സ്ത്രീ രക്ഷ

ഏറ്റവും കൂടുതൽ സ്ത്രീക്കു സ്വാതന്ത്രവും സുരക്ഷിതത്വവും നൽകുന്ന ഒരേ ഒരു മതമാണ് ഇസ്ലാം .പക്ഷെ ആ സ്വാതന്ത്രമാണോ ഇന്നത്തെ സമൂഹം നമുക്ക് ചുറ്റും കാണിച്ചുകൂട്ടുന്നത് ….? ഒരുഭാഗത്തുനിന്ന് സ്ത്രീ ഒളിച്ചോട്ടവും മതം മാറ്റവും മറ്റൊരുഭാഗത്ത് ഇസ്ലാമിനെ ദുരുപയോഗം ചെയുക അതിന്റെ ഭാഗമായിട്ടാണല്ലോ മുഹമ്മദ്‌ നബി (സ) യുടെ നീതിപരമായ തീരുമാനത്തെ ഇന്ന് മുത്ത്വലാഖിന്റെ പേരിൽ അനുവദിക്കപ്പെട്ട നിയമത്തെ മാറ്റിയെഴുതപ്പെട്ടിരിക്കുന്നു .. തെറ്റുചെയ്തവർക്കും ഇസ്ലാമിനെ ദുരുപയോഗം ചെയുന്നവർക്കുമെതിരെ ഉയരേണ്ട കൈകൾ ഇന്ന് ഇസ്ലാമിനെയും അതിന്റെ സുരക്ഷിതമായ നിയമത്തെയും അടിച്ചമർത്തുന്നതിനെയാണ് നാം സാക്ഷ്യംവഹിക്കുന്നത്‌……

ഒരുപാടു കടമ്പകൾ കടന്നതിന് ശേഷം രണ്ട് പേർക്കും അനുവദനീയമായ നീതി എന്നനിലയിൽ മാത്രം അനുവദിക്കപ്പെട്ടതാണ് മുത്ത്വലാഖ് .മറ്റേത് മതത്തേക്കാൾ ഇസ്ലാം ഒരിക്കലും ഒന്നും അസഹനീയമായി അടിച്ചേല്പിക്കുന്നില്ല എന്നതിന് തെളിവ് കൂടിയാണ് മുത്ത്വലാക്ക് ,പക്ഷേ ഇന്ന് അതിന്റെ പേരിൽ സ്ത്രീ പീഡിപ്പിക്കപ്പെടുകയും നിസ്സഹായരാവുകയും ചെയ്യുന്ന അവസ്ഥയുമാണ് നമ്മൾ ഇന്നു കണ്ടുകൊണ്ടിരിക്കുന്നത് .രണ്ട് ദിവസം മുമ്പ് നമ്മളിൽ ചിലരെങ്കിലും ഒരു മീഡിയയിൽ വന്ന വീഡിയോ കണ്ടിരിക്കാം ഒരു സ്ത്രീ മൂന്നുവയസ്സുള്ള പെൺകുഞ്ഞുമായി ഭർതൃവീട്ടിൻറെ അടഞ്ഞ ഗേറ്റിൽനിന്ന് കുഞ്ഞുമായി വാവിട്ടു കരയുന്നു .പെൺകുഞ്ഞ് പിറന്നതിന്റെ പേരിൽ നടുറോട്ടിൽ നിന്ന് ഭർത്താവ് മുത്ത്വലാക്ക് ചൊല്ലുന്ന കാഴ്ച്ച………. ഇതാണോ മുഹമ്മദ് നബി (സ )പഠിപ്പിച്ച ഇസ്ലാംമിന്റ് നീതി ? ഇത്തരം അന്യായങ്ങൾ നടക്കുമ്പോൾ നാം തന്നെ നമ്മളെ തകർക്കുകയാണെന്ന സത്യം അറിയാൻ നമ്മൾ ഇനിയും വൈകിയാൽ ഇനിയും പലദുരിതങ്ങൾക്കും സാക്ഷ്യം വഹിക്കേണ്ടി വരുമെന്നുള്ള കാര്യം മറക്കരുത് …….

ഹിന്ദു ബ്രാഹ്മണാചാരങ്ങളും മറ്റുമതനിയമങ്ങളും നമുക്ക് അറിയുമെങ്കിൽ നമ്മുടെ ഇസ്ലാം എത്രഅതികം സുരക്ഷയാണ് നല്കിയിട്ടുള്ളതെന്ന്. മനസ്സിലാക്കൻ കഴിയും , നമ്മുടെ ഇസ്ലാം അനുവദിക്കപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങൾ അത് അറിയുന്നവർ തന്നെ ദുരുപയോഗം ചെയുമ്പോൾ എങ്ങിനെ വഹാബിസവും ഹിന്ദു അജണ്ടയും കരയാതിരിക്കും . നാം കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും ഹിന്ദുക്കളിൽ മത്രമായിരുന്നില്ലേ ജാതി ഉണ്ടായിരുന്നത് …ഇന്ന് അത്‌ വിഭാഗം എന്നപേരിൽ നമ്മുക്ക് ഇടയിലും നിലകൊള്ളുന്നു ചില വ്യത്യാസം ഉണ്ടെന്നു മാത്രം ഹിന്ദുക്കൾ അവരുടെ ജാതിയെ പരസ്യമായി പരിഹസിക്കുകയോ തെറിവിളിക്കുകയോ ചെയ്യുന്നില്ല .പക്ഷേ നമുക്ക് ഇടയിൽ അത് പരസ്യമായി വിഭാഗമായി നടക്കുന്നു അത്‌ മാത്രമല്ലെ മുസ്ലിം സഹോദരാ ഹിന്ദുവും മുസ്ലിമും തമ്മിൽ വ്യത്യാസം …പരസ്‌പരം സ്വന്തം വിഭാഗമാണ് ശരി എന്ന് വാദിക്കാൻ വേണ്ടി കൊന്നും കൊലവിളിച്ചും നടക്കുമ്പോൾ അത് ദുരുപയോഗപ്പെടുത്തുന്നതു rss പോലത്തെ ഹിന്ദുഅജണ്ടയാണ് .

