന്നെ തിരു ജന്മം നിമിത്തം ആണെന്നാണ് നമ്മുടെ വിശ്വാസം. ലോകർക്ക് കാരുണ്യമായി കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല 21(107) എന്ന ഖുർാൻറെ അദ്ധ്യാപനം ലോകത്തിൻറെ കാതലും,ചൈതന്യവും നബി തങ്ങൾ ആണെന്നുള്ളതിലേക്കു വെളിച്ചം വീശുന്നു.

ആധുനിക ലോകം അസ്വസ്ഥതയുടെയും അരാജകത്വത്തിന്റെയും പിടിയിലാണ്. മനുഷ്യ മനസ്സുകളിൽ നിന്ന് മനുഷ്യത്വവും കാരുണ്യവും തുടച്ചു നീക്കപ്പെട്ടിരിക്കുന്നു.അക്രമങ്ങളും അനീതിയും സ്വാർത്ഥ താല്പര്യങ്ങളും ഏവരുടെയും ഉറക്കംകെടുത്തുന്നു .ഇതര മതസ്ഥരുടെ കാര്യമൊഴിച്ചാൽ മുസ്ലിം ലോകത്തിന്റെ അപചയത്തിന് കാരണം പരിശുദ്ധ സുന്നത്തിന്റെ സരണിയിൽ നിന്നും വ്യതിചലിക്കുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ശിർക്കും ,കുഫ്റും, മണ്ണും ,മദിരാക്ഷിയും ഫണം വിടർത്തിയാടിയ ആറാംനൂറ്റാണ്ടിലെ ഇരുൾമുറ്റിയ യുഗത്തിലേക്ക് അവതരിച്ച യുഗപുരുഷൻ .63 വർഷത്തെ സാർത്ഥകമായ ജീവിതം .ഇസ്ലാം എന്ന പുണ്യം ജീവിതമാകുന്ന തപസ്യ കൊണ്ട് നേടിയെടുത്ത റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം .ഒരു വിശ്വാസി എങ്ങിനെ ആയിരിക്കണം ,എങ്ങനെ നടക്കണം എങ്ങിനെ ഇരിക്കണം എന്നുവേണ്ട മനുഷ്യ ജീവിതത്തെ സ്പർശിക്കുന്ന ചെറിയ കാര്യം വരെ സ്വന്തം ജീവിതംകൊണ്ട് വരച്ചുകാണിച്ചു . നമുക്ക് മാതൃകയുണ്ട് ആ ജീവിതത്തിൽ നിന്ന് .വിശ്വസാഹിത്യകാരനും ചിന്തകനുമായ
ജോർജ്ജ് ബർണാർഡിൻറെ വാക്കുകളിലൂടെ “ആധുനികലോകത്ത് ശാന്തിയും സമാധാനവും പുനസ്ഥാപിക്കാനും സമ്പുഷ്ടമായ ഒരു നവലോകക്രമം കെട്ടിപ്പടുക്കുവാനും മുഹമ്മദിനെ പോലുള്ള ഒരു മഹാത്മാവിനെ കഴിയൂ അദ്ദേഹത്തെപ്പോലുള്ള ഒരു മാർഗ്ഗദർശിയെ ആണ് നമ്മൾക്ക് ആവശ്യം .ലോകം മുഴുവനും ആ മഹത് ജീവിതത്തെ ആദരിക്കുമ്പോൾ ഇസ്ലാമിൽ ജനിച്ച ഇസ്ലാമിക ജീവിതക്രമം ശ്വസിച്ചു ജീവിക്കുന്ന നമ്മൾ എന്തിനു വൈകുന്നു.

കറകളഞ്ഞ സത്യസന്ധൻ.

ലോകത്തിന് മാതൃകയാകേണ്ട വരുടെ  ബാല്യവും കൗമാരവും അതിനനുസരിച്ച് ചിട്ടപെടുത്തിയിരിക്കുന്നു .കേവലം ഒരു അനാഥ പയ്യനെന്ന് ജപിക്കുന്നവർക്ക് ,തമാശക്കുപോലും നുണ പറയാത്ത ആ മഹദ് വ്യക്തിത്വം ആശ്ചര്യമാണ്. ബാല്യത്തിലെ അൽഅമീൻ എന്ന ഖ്യാതി നേടിയ നബിയുടെ മാതൃക നാം വാരിപ്പുണരണം ലോക സൃഷ്ടിപ്പിൽ മനുഷ്യനെ മൃഗത്തിൽ നിന്നു വേർത്തിരിക്കുന്നതു അവന്റെ വിവേചനശക്തി യാണ് .നന്മയും ,തിന്മയും ശരിയും ,തെറ്റും വേർതിരിച്ചറിയാനുള്ള കഴിവ്. എന്നാൽ സ്വാർത്ഥതാല്പര്യങ്ങൾക്കും ,സ്വജനപക്ഷപാതത്തിനും വേണ്ടി സത്യത്തെ പലപ്പോഴും മാറച്ചുവെക്കപ്പെടുന്നു. ഒരു നുണ മറച്ചുവെക്കാൻ അസംഖ്യം നുണകൾ ഫലമോ ജീവിതംതന്നെ തെറ്റിന്റെ കൂമ്പാരം ആവുന്നു .ഇവിടെയാണ് പരിശുദ്ധ റസൂലിന്റെ അധ്യാപനം ശ്രദ്ധേയമാവുന്നത്. “നിങ്ങൾ ഒരിക്കലും നുണ പറയരുത് അത് നിങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കും നിങ്ങൾ നരകാവകാശികൾ ആവുകയും ചെയ്യും”.സോഷ്യൽ മീഡിയകളിൽ ഇന്നു വരുന്ന വാർത്തകളുടെ നിജസ്തിഥി അറിയാതെ ഷെയർ ബട്ടൺ അമർത്തുമ്പോൾ നാം അറിയാതെ തന്നെ നരകം വിലക്കുവാങ്ങുന്ന യാണ് ചെയ്ുന്നത്.
(പാർട്ട്-1)

About ashnasulfi

Check Also

ഞാൻ പ്രണയത്തിലാണ് ……

ഉറക്കിലെ എൻ കിനാവിലാ തിരുമുഖം ഞാൻ ദർശിച്ചിട്ടില്ല … ഹബീബിൻ മദ്ഹുകൾ അധികമായ് പാടി നടന്നിട്ടില്ല …. പരിശുദ്ധ സുന്നത്തിൻ ...

Leave a Reply

Your email address will not be published. Required fields are marked *