കരിഞ്ചീരകം

പ്രവാചക വൈദ്യത്തിൽപ്പെട്ട ഒന്നാണ് കരിഞ്ചീരകം.ഈ കരിഞ്ചീരകം നിങ്ങൾ ഉപയോഗിക്കുക. മരണം ഒഴികെ എല്ലാ രോഗത്തിനും അതിൽ ശമനമുണ്ട് (ഹദീസ് ).

അനുഗ്രഹത്തിൻെറ വിത്ത് എന്ന് അറിയപ്പെടുന്ന കരിഞ്ചീരകം എല്ലാ കാലത്തും ഒരു ഉത്തമശമനൗെഷധമായി ഉപയോഗിച്ചു വരുന്നു. ദശലക്ഷക്കണക്കിന് മനുഷ്യർ ഈ ദിവ്യ ഔഷധത്തിലൂടെ വിവിധ   രോഗങ്ങളിൽ നിന്ന് മുക്തി നേടിയിട്ടുണ്ട്. ഇന്ത്യയിൽ ഏതാനും ഭാഗങ്ങളിലും കുറ്റിക്കാടുകളായി വളരുന്ന കരിഞ്ചീരകച്ചെടിയിൽ നിന്നാണ് സർവ്വരോഗ സംഹാരിയായി വ്യത്യസ്ഥ നാടുകളിൽ നൂറ്റാണ്ടുകളായി ഉപയോഗിച്ചുപോരുന്ന കരിഞ്ചീരക മണികൾ ലഭിക്കുന്നത് .അരമീറ്റർ ഉയരത്തിൽ വളരുന്ന കരിഞ്ചീരകച്ചെടിയുടെ പുഷ്പങ്ങൾക്ക് നീലനിറമാണ് .തുർക്കിയും ഇറ്റലിയുമാണ് ഈചെടിയുടെ ജന്മഗേഹങ്ങൾ.ത്രികോണാകൃതിയിലുള്ളതും കടും കറുപ്പ് നിറമുള്ളതുമായ ഇതിൻെറ വിത്തുകൾക്ക് തീഷ്ണഗന്ധവുമുണ്ട് .ഇതിൽ ഗണ്യമായ അളവിൽ എണ്ണ അടങ്ങിയിരിക്കുന്നു.അനവധി ഔഷധ മൂല്യങ്ങളുമടങ്ങിയതാണ് കരിഞ്ചീരകം. ഫോസ്ഫേറ്റ് ,അയേൺ, ഫോസ്ഫറസ്, കാർബൺ ഹേഡ്രേറ്റ് തുടങ്ങിയവ അതിൽ അടങ്ങിയിരിക്കുന്നു.അതിൻെറ ഇരുപത്തിയെട്ട് ശതമാനത്തോളം ഏറെ ഉപകാരപ്രദമായ എണ്ണയാണ് .

    അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്ത ഒരുഹദീസിൽ കാണാം.പ്രവാചകൻ പറഞ്ഞു:കരിഞ്ചീരകം നിങ്ങൾ നിർബന്ധമാക്കുക.അതിൽ മരണമൊഴികെ എല്ലാരോഗങ്ങൾക്കുമുള്ള ശമനമുണ്ട്(തുർമുദി).                                                                                                                മുഹമ്മദ് നബി(സ) പ്രവാചകനായി നിയോഗിതനായ ശേഷമാണ് ഇത് വ്യാപകമായ തോതിൽ ഒരു ശമനൗെഷധമായി ഉപയോഗിച്ചു തുടങ്ങിയത് . തേനിനൊപ്പം കരിഞ്ചീരകം ചേർത്ത് കഴിക്കാൻ പ്രവാചകൻ ഉപദേശിച്ചതായും  തിരുവചനങ്ങളുണ്ട്.ചരിത്ര ഗ്രന്ഥങ്ങളിൽ വന്ന ഒരുസംഭവം, ഖാലിദ് ബിൻ സഅദ് പ്രസ്ഥാപിച്ചു .ഞാൻ ഗാലിബ് ബിൻ ജാബിറിനൊപ്പം യാത്ര ചെയ്യവെ അദ്ദേഹത്തിന് രോഗം ബാധിച്ചു പ്രവാചക പത്നി ആയിശ(റ) യുടെ സഹോദരി പുത്രനായ അബൂ അതീഖ ഞങ്ങളെ സന്ദർശിക്കാൻ വന്നു. രോഗിയായ ഗാലിബിനെ കണ്ടപ്പോൾ അദ്ദേഹം അഞ്ചോ ഏഴോ കരിഞ്ചീരക മണികൾ പൊടിച്ച് ഒലിവ് ഒായിലിൽ ചേർത്ത് കൊടുത്തു.എന്നിട്ട് അദ്ദേഹം പറഞ്ഞു ഹസ്രത്ത് ആയിശ(റ) പ്രവാചകൻ അരുളിയതായി എന്നേട് പറഞ്ഞിട്ടുണ്ട് .അദ്ദേഹത്തിന് ഈ ചികിത്സയിലൂടെ സുഖം പ്രാപിക്കുകയും ചെയ്തു.

കരിഞ്ചീരകം മനുഷ്യ ശരീരത്തിൻെറ  രോഗപ്രതിരോധ ശേഷികുണ്ടാകുന്ന ദുർബലമോ ശക്തമോ ആയ പ്രതിപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.പഴക്കമേറിയ രോഗങ്ങൾക്കും അലർജിക്കും കരിഞ്ചീരകം ഔഷധമാണ്.ഗർഭിണികൾ കരിഞ്ചീരകം ഉപയോഗിക്കരുത്.

ചികിത്സാരീതി

————————

ആസ്തമയും ശ്വസനേന്ദ്രിയ രോഗങ്ങളും

——————————————

ഒരു സ്പൂൺ കരിഞ്ചീരക എണ്ണ ചൂടുവെള്ളത്തിൽ കലർത്തി ദിവസം ഒരുനേരം കഴിക്കുക.രാത്രി ഈ കരിഞ്ചീരക എണ്ണ നെഞ്ചിൽ തടവുന്നതും തിളക്കുന്ന വെള്ളത്തിൽ ചേർത്ത് ആവി പിടിക്കുന്നതും ഏറെ ഉത്തമമാണ്.

വാത സംബന്ധമായ പ്രശ്നങ്ങൾക്ക്

——————————————

അല്പം കരിഞ്ചീരക എണ്ണ മിതമായ അളവിൽ ചൂടാക്കി വേദനയുള്ള ഭാഗത്ത് തടവുക. ഒരു സ്പൂൺ എണ്ണ  തേനിൽ ചേർത്ത്  രണ്ട് നേരം കഴിക്കുന്നതും ഉത്തമമാണ്.

വയറിളക്കം

———————

ഒരു കപ്പ് തൈരിൽ ഒരു ടീസ്പൂൺ എണ്ണ ചേർത്ത് കഴിക്കുക. രോഗം മാറുന്നത് വരെ ദിവസവും രണ്ട് നേരം കഴിക്കുക.

പ്രമേഹം

—————

ഒരു കപ്പ് കട്ടൻ ചായയിൽറ 2.5 മില്ലി കരിഞ്ചീരക എണ്ണ ചേർത്ത് ദിവസവും രണ്ട് നേരം കഴിക്കുക. പഞ്ചസാരയും എണ്ണയിൽ പൊരിച്ചതും ഒഴിവാക്കുക.

കടുത്ത പനി

————————

ഒരു ടീസ്പൂൺ കരിഞ്ചീരക എണ്ണ ഒരു ഗ്ലാസ് നാരങ്ങ വെള്ളത്തിൽ ചേർത്ത് ദിവസവും രണ്ട് നേരം കഴിക്കുക. പനി മാറുന്നത് വരെ തുടരാം.

