ഇസ്ലാമിലെ ആതിഥ്യം

ആതിഥ്യത്തിന് മനുഷ്യചരിത്ര ത്തോളം പഴക്കമുണ്ട്.മാനുഷീക ഗുണങ്ങളിൽ അത്യുത്തമമാണ് ആതിഥ്യം. കേവലം ഭക്ഷണം കഴിക്കലും കഴിപ്പിക്കലും മാത്രമല്ല ഇതിന്റെ ലക്‌ഷ്യം,മറിച്ച് ജീവിതത്തിൽ ഒതുങ്ങി കൂടുന്നത് മൂലമുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും വിഷമങ്ങളും അവർക്ക് അടുപ്പമുള്ളവരുമായി പങ്കുവെക്കാനും തൽഫലമായി അതിന്റെ ഭാരം കുറക്കാനും കാരണമാകുന്നു. ആതിഥ്യത്തിലൂടെ മനസ്സിൻറെ നിർവൃതിയും ഉള്ളു തുറന്ന പങ്കുവെക്കലുകളുമാണ് വിഭവ സമൃദിയേക്കാൾ പ്രാധാന്യമർഹിക്കുന്നത്.
ആരെങ്കിലും അല്ലാഹുവിലും അവന്റെ റസൂലിലുംവിശ്വസിക്കുന്നെങ്കിൽ, അവൻ അതിഥിയെ ആദരിക്കട്ടെ എന്നാണ് പ്രവാചകർ (സ്വ) പഠിപ്പിച്ചത്. അതിഥി സൽകാരം  പരലോക മോക്ഷത്തിലേക്ക് വഴിയൊരുക്കുന്നഒരുപാധിയായാണ് ഇസ്ലാം കണക്കാക്കുന്നത്.

 

തൻറെ കഴിവും സാഹചര്യവും പരിഗണിച് പരമാവധി നല്ല രീതിയിൽ സ്വീകരിച്ചാദരിക്കണം. എന്നാൽ, അവർക്ക് ബുദ്ധിമുട്ടാകുന്ന വിധം ഭക്ഷണം വിളമ്പുന്നത്‌ നന്നല്ല.
“സ്വർഗത്തിലേക്കുള്ള വഴികാട്ടിയാണ് അതിഥി,അതിഥി സദ്യവട്ടത്തിൽ നിന്നെണീക്കും വരെ മലക്കുകൾ ആതിഥേയന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കും.(ത്വബ്‌റാനി). നല്ല സദ്യയുണ്ടാക്കി അതിഥികളെ സൽക്കരിക്കുന്നത് ഒരു അടിമയെ മോജിപ്പിക്കുന്ന തിനെക്കാൾ എനിക്ക്‌ പ്രിയങ്കരമാണ് എന്ന് അലി(റ).
ശഖിഖുൽ ബൽഖി(റ) പറയുന്നു.”ആതിഥ്യത്തെക്കാൾ പ്രിയങ്കരമായതൊന്നും എനിക്കില്ല.കാരണം അതിൻറെ ചെലവ് അള്ളാഹു വിലേക്കും പ്രശംസ എനിക്കുമാണ്”.

 

അതിഥിയും ആതിഥേയനും തമ്മിലുള്ള ഊഷ്മളതക്കനുസരിച്ചു പരസ്പരം പാലിക്കേണ്ട മര്യാദകളും വ്യത്യാസപ്പെടും. പരസ്പരം സ്നേഹവുംബഹുമാനവും ഉള്ളറിഞ്ഞ പെരുമാറ്റവും ഉണ്ടാകുമ്പോഴാണ് ആതിഥ്യം ഹൃദ്യമാകുന്നത്. ഒരു വ്യക്തി യുടെ വ്യക്തിത്വം പ്രകടമാകുന്നത്‌ മറ്റുള്ളവരുമായി ഇടപഴകുമ്പോഴാണ്.
ഒരാൾതന്റെ വീട്ടിൽ വിരുന്നെത്തിയാൽ തൻപരിഗണിക്കപ്പെടുന്നു എന്ന് തോന്നണം.
സദ്യകളിൽ വെച്ചേറ്റവും മോശം പാവപ്പെട്ടവനെ അവഗണിക്കപ്പെടുകയും സമ്പന്നർ മാത്രം ക്ഷണിക്കപ്പെടുകയും ചെയ്യുന്ന സദ്യ യാണെന്ന് പ്രവാചകർ അരുളിയിരിക്കുന്നു .(ബുഖാരി)
അതിഥിക്ക് അന്യത്വം തോന്നാത്ത വിധം അവനെ പരിചരിക്കണം. അവന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സൗകര്യപ്പെടുത്തി കൊടുക്കണം. ഇന്നത്തെ മിക്ക വിവാഹ സൽക്കാരങ്ങളും ആർഭാ ഡത്തിന്റെയും പൊങ്ങച്ചത്തിന്റെയും പര്യായമായികൊണ്ടിരിക്കുന്നു. എണ്ണിയാൽ തീരാത്ത വിധം വിഭവങ്ങളൊരുക്കി ആവശ്യത്തിലുപരി പാഴാക്കി കളയുന്ന വിധത്തിലും അന്യ സ്ത്രീപുരുഷന്മാർ തമ്മിൽ പാലിക്കേണ്ട മര്യാദകൾ പാലിക്കാതെയും ആയാൽ അതിഥിസൽക്കാരം എന്ന മഹത്തായ പുണ്യകർമം കുറ്റകരമായിത്തീരും.
Shamsi Rasheed.

About shamsi.kakkov

Check Also

മുത്തു നബി മാനവീയ മാതൃക

  അഖിലലോക പരിപാലകനായ അല്ലാഹുവിനാണ്  സർവ്വ സ്തുതികളും. ഈലോക സൃഷ്ടിപ്പിന്റെ രഹസ്യവും പ്രപഞ്ച സത്യങ്ങളുടെ രഹസ്യങ്ങളും  അറിയുന്നവൻ അവൻ എത്ര ...

Leave a Reply

Your email address will not be published. Required fields are marked *