Home / ദിക്ർ / വിഷമഘട്ടങ്ങളിലുള്ള ദുഅ

വിഷമഘട്ടങ്ങളിലുള്ള ദുഅ

ഏതൊരാവശ്യങ്ങൾക്കും  യാസീൻ ഒാതിയ ശേഷം  താഴെയുള്ള ഈ ദുഅ ചെയ്യുക. ഭയമുള്ള കാര്യങ്ങളിലേക്ക് ,പ്രയാസമുള്ള കാര്യങ്ങളിലേക്ക്  പ്രവേശിക്കും മുൻപ് യാസീൻ ഒാതി ഈ ദുഅ ചെയ്താൽ ആ കാര്യം പ്രയാസം കൂടാതെ സാധിക്കും.ഈ ദുഅഇൻെറ അർത്ഥം താഴെ ചേർക്കുന്നു.അർത്ഥം ഗ്രഹിച്ചുകൊണ്ട് ദുഅ ചെയ്യുന്നതാണ് ഏറ്റവും ഗുണകരം

ٓاَلحَمدۡ لِلَّه ربِّ العاَلَمِينۡ. اَلَّهُمَّ صلِّ علَي سيِّدناَ مۡحَمَّد وعلی اَلِ سيِّدِنَا مۡحَمّد يامَن لا تَراهۡ العۡيۡون, ولا تۡخَالِطۡهۡ الظۡنۡو ن,ولايۡحيطۡ بِوَصۡفِهِ الوَاصِفۡو ن,وَلا تۡغَيِّر هۡ الحَوَادِث,وَلا يَخۡشَی الدَّوَاعر, وَيَعۡلمۡ مثَاقِيلَ الجِبَال,وَمَكا يِيل البِحاَر وَعَدَد قَطۡرِ الَامطاَر وَعَدَدَ وَرَقِ الاشۡجار, وَعَدَدَ مااَظۡلمَ عَلَيۡهِ الَّيۡلُ وَاشۡرَقُ عَلَيۡهِ النَّهار.ولا تۡوَاري مِنۡه سَمَاءٌ سَمَاءً, ولا اَرۡضٌ اَرۡضاً. وَلاَ بَحۡرٌ اِلاَّ وَيَعۡلَمُ مَافِي قَعۡرهِ. اِجۡعَلۡ خَيۡرَ عُمۡرِي آخِرَهُ وَخَيۡرَ عَمَلِي خَوَاتِمَهُ وَخَيۡرَ اَيَّامِي يَومَ اَلقاكَ فِيهِ, اِنَّكَ علی كُلِّ شَيۡءٍ قَدِيرٌ, اَللهمَّ مَنۡ عَادَانِي فَعَادهِ, وَمَنۡ كَادَنِي فَكِدۡهۡ وَمَنۡ بَغَی عَلَيَّ بِهَلَكَۃِ فَاَهۡلِكۡهُ, وَمَنۡ اَرَادَنِي بِسُوءٍ فَخُذۡهُ, وَاَطۡفِیءۡ عَنِّي نَار مَنۡ شَبَّ عَلَيَّ نَارَهُ, وَاَكۡفِنِي هَمَّ مَنۡ اَدۡخَلَ عَلَيَّ هَمَّهُ,  وَاَدۡخِلنِي فِي دِرۡعِكَ الحَصِينۡ,  وَِاسۡتُرۡنِي بِسۡتِرِكَ الوَاقِي, يَامَنۡ كَفَانِي كُلَّ شَيۡءٍ اِكۡفِنِي مَا اَهَمَّنِي مِنۡ اُمُور الدُّنۡيَا وَالآخِرَۃ, وَصَدِّقۡ قَولِي وَفِعۡلِي بِالتَّحۡقِيق, يَا شَفِيقُ يَارَفِيقۡ, فَرّجۡ عَنِّي كُلَّ ضِيقۡ,وَلاَ تُحَمِّلۡنِي مَالاَ اُطِيقُ وَاَنۡتَ اۡلاِلَهُ الۡحَقُّ الحَقِيق, يَا مُشۡرِقَ البُرهَانۡ, يَا قَوِیَّ الاَرۡكَانۡ, يَامَنۡ رَحۡمَتُهُ فِي هَاذَا المَكَانِ وَفِي كُلِّ مَكَان,يَاۡمَنۡ لاَ يَخۡلُو مِنۡهُ مَكَانۡ, اُحۡرُسۡنِي بِعَيۡنِكَ الَّتِي لاَ تَنَام,  وَاكۡنُفۡنِي بِكَنَفِكَ الَّدِي لاَيُرَام, فَقَدۡ تَيَقَّنَ قَلۡبِي اَنۡ لَااِلٓهَ اِلاَّ اَنۡتَ وَاَنِّي لاَاَهۡلِكُ وَاَنۡتَ رَجَاءِي, فَارۡحَمۡنِي بِقُدۡرَتِكَ عَلَيَّ, يَاعَظِيمًٍا يُرۡجَی لِكُلِّ عَظيمٍ. يَا حَليمُ يَا عَلِيم, اَنۡتَ بِحَاجَتِي عَلِيمٌ, وَعَلَی خَلاَصِي قَدِيرٌ, وَهۡوَ عَلَيۡكَ يَسِيرٌ, فَامۡنُنۡ عَلَيَّ بِقَضَاءِهَا, يَااَكۡرَمَ الۡاَكۡرَمِينٓ, وَيَااَجۡوَدَ الاَجۡوَدِينٓ, وَيَااَسۡرَعَ الحَاسِبِين. بِرَحۡمَتِكَ يَا اَرۡحَمَ الرَّاحِمينۡ.