 

മുസ്ലിം സഹോദരാ …. നിന്റെ വീട്ടിലെ മുൻവാതിൽ നീ തുറന്ന് കൊടുക്കാതെ മറ്റൊരാൾ ഉള്ളിൽ കയറില്ലല്ലോ?60വർഷങ്ങൾക് മുൻപ് ദീനിനും നാട്ടിനും ഒറ്റകെട്ടായി പോരാടിയ നമ്മുടെ മഹാന്മാരുടെ മുന്നിൽ തലകുനിക്കാൻ പോലും തലയില്ലാത്ത മുസ്ലിം സമൂഹമാണോ ഇന്ന് നമുക്കു ചുറ്റും ഉള്ളത് ..? നീതി കാട്ടേണ്ടവരും അനീതിക്കെതിരെ പോരാടേണ്ട മുസ്ലിം പണ്ഡിതന്മാർ അത് ദുരുപയോഗം ചെയ്യുകയും അതിന് കൂട്ട് നിൽക്കുകയും ചെയ്യുന്ന നിസ്സഹായമായ അവസ്ഥയാണ് നാം ഇന്ന് നോക്കിനിൽകേണ്ടി വരുന്നത് .ഒളിച്ചോട്ടവും മതം മാറ്റവും ഇന്നു വ്യാപകം .അമിതമായ സ്വാതന്ത്രം കൊടുക്കുകയും മക്കൾക്ക് കാണിച്ചു
കൊടുക്കേണ്ട പാതകൾ നമ്മൾ മറക്കുകയും ഫാന്റസിയുടെ ലോകത്തേക് മക്കളെ കൊണ്ട് പോകുമ്പോഴുമാണ് അവര്ക് വഴി പിഴക്കുന്നത് .ഒഴിവ് സമയങ്ങളിൽ അവരുമായി ഇസ്ലാമിക ചർച്ചകളും കുടുംബത്തിന്റെ ബാധ്യതകളും അവരെ അറിയിക്കുകയും,അവധി ദിനങ്ങളിൽ ഷോപ്പിങ്ങും ഔട്ടിങ്ങിനും പുറമെ യഥാർത്ഥ ലോകമായ അനാഥാലയങ്ങളിലും പാവപെട്ട വരുടെയും ഇടയിൽ കൂടി മക്കളെ കൊണ്ട് പോവുകയും യാഥാർത്ഥലോകത്തെ അവരുടെ മനസ്സിലേക്കു ആനയിക്കാൻ ശ്രമിച്ചാൽ ഒരു പരിധി വരെ നമ്മൾക്കു അവരെ നഷ്ടപെടാതിരിക്കും . നമ്മുടെ കുടുമ്പത്തെ നമുക്കു നഷ്ടപെടാതിരിക്കാനും ഇസ്ലാമിനെ തേജോവധം ചെയ്യാതിരിക്കാനും ഒറ്റകെട്ടായി നീങ്ങുകയാണ് ഉചിതം .നിന്റെ വിശ്വാസത്തെയും വിഭാഗത്തെയും നീ മുറുകെ പിടിച്ചുകൊള്ളു പക്ഷേ ഒരു മുസ്ലിം പെൺകുട്ടി ഒളിച്ചോടുകയോ മതം മാറുകയോ ഇസ്ലാമിന്റെ നിയമം ലംഘിച്ചു അത് ദുരുപയോഗം ചെയുന്നവർക്കുമെതിരെ മുഖം നോക്കാതെ നമുക്ക് ഒന്നായി ഒറ്റകെട്ടായി മുസ്ലീം നീതിക് വേണ്ടി പോരാടിയാൽ മാത്രമേ ഇന്ന് നമ്മുടെ സമൂഹത്തെ ബാധിച്ച കാൻസർ പോലുള്ള ഈ മാറാരോഗത്തെ -ഒളിച്ചോട്ടവും മതം മാറ്റവും -ഉൽമൂലനം ചെയ്യാൻ പറ്റുകയുള്ളു. അല്ലാഹുവിന്റെ ഹിദായത്തും മുത്തു റസൂലിന്റെ അനുഗ്രഹത്തിലും നമ്മുടെ ഓരോ ശ്വാസവും ദീനിന് വേണ്ടിയാവട്ടെ ……

By
O.M.Shaakira.

About shakira

Check Also

പെൺ സുരക്ഷ

ഹാദിയ : ഇന്നു കേരളം മുഴുവൻ ഉറ്റുനോക്കുന്ന ഒരേ വനിതയാണ് സഹോദരി ഹാദിയ , ആരാണ് ഹാദിയ ?ഹിന്ദുവായി ജനിച്ചു ...

Leave a Reply

Your email address will not be published. Required fields are marked *