Home / കവിത / പതനം

പതനം

അനീതിയും അധർമ്മവും
കൊടികുത്തി വാഴും നാളിലായ്
വരുന്നിതാ പ്രവാചകൻ
തൌഹീദിൻ പ്രഭാഷകൻ…….

ധാർഷ്ട്യമുള്ള സമൂദുകാർ
അഹന്ത തൻറെ കൂട്ടുക്കാർ
വിളിച്ചുവോ നബിയെയിന്നു
‘ഭ്രാന്തനെന്നു ‘വിഡ്ഢികൾ

തുറന്നുവിട്ടു പീഢനം
ക്രൂരമായ മർദ്ദനം
ഉൺമയന്നു പുലരുവാൻ
സഹിച്ചു മഹാൻ നിർഭയം

മലതുരന്നൊരൊട്ടകം
ആഗമിക്കും നാളതിൽ
പുൽകിടാം സത്യത്തെയന്നു
പുലമ്പിയാ നിഷേധികൾ……

താണുവീണു സുജൂദുലായ്
ഉണർത്തിയവർ തന്നിംഗിതം
വിറച്ചു ദിഗന്തങ്ങൾ നാലുപാടും
പിളരുന്നിതാ കരിംപാറകൾ……

നിർജ്ജീവമാം പാറക്കെട്ടിലായ്
തുടിച്ചു ജീവൻറെ സ്പന്ദനം
ഒഴുകിയെത്തീയൊരൊട്ടകം
നാഥൻ തൻ സൃഷ്ടി വൈഭവം!!

ജൽപനങ്ങൾ വ്യഥാവിലായ്
മൃതമനസ്ക്കർ മ്ളാനരായ്
സ്മൃതിപഥത്തിൽ വന്നിതാ
പാഴ് വാക്കുകൾ ,കരാറുകൾ…..

അപകടം മണത്തവർ
ഉയർത്തി ‘ഖുദാർ’ ഖഡ്ഗവും
സംഹരിച്ചവർ നിർദ്ദയം
പാൽചുരത്തുമാ പ്രാണിയേ…..

ഉടനെയെത്തീ ഗർജ്ജനം
ചിതറിയോടീ പാപികൾ
‘ചത്തുവീണീ’ ഭൂമിയിൽ
അശക്തരാംമവർ സത്വരം……

ഇദംയുഗത്തിലിന്നഹോ
ഇടംപിടിച്ചോരക്രമം
മടിച്ചിടേണ്ട സോദരാ
സത്യമാർഗ്ഗം പുൽകുവാൻ……

ഇഹത്തലാനന്ദിച്ചീടുവാൻ
ഇലാഹിനെ മറക്കുമോർ
വരിത്തിവെച്ചു കെടുതിയും
നാശവുമിന്നു നിശ്ചയം!!

ആഷ്ന സുൽഫിക്കർ

About ashnasulfi

Check Also

മുത്തു നബി മാനവീയ മാതൃക

  അഖിലലോക പരിപാലകനായ അല്ലാഹുവിനാണ്  സർവ്വ സ്തുതികളും. ഈലോക സൃഷ്ടിപ്പിന്റെ രഹസ്യവും പ്രപഞ്ച സത്യങ്ങളുടെ രഹസ്യങ്ങളും  അറിയുന്നവൻ അവൻ എത്ര ...

Leave a Reply

Your email address will not be published. Required fields are marked *