 

ദുആഇൻെറ അർത്ഥം
▪▪▪▪▪▪▪▪
ഹംദ് സ്വലാത്ത്എന്നിവക്ക് ശേഷം ബാഹ്യമായ കണ്ണുകൾ അല്ലാഹുവിനെ കാണുകയില്ല. മനുഷ്യ ഭാവനയിൽ അവൻ കലരുകയില്ല. അവനെ വർണിക്കാൻ ആർക്കും സാധിക്കുകയില്ല. കാലത്തിൻെറ പുതിയ മാറ്റങ്ങൾ അവനെ മാറ്റി മറിക്കുകയില്ല. അങ്ങിനെയുള്ള അല്ലാഹു.

കാലമുസ്വീബതുകളെ അവൻ ഭയപ്പെടുകയില്ല. പർവതങ്ങളുടെ ഖദ്റ്  (ഭാരം) അവൻ അറിയും. സമുദ്രങ്ങളുടെ അളവിനെയും അവൻ അറിയും . മഴതുള്ളികളുടെ എണ്ണവും ഇലകളുടെ എണ്ണവും അവൻ അറിയും . രാത്രി ഇരുട്ടാക്കിയതിനെയും പകൽ പ്രകാശിപ്പിക്കുന്നതിനെയും അവയുടെ  എണ്ണങ്ങൾ  അവൻ അറിയും.അവനെതൊട്ട് ഒരു ആകാശം മറ്റൊരാകാശത്താൽ മറയാവില്ല . ഒരു ഭൂമിയും മറ്റൊരു ഭൂമിയാൽ മറയാവില്ല. ഒരു സമുദ്രത്തിൻെറയും ആഴിയെ അവൻ അറിയാതിരിക്കില്ല. ഒരു പർവത വന മേഖലയും അവൻ അറിയാതില്ല.അല്ലാഹുവേ, എൻെറ ആയുസ്സിലെ നന്മ എൻെറ അന്ത്യത്തിലാക്കിത്തരേണമേ. എൻെറ അമലിൽ നിന്ന് ഖൈറായത് അന്ത്യമിലാക്കേണമേ. എൻെറ ദിനങ്ങളിൽ ഏറ്റവും ഉൽകൃഷ്ടമായ നാൾ നിന്നെ ദർശിക്കുന്ന നാൾ ആക്കേണമേ. തീർച്ചയായും നീ എല്ലാത്തിനും കഴിവുള്ളവനാണ് . രക്ഷിതാവേ, എന്നോട് ക്രോധം വെച്ചവനോട് നീ ക്രോധിക്കേണമേ. എന്നെ വല്ലവനും ചതിച്ചാൽ അവനെ നീ ചതിക്കേണമേ. എന്നെ നശിപ്പിക്കാൻ തുനിഞ്ഞവനെ നീ നശിപ്പിക്കേണമേ. എന്നെകൊണ്ട് വല്ലവനും മോശമായത് ഉദ്ദേശിച്ചാൽ അവനെ നീ പിടികൂടേണമേ. എൻെറ മേൽ അഗ്നി ഒഴിച്ചവൻെറ അഗ്നിയെ എന്നെ തൊട്ട്  നീ കെടുത്തേണമേ. എന്നെ മുശിപ്പാക്കിയവനെ തൊട്ട് നീ എനിക്ക് മതിയാക്കേണമേ.