തലവേദന

——————

നെറ്റിയിലും, ചെവിയരികിൽ , മുഖത്തിൻെറ ഇരു പാർശ്വങ്ങളിലും കരിഞ്ചീരക എണ്ണ കൊണ്ട്  തടവുകയും തലക്ക് കെട്ടിടുകയും ചെയ്യുക. രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ എണ്ണ കഴിക്കുക.

ചർമ്മ സംരക്ഷണത്തിന്

——————————————

കരിഞ്ചീരക എണ്ണയും  ഒലിവെണ്ണയും ഒാരോ ടേബിൾ സ്പൂൺ വീതം എടുത്ത് മിക്സ് ചെയ്ത് മുഖത്ത് നന്നായി പുരട്ടിയ ശേഷം ചുരുങ്ങിയത് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക.

പൊതുവായ ആരോഗ്യ വർദ്ധനവിന്                                                                                                       —————————————

ദിവസവും ഒരുടീസ്പൂൺ കരിഞ്ചീരക എണ്ണ രണ്ട് സ്പൂൺ ശുദ്ധ തേനിൽ ചേർത്ത് രണ്ട് നേരം കഴിക്കുന്നത് ആരോഗ്യം നിലനിർത്താൻ ഏറെ സഹായിക്കും.

രക്തസമ്മർദ്ധവും പിരിമുറുക്കം കുറക്കാൻ

——————————————

ദിവസേന കാലത്ത് പ്രാതലിനൊപ്പം ഒരുസ്പൂൺ കരിഞ്ചീരക എണ്ണ ഹലാലായ പാനിയത്തോടൊപ്പം ചേർത്ത് കഴിക്കുക. ഒരു ഇതൾ വെളുത്തുള്ളിയും തിന്നുന്നത് ഉത്തമം.

ശരീരം മുഴുവൻ കരീഞ്ചീരക എണ്ണ പുരട്ടിയ ശേഷം വെയിൽ കായുക. മൂന്ന് ദിവസങ്ങളിൽ ഇടവിട്ട് അരമണിക്കൂർ വീതം ഒരു മാസക്കാലം തുടർച്ചയായി ചെയ്താൽ ഫലസിദ്ധി ലഭിക്കും.

ക്ഷീണവും അലസതയും മാറാൻ

 

ഒരു സ്പൂൺ കരിഞ്ചീരക എണ്ണ ഒരു ഗ്ലാസ് ഒാറഞ്ച് ജൂസിലൊ ചെറുനാരങ്ങ വെള്ളത്തിലൊ തേനിലോ ചേർത്ത് ദിവസവും രാവിലെ കഴിക്കുക. പത്ത് ദിവസം തുടർച്ചയായി ചെയ്യുക.

ഒാർമ്മ ശക്തി വർദ്ധിപ്പിക്കാൻ

ഒരു സ്പൂൺ കരിഞ്ചീരക എണ്ണ 100മില്ലി ഗ്രാം തിളപ്പിച്ച കർപ്പൂര തുളസിയിൽ കലർത്തി ചുരുങ്ങിയത് പത്ത് ദിവസം തുടർച്ചയായി ചെയ്യുക.

പേശി വേദനകൾക്ക്

വേദനയുള്ള ഭാഗത്ത് കരിഞ്ചീരക എണ്ണ കൊണ്ട്  തടവുക. ഒരുസ്പൂൺ എണ്ണ ജൂസിലൊ നാരങ്ങ വെള്ളത്തിലൊ ചേർത്ത് കഴിക്കുന്നതും ഗുണകരമാണ് .

കടുത്ത മനസമ്മർദ്ദം അനുഭവിക്കുന്നവർ

————————————

 ഒരു കപ്പ് ചായയിലൊകാപ്പിയിലോ ഒരുസ്പൂൺ കരിഞ്ചീരക എണ്ണ ചേർത്ത് ദിവസം മൂന്ന് നേരം കഴിക്കുക.

ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നതിന്

——————————————

 ഒരു സ്പൂൺ കരിഞ്ചീരകഎണ്ണ ഒരു സ്പൂൺ ഒലിവെണ്ണയിൽ കലർത്തി ഭക്ഷണത്തിനു ശേഷം കഴിക്കുക.

ഉറക്ക കുറവിന്

—————————

ഒരു ടേബിൾ സ്പൂൺ കരിഞ്ചീരക എണ്ണ തേനിൽ കലർത്തി ഏതെങ്കിലും ചൂടുപാനിയത്തിൽ കലർത്തി വൈകുന്നേരം കഴിക്കുക.

മഞ്ഞപ്പിത്തം
———————
ഒരു കപ്പ് പാലിൽ 2.5മില്ലി കരിഞ്ചീരക എണ്ണ ചേർത്ത് ദിവസവും രണ്ട് നേരം കഴിക്കുക. (കാലത്തും രാത്രി ഭക്ഷണ ശേഷവും).

വയറെരിച്ചിൽ

————————

ഒരു കപ്പ് നാരങ്ങ ജൂസിൽ 2.5 മില്ലി കരിഞ്ചീരക എണ്ണ കാലത്ത് വെറും വയറ്റിലും ഉറങ്ങുന്നതിന് മുൻപും കഴിക്കുക. പത്ത് ദിവസം തുടരുക.ലഹരിവസ്തുക്കളും  , മുളക്, പുളി

എന്നിവ ഒഴിവാക്കുക.

പൊണ്ണത്തടി കുറക്കാൻ

—————————————

5മില്ലി കരിഞ്ചീരക എണ്ണ രണ്ട് സ്പൂൺ തേനിൽ ചേർത്ത് ഇളം ചൂടു വെള്ളത്തിൽ ദിവസം രണ്ട്  നേരം കഴിക്കുക.

അരി ഭക്ഷണം ഒഴിവാക്കുക.

കൈകാൽ വിണ്ട് കീറൽ

—————————————

ഒരു ഗ്ലാസ് ഒാറഞ്ച് ജൂസിൽ 2.5മില്ലി കരിഞ്ചീരക എണ്ണ ചേർത്ത് ദിവസം രണ്ട് നേരം കഴിക്കുക.

കോഴിയിറച്ചി, മുട്ട, വഴുതനങ്ങ എന്നിവ ഒഴിവാക്കുക. കരിഞ്ചീരകത്തിൽ നിന്നുണ്ടാകുന്ന ഒായിൽമെൻറും ഉപയോഗിക്കാം.

രക്തകുറവും വിളർച്ചയും

—————————————

ഒരു കൊളുന്ത് പൊതീനയില വെള്ളത്തിൽ തിളപ്പിച്ച് ഒരു കപ്പ് ജൂസെടുത്ത് 2.5മില്ലി കരിഞ്ചീരക എണ്ണ ചേർത്ത് കാലത്തും വൈകുന്നേരവും കഴിക്കുക. തൈര് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.21 ദിവസം തുടരൂക.

പൈൽസ് മലബന്ധം

———————————

2.5മില്ലി കരിഞ്ചീരക എണ്ണ ഒരൂ കപ്പ് കരിഞ്ചായയിൽ  ചേർത്ത് കാലത്ത് വെറും വയറ്റിലും രാത്രിയും കഴിക്കുക.

ചൂടുള്ളതും മസാല ചേർത്തതുമായ ഭക്ഷണം ഒഴിവാക്കുക.

ലൈംഗീകാവയവങ്ങളിലെ നീർവീക്കം

——————————————

ആദ്യം സോപ്പ് വെള്ളം കൊണ്ട് തേച്ച് കഴുകി ഉണങ്ങിയ ശേഷം വീർത്ത ഭാഗത്ത് അല്പം കരിഞ്ചീരക എണ്ണപുരട്ടുക. അടുത്ത പ്രഭാതം വരെ കഴുകാതിടുക.

