Home / സഹോദരിമാരുടെ ലേഖനങ്ങൾ / സ്വലാത്തിന്റെ മഹത്വം (PART-1)

സ്വലാത്തിന്റെ മഹത്വം (PART-1)

ഇസ്ലാമിന്റെ ആധാര ശിലയാണ് വിശ്വാസം.എന്നാൽ അല്ലാഹുവിലുള്ള വിശ്വാസത്തോടൊപ്പം  മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദൂതാനാണെന്ന് കൂടി പ്രഖ്യാപിക്കുമ്പോൾ മാത്രമേ ഒരാൾ വിശ്വാസി ആകൂ.വിശ്വാസ പൂർത്തീകരണത്തിനു പ്രവാചക സ്നേഹം അഭിവാച്യമാണ്.നബി തങ്ങളോടുള്ള സ്നേഹമാണ് വിശ്വാസത്തിന്റെ കാതൽ.ഒരാൾ തന്റെ ആത്മാവിനെക്കാൾ നബി(സ്വ) യെ സ്നേഹിക്കണം.
               നബിയോടുള്ള  കളങ്കമില്ലാത്ത സ്നേഹത്തിന്റെ അടയാളമാണ് സ്വലാത്ത്.പ്രവാചക സ്നേഹത്തിന്റെ വീര്യവും സൗന്ദര്യവും സ്വലാത്തിൽ നിറഞ്ഞു നിൽക്കുന്നു.സ്വലാത്തു ചൊല്ലുമ്പോഴുള്ള ആനന്ദം നബിയോടുള്ള മുഹബ്ബത്തിന്റെ
 ലക്ഷണമാണ്.ഓരോ സ്വലാത്ത് ചൊല്ലുമ്പോഴും നബിയോടുള്ള ആത്മീയ ബന്ധം കൂട്ടുവാനും അതുവഴി ഇരുലോക വിജയം നേടുവാനും ഓരോ വിശ്വാസിക്കും കഴിയും.
              സ്വലാത്തിനു മറ്റൊരു കർമ്മത്തിനുമില്ലാത്ത സവിശേഷതകൾ ഉണ്ട്.ഒട്ടനവധി ഗുണങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു ആരാധനാ കർമ്മമാണ് സ്വലാത്ത്.വെള്ളിയാഴ്ച രാപകലുകളിലും മറ്റു ദിവസങ്ങളിലും സുന്നത്തുള്ള,വളരെ കൂടുതൽ പ്രതിഫലം ലഭ്യമാക്കാനുതകുന്ന,നിയ്യത് ചെയ്തില്ലെങ്കിലും കൂലി ലഭ്യമായ,ജനാബത്തുകാരനുപോലും ചോല്ലാവുന്ന വളരെ ശ്രേഷ്‌ഠമായ ഇബാദത്താണ് നബി(സ്വ) യുടെ മേലുള്ള സ്വലാത്ത്.ചൊല്ലിയില്ലെങ്കിൽ നിസ്കാരം പോലും ബാത്വിലാകുവാൻ കാരണമാകും.ചെറുതോ വലുതോ ആയ ഏതൊരു സൽകർമ്മത്തെയും നിഷ്പ്രഭമാക്കുവാനും ദുർബലപ്പെടുത്തുവാനുമുള്ള കഴിവ് ചില ദുഷ്ചെയ്തികൾക്കുണ്ട്.എന്നാൽ സ്വലാത്തിന്റെ പുണ്യത്തെ നിഷ്‌ഭലമാക്കാൻ യാതൊരു ദുഷ്ചെയ്തികൾക്കും സാധ്യമല്ല.അത്രയും സുശക്തമാണ് സ്വലാത്തിന്റെ മഹത്വങ്ങൾ.ഇരുലോക വിജയത്തിനുമുള്ള മാർഗമാണ് അത്.
            നബി (സ്വ) പറയുന്നു: ‘ആരെങ്കിലും എന്റെമേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന്റെ പത്തു പാപങ്ങൾ  പൊറുക്കുകയും പത്തു പദവികൾ ഉയർത്തുകയും ചെയ്യും.അന്ത്യ നാളിൽ  തന്റെ ഉമ്മത്തിനുവേണ്ടി നബി തങ്ങൾ നടത്തുന്ന ശഫാഅത്തിനുള്ള വിലയാണ് നമ്മൾ ചൊല്ലുന്ന ഓരോ സ്വലാത്തും.അന്ത്യ ദിനത്തിൽ കൂടുതൽ അടുപ്പവും ബന്ധവുമുള്ളവർ ജീവിതത്തിൽ ധാരാളം സ്വലത്തുകൾ ചൊല്ലിയവരാണെന്ന് നബി(സ്വ) ഓർമപ്പെടുത്തിയിട്ടുണ്ട്.നബി തങ്ങളുടെ ശഫാഅത്ത് ലഭിക്കുന്നവരിൽ നമ്മളെയും അല്ലാഹു ഉൾപ്പെടുത്തട്ടെ.ആമീൻ…
           മഹാന്മാർ നിർദ്ദേശിച്ചതും നിത്യ ജീവിതത്തിൽ നാം പാലിക്കേണ്ടതുമായ ചില സ്വലാത്തുകൾ ചുവടെ ചേർക്കുന്നു.
     (1)  اَللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِهِ وَسَلِّمْ
【അനസ്(റ) പറയുന്നു: “ആരെങ്കിലും ഈ സ്വലാത്ത് നിന്നു ചൊല്ലിയാൽ ഇരിക്കുന്നതിന് മുൻപും,ഇരുന്നു ചൊല്ലിയാൽ നിൽക്കുന്നതിനു മുൻപും പാപമുക്തനായി തീരുന്നതാണ്.”(ശറഹുദ്ദലാലീൽ)】
 
    (2)  اَللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ وَعَلَى اَهْلِ بَيْتِهِ
[ മുഹമ്മദ് നബി(സ്വ) യുടെ പേരിലും കുടുംബത്തിന്റെ പേരിലും ഈ സ്വലാത്ത് ചൊല്ലുന്നവർക്ക് നൂറാവിശ്യങ്ങളിൽ നിന്ന് എഴുപതെണ്ണം പരലോക ജീവിതത്തിൽ വെച്ച് അല്ലാഹു വീട്ടും.(ഇബ്നു ഹജ്‌ർ) ]
 
   (3)  اَللَّهُمَّ صَلِّ وَسَلِّمْ وَبَارَكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَي آلِهِ كَمَا لَانِهَايَةَ لِكَمَالِكَ وَعَدَّ كَمَالِه
 
[ ഇശാ മഗ്‌രിബിനിടയിൽ ഈ സ്വലാത്ത് വർദ്ധിപ്പിക്കൽ മറവിക്ക് പരിഹാരമായി മഹാന്മാർ നിർദ്ദേശിച്ചിട്ടുണ്ട്. ]
   (4) اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِنِ عَدَدَ مَاَفِى عِلْمِ اللَّه صَالَاةً دَاىِٔمَةً بِدَوَامِ مُلْكِ اللَّهِ
[ സ്വലാത്തുസ്സആദ (വിജയത്തിന്റെ സ്വലാത്ത്) എന്ന പേരിലറിയപ്പെടുന്ന ഈ സ്വലാത്ത് ആയിരം തവണ എല്ലാ വെള്ളിയാഴ്ചയും പതിവാക്കിയാൽ അവൻ ഇരുലോക വിജയികളിൽ പെടുന്നതാണ്.]
   (5) صَلَاةُ الاِبْرَاهِيمِيَّة
اَللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى اِبْرَاهِيمَ وَعَلَى آلِ اِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى اِبْرَاهِيمَ وَعَلَى آلِ اِبْرَاهِيمَ فِي الْعَالَمِينَ اِنَّكَ حَمِيدٌ مَجِيدٌ
 
[നബി (സ്വ) പറയുന്നു: “ആരെങ്കിലും ഈ സ്വലാത്ത് ചൊല്ലിയാൽ അന്ത്യദിനത്തിൽ ഞാൻ അവന് അനുകൂലമായി സാക്ഷി പറയും;ഞാൻ അവനു വേണ്ടി ശുപാർശ ചെയ്യും.”]
 
 
(6) صَلَاةُ النَّارِيَة
 
اَللَّهُمَّ صَلِّ صَلَاةً كَامِلَةً وَسَلِّمْ سَلَامً تَامَّا عَلَى سَيِّدِنَا مُحَمَّدِنِ الَّذِي تَنْحَلٌّ بِهِ الْعُقَد ُوَتَنْفَرِجُ بِهِ الْكُرَبُ وَتُقْضَي بِهِ الْحَوَاىِٔجُ وَتُنَالُ بِهِ الْرَّغَاىِٔبُ وَحُسْنُ الْخوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْكَرِيمْ وَعَلَي آلِهِ وَصَحْبِهِ فَي كُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكَ.
[ ഇമാം ഖുർതുബി (റ) വിൽ നിന്നും ഉദ്ധരിക്കപ്പെട്ടു.ഇത്  ദിനേന 41 പ്രാവിശ്യം പതിവാക്കിയാൽ പ്രയാസങ്ങൾ പരിഹരിക്കപ്പെടും.കാര്യങ്ങൾ എളുപ്പമാക്കപ്പെടും.അവന്റെ സ്ഥാനം ഉയരുകയും നന്മയുടെ കവാടങ്ങൾ തുറക്കപ്പെടുകയും ചെയ്യും.
                 ഏതെങ്കിലും ഒരുഅത്യാവശ്യ കാര്യം പൂർത്തികരിക്കാനോ ആപത്ത് ഒഴിവാക്കാനോ ആഗ്രഹിക്കുന്നവർ ഈ സ്വലാത്ത് 4444 പ്രാവശ്യം ചൊല്ലി നബി(സ്വ) യെ തവസ്സുലാക്കി ദുആ ഇരന്നാൽ അവന്റെഉദ്ദേശ്യം പൂർത്തിയാക്കപ്പെടും.]
(7) صَلَاةُ الشِّفَا
 
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ طِبِّ الْكُلُوبِ وَدَوَاىِٔهَا وَعَافِيَةِ الْأَبْدَانِ وَشِفَاىِٔهَا وَنُورِ الْأَبْصَارِ وضِيَاىِٔهَا وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
[രോഗ ശമനത്തിന് വേണ്ടിയുള്ള സ്വലത്താണിത്】
(തുടരും….ഇൻശാ അല്ലാഹ്)
 

About Aneesa Irshad

Check Also

കരിഞ്ചീരകം

പ്രവാചക വൈദ്യത്തിൽപ്പെട്ട ഒന്നാണ് കരിഞ്ചീരകം.ഈ കരിഞ്ചീരകം നിങ്ങൾ ഉപയോഗിക്കുക. മരണം ഒഴികെ എല്ലാ രോഗത്തിനും അതിൽ ശമനമുണ്ട് (ഹദീസ് ). ...

Leave a Reply

Your email address will not be published. Required fields are marked *