നിൻെറ സുരക്ഷിത കോട്ടയിൽ എന്നെ പ്രവേശിപ്പിക്കേണമേ. നിൻെറ കാവൽ നൽകുന്ന   മറയാൽ എന്നെ മറക്കേണമേ. ഇഹത്തിലും  പരത്തിലുമുള്ള എല്ലാ വസ്തുക്കളേയും  അവയിൽ എനിക്ക് മുഖ്യമായവ നീ നൽകേണമേ. എൻെറ വാക്കും പ്രവർത്തിയും ദൃഢമാക്കേണമേ. നീ യാഥാർത്ഥ്യത്തിൻെറ യാഥാർത്ഥ്യമാണ്.
രേഖകളെ പ്രകാശിപ്പിക്കുന്ന നാഥാ. അംഗങ്ങളെ ശക്തിപ്പെടുത്തുന്ന നാഥാ. ഈ സ്ഥലത്തും മറ്റെല്ലാ സ്ഥലത്തും

അവൻെറ റഹ്മതുണ്ട്. നിദ്ര പുൽകാത്ത നിൻെറ നയനങ്ങളാൽ എന്നെ നീ കാക്കേണമേ. മറികടക്കാൻ കഴിയാത്ത നിൻെറ കാവലിൽ എന്നെ നീ ആക്കേണമേ. നീയല്ലാതെ ഒരു ഇലാഹില്ലെന്ന് നിശ്ചയം എൻെറ ഖൽബ് ഉറപ്പിച്ചിരിക്കുന്നു. ആ ഉറപ്പിൽ നിന്ന് ഞാൻ നശിക്കുകയില്ല. നീയാണെൻെറ പ്രതീക്ഷ. നിനക്ക് എൻെറ മേലുള്ള ഖുദ്റത്ത് കൊണ്ട് എന്നോട് കരുണ കാണിക്കേണമേ.  എല്ലാ വലിയ കാര്യത്തിനും ആഗ്രഹിക്കപ്പെടുന്ന മഹാനായ അല്ലാഹുവേ.ഏറ്റവും  സഹനശക്തിയുള്ളവനും എല്ലാംഅറിയുന്നവനുമായ അല്ലാഹുവേ. എൻെറ ആവശ്യങ്ങൾ നീ അറിയുന്നവനാണ് എന്നെ രക്ഷപ്പെടുത്താൻ നീ കഴിവുള്ളവനുമാണ്. അത് നിനക്ക് വളരെ എളുപ്പമാണ്. എനിക്ക് നീ വിധിക്കപ്പെടുന്നത്കൊണ്ട് എനിക്ക് നീ ഗുണം ചെയ്യേണമേ. 

ഔദാര്യം ചെയ്യുന്നവരിൽ ഏറ്റവും വലിയ ഔദാര്യം ചെയ്യുന്നവനേ. ദാനധർമം ചെയ്യുന്നവരിൽ ഏറ്റവും മഹത്തായ ദാനം ചെയ്യുന്നവനേ.വളരെവേഗം വിചാരണ നടത്തുന്നവനേ. കരുണ ചെയ്യുന്നവരിൽ ഏറ്റവും വലിയ കരുണ ചെയ്യുന്നവനേ, നിൻെറ മഹത്തായ കാരുണ്യം കൊണ്ട് എൻെറ ഇന്ന ആവശ്യം (ഇവിടെ ആവശ്യം പറയുക) നീ നിറവേറ്റിത്തരേണമേ.
ദുഅയിൽ എന്നേയും കുടുംബത്തേയും ഉൾപ്പെടുത്തണമെന്ന ദുഅ വസിയത്തോടെ
   
           ഷമീമ ഉമർ

About shameema Umer

Check Also

മുത്തു നബി മാനവീയ മാതൃക

  അഖിലലോക പരിപാലകനായ അല്ലാഹുവിനാണ്  സർവ്വ സ്തുതികളും. ഈലോക സൃഷ്ടിപ്പിന്റെ രഹസ്യവും പ്രപഞ്ച സത്യങ്ങളുടെ രഹസ്യങ്ങളും  അറിയുന്നവൻ അവൻ എത്ര ...

Leave a Reply

Your email address will not be published. Required fields are marked *