മൂന്ന് ദിവസം ചികിത്സ തുടരാം

                                                                                                                                                                                                          സ്ത്രീ സഹജ രോഗങ്ങൾ (വെള്ളപ്പോക്ക്, അമിത രക്തസ്രാവം, ആർത്തവത്തോടനുബന്ധിച്ചുണ്ടാവുന്ന വയറു വേദന, മുതുകു വേദന)

——****———***———-

രണ്ട് ഗ്ലാസ് വെള്ളത്തിൽ പൊതീനയിലയിട്ടു തിളപ്പിച്ചെടുത്ത ശേഷം 2.5 മില്ലി കരിഞ്ചീരക എണ്ണ ചേർത്ത് രാവിലെ വെറും വയറ്റിലും രാത്രി ഉറങ്ങാൻ നേരത്തും കഴിക്കുക. 40.ദിവസം ചികിത്സ തുടരുക. അച്ചാറ്, വഴുതിന, മുട്ട, മാംസം എന്നിവ ഭക്ഷണത്തിൽ നിന്നു ഒഴിവാക്കുക.

കണ്ണ് സംബന്ധമായ അസുഖങ്ങൾ

—————*********——

കണ്ണ് ചുവപ്പ്, തിമിരം, കണ്ണിൽ നിന്ന് എല്ലായ്പോഴും വെള്ളം പോവുക തുടങ്ങി കണ്ണിനുണ്ടാകുന്ന അസുഖങ്ങൾക്ക് ഒരു കപ്പ് ക്യാരറ്റ് ജൂസിൽ 2.5 മില്ലി കരിഞ്ചീരക എണ്ണ കലർത്തി ദിവസം രണ്ട് നേരം കഴിക്കുക. (രാവിലെ  വെറും വയറ്റിലും രാത്രി ഭക്ഷണത്തിന് ശേഷവും) 40ദിവസം ചികിത്സ തുടരാം. അച്ചാർ, വഴുതിന,മുട്ട , മത്സ്യം എന്നിവ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുക.

സന്ധിവേദന, വാതം

____________________

ഒരു സ്പൂൺ വിനാഗിരി 2.5 മില്ലി കരിഞ്ചീരക എണ്ണ  എന്നിവ ചേർത്ത് രാവിലെ പ്രാതലിനു മുന്നെ രാത്രി ഭക്ഷണ ശേഷവും കഴിക്കുക.

കിഡ്നി വേദനക്ക്

—————*******———

250 ഗ്രാം കരിഞ്ചീരകപ്പൊടി തേനിൽ ചാലിച്ച് തയ്യാറാക്കിയ മരുന്നിൽ നിന്ന് രണ്ട് സ്പൂണെടത്ത് അരകപ്പ് വെള്ളത്തിൽ 2.5മില്ലി കരിഞ്ചീരക എണ്ണ കൂട്ടി ചേർത്ത് ദിവസവും ഒരു നേരം കഴിക്കുക.21 ദിവസത്തേക്ക് ചികിത്സ തുടരാം.

ഒരുപാട് ഔഷദ ഗുണങ്ങൾ അടങ്ങിയതാണ് കരിഞ്ചീരകവും കരിഞ്ചീരക എണ്ണയും.  വീട്ടിൽ എന്നും കരുതി വെക്കേണ്ടതിൽപ്പെട്ട ഒന്നാണ് കരിഞ്ചീരകം.

ഷമീമ ഉമർ

About shameema Umer

Check Also

മുത്തു നബി മാനവീയ മാതൃക

  അഖിലലോക പരിപാലകനായ അല്ലാഹുവിനാണ്  സർവ്വ സ്തുതികളും. ഈലോക സൃഷ്ടിപ്പിന്റെ രഹസ്യവും പ്രപഞ്ച സത്യങ്ങളുടെ രഹസ്യങ്ങളും  അറിയുന്നവൻ അവൻ എത്ര ...

Leave a Reply

Your email address will not be published. Required fields are marked *