പരീകഷണ പർവ്വം

പരീകഷണ പർവ്വം

ഖൽഖുൽ ഖുർആൻ വിവാദം
ഇസ്ളാമിനെ ദുർബലപ്പെടുത്താൻ ശത്രുക്കൾ കണ്ടെത്തിയ മാർഗ്ഗം.മുസ്ളീം സമുദായം രണ്ടായി പിരിഞ്ഞു. ഒരു കൂട്ടർ ഖുർആൻ മഖ്ലൂഖ്(സൃഷ്ടി) ആണെന്ന് പ്രഖ്യാപിച്ചു.മറ്റൊരു കൂട്ടർ ഗൈറു മഖ്ലൂഖ്(സൃഷ്ടി അല്ലാത്തതെന്നും).വിവാദം കൊടുമ്പിരി കൊണ്ടു.ബാഗ്ദാദിൽ ഇമാമിൻറെ ശബ്ദ മുയർന്നു. ഖുർആൻ മഖ്ലൂഖ് ആണെന്നുള്ള വാദം ഇസ്ളാമിക വിരുദ്ധമാണ്.ബാഗ്ദാദിലെ ജനങ്ങൾ ഇമാമിനെ പിന്താങ്ങി.

മുഅ്തസിലികൾ(ഖുർആൻ സൃഷ്ടി യാണെന്നു വാദിക്കുന്നവർ)പിൻമാറിയില്ല.അവർ പ്രസംഗപരമ്പരകൾ സംഘടിപ്പിച്ചു.മുഅ്തസിലികളും സുന്നികളും തമ്മിൽ ഏറ്റുമുട്ടി.ബാഗ്ദാദിലെ ഗവർണർ മഅ്മൂൻ പരസ്യമായിമുഅ്തസിലികളെ പിന്താങ്ങി.ഖുർആൻ സൃഷ്ടി യാണെന്ന് അംഗീകരിക്കാത്ത പണ്ഡിതൻമാരെയെല്ലാം ചങ്ങലക്കിടാൻ ഖലീഫ ഉത്തരവിറക്കി.ഇമാമിനെ കനത്ത ചങ്ങലയിൽ ബന്ധിച്ചു.പല പണ്ഡിതൻമാരും ശിക്ഷ ഭയന്ന് ഖുർആൻ സൃഷ്ടി യാണെന്നു സമ്മതിച്ചു. ഇമാം തൻറെ തീരുമാനത്തിൽ അചഞ്ചലമായി നിലകൊണ്ടു.

ഇതിനിടയില്‍ ഭരണമാറ്റം.പുതിയ ഖലീഫ…..അൽ മുഅ്തസീം.പുതിയ ഖലീഫയുടെ കൽപന കിട്ടി. ഇമാമിനെ ജയിലിലടക്കുക.ഖുർആൻ സൃഷ്ടിയാണെന്ന് ബലം പ്രയോഗിച്ചു സമ്മതിപ്പികുക.പീഢനങ്ങൾ,വാഗ്വാദങ്ങൾ,ചാട്ടവാറടി വിചാരണ ഇങ്ങനെ തുടർന്നുപോയി ജയിലിലെ ഇരുപത്തെട്ടു മാസങ്ങൾ.മുഅ്തസിലി ആശയങ്ങൾക്ക് ഇമാമിൻറെ അംഗീകാരം കിട്ടണം. ഇമാം അംഗീകരിച്ചാൽ മുസ്ലീം ലോകം മുഴുവൻ അംഗീകരിക്കും .മുഅ്തസിലിസം ലോകം മുഴുവൻ വ്യാപിക്കും.സുന്നത്ത് ജമാഅത്ത് തുടച്ചു നീക്കപ്പെടും .അതിനു വേണ്ടിയുള്ള ശ്രമങ്ങൾ.

ഇമാം ജയിലിൽ അനുഭവിക്കുന്ന ക്രൂരപീഡനത്തെ കുറിച്ച് ജനങ്ങൾ അറിഞ്ഞതു അൽപം വൈകിയാണ്.ജനങ്ങൾ വികാരഭരിതരായി.വളരെ നാളായി മനസ്സിൽ കെട്ടിനിർത്തിയ രോഷം പൊട്ടിയൊഴുകാൻ തുടങ്ങി.നാടൊട്ടാകെ തനികെതിരെ ഇളകി വരുന്ന വിവരം ഖലീഫ അറിഞ്ഞു. ഇമാമിനെ മോചിപ്പിക്കുകയല്ലാതെ നിവൃത്തിയില്ല.ആഭ്യന്തര കലാപം തുടങ്ങിയാൽ ആപത്താണ്.കൊട്ടാരത്തിൽ നിന്ന് വാർത്ത പുറത്തു വന്നു. ഇമാം ജയിൽ മോചിതനായിരിക്കുന്നു.ജയിലിലെ പീഡനങ്ങൾ ഇമാമിൻറെ ആരോഗ്യം ക്ഷയിച്ചിരിക്കുന്നു.എങ്കിലും ഇമാമിൻറെ കാരാഗ്രഹ വാസത്തോടെ നിർത്തിയ ഹദീസ് പഠന ക്ളാസുകളും ഫിഖ്ഹ് ക്ളാസുകളും തുടങ്ങി.

വഫാത്ത്

ഹിജ്റ 241
പുണ്യ റബീഉൽഅവ്വൽ മാസം. ഇമാം രോഗഗ്രസ്ഥനായി.നിരന്തര പീഡനത്തിൻറെ ബാക്കിപത്രം.രോഗം കലശലായി .റബീഉൽ അവ്വൽ 12 വെള്ളിയാഴ്ച രാവ്. മഹാനവർകൾ അന്ത്യശ്വാസം വലിച്ചു.
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ………..
ബാഗ്ദാദ് സ്തംഭിച്ചു.തെരുവുകൾ ജനനിബിഡമായി.മരുഭൂമിയുലെ മയ്യത്തു നിസ്ക്കാരം. ഇത്രയേറെ ആളുകൾ പങ്കെടുത്ത ജനാസ നിസ്ക്കാരം. അത് മറ്റുള്ളവരും ശ്രദ്ധിച്ചു.അവരുടെ മനസ്സിളകി.ക്രൈസ്തവരും,ജൂതരും മജൂസികളുമായ ആയിരകണക്കിനു പേർ അന്ന് ഇസ്ളാം മതം സ്വീകരിച്ചു. ജീവിച്ചിരിക്കുമ്പോൾ ഇസ്ളാമിക വിരുദ്ധ കാഴ്ചപ്പാടുകൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ മഹാനവർകളുടെ പോരിശ മരണശേഷവും.മഹാനവർകളുടെ ജീവിതത്തിലെ നടപടിക്രമങ്ങൾ സ്വജീവിതത്തിലേക്ക് നാം സ്വാംശീകരിക്കേണ്ടതുണ്ട്.നമ്മുടെ ഈമാൻ പുത്തനാശയകാരുടെ അടിസ്ഥാന രഹിതമായ വാദങ്ങൾക്കു നേരെ അടിയറവു വെക്കാതെ പരിശുദ്ധ സുന്നത്ത് ജമാഅത്തിൽ അടിയുറച്ചു ജീവിക്കാൻ നാഥൻ തുണയ്ക്കട്ടെ

ആമീൻ………….

About ashnasulfi

Check Also

മുത്തു നബി മാനവീയ മാതൃക

  അഖിലലോക പരിപാലകനായ അല്ലാഹുവിനാണ്  സർവ്വ സ്തുതികളും. ഈലോക സൃഷ്ടിപ്പിന്റെ രഹസ്യവും പ്രപഞ്ച സത്യങ്ങളുടെ രഹസ്യങ്ങളും  അറിയുന്നവൻ അവൻ എത്ര ...

Leave a Reply

Your email address will not be published. Required fields are marked *