Home / ​കവിത ​ / -പണമേ ഉലകം-

-പണമേ ഉലകം-

മകനെ! എന്നിലെ സ്നേഹത്തിന്നാഴം
തിരിച്ചറിയുവാൻ ഈ ജന്മം നിനക്കെത്ര ചെറുത്.

ആയിരം ജന്മമെടുത്താലും
ഉമ്മതൻ സ്നേഹത്തിൻ ഒരു നുള്ളുപോലും തിരിച്ചേകാൻ കഴിവില്ലാത്തവൻ നീ-

സ്നേഹത്തിന്നു വില കല്പിച്ചില്ലേൽ,
ബന്ധങ്ങൾ വെറും പാഴ്വസ്തുക്കൾ.

സ്നേഹത്തിൻ വില മറന്നു,
കേവലം പണ കടലാസുകൾക്കു പിറകെ ഓടുന്ന മനുഷ്യാ! നീ ഓർക്കുക,
അനുഭവം നിന്നെ പഠിപ്പിക്കുമ്പോഴേക്കും
സ്നേഹം നിനക്ക് ഒഴിഞ്ഞുപോയൊരു വസന്തക്കാലം മാത്രം,
ഉമ്മ നിനക്ക് പൊഴിഞ്ഞൊരു പനിനീർ പുഷ്പവും.

സുനാമി തിരകൾ കരയേ വിഴുങ്ങും പോൽ,
പണം നിൻ ജീവൻ വിഴുങ്ങിയിരിക്കും..
മകനെ.. ഇനിയൊരു മടക്കയാത്ര അസാധ്യമെന്നോർക്കൂ!

-ഷാധിൻ –

About shadin

Check Also

പെൺ സുരക്ഷ

ഹാദിയ : ഇന്നു കേരളം മുഴുവൻ ഉറ്റുനോക്കുന്ന ഒരേ വനിതയാണ് സഹോദരി ഹാദിയ , ആരാണ് ഹാദിയ ?ഹിന്ദുവായി ജനിച്ചു ...

Leave a Reply

Your email address will not be published. Required fields are marked *