അറിവുതേടിയുള്ള യാത്രകൾ

 

വിജ്ഞാനദാഹിയായ ചെറുപ്പക്കാരൻ…..വിദ്യ നേടാൻ എന്തു ബുദ്ധിമുട്ടും സഹിക്കും.ഏതെങ്കിലും നാട്ടിൽ ഒരു ഹദീസ് പണ്ഡിതൻ ഉണ്ടെന്നു കേട്ടാൽ അങ്ങോട്ട് സാഹസികയാത്ര നടത്തും.ഹദീസ് പഠിക്കും.പിന്നെയും യാത്ര തുടരും.വിദ്യ നേടാൻ പല നാടുകളിൽ പോയിട്ടുണ്ട്.കൂഫ,ബസ്വറ,മക്ക,മദീന,സിറിയ,അൽജസീറ.ഖലമും,മഷിക്കുപ്പിയും,കടലാസും യാത്രയിലുടനീളം അതാണ് വിലപ്പെട്ടമുതൽ.ദീർഘയാത്രകളിൽ കൊള്ളക്കാർപിടികൂടിയിട്ടുണ്ട്.കൈവശമുള്ളതെലലാം പിടിച്ചെടുക്കും.അഹ്മദ്ബ്നു ഹംമ്പൽ (റ) പറയും …….എല്ലാം എടുത്തോളൂ മഷിക്കുപ്പിയും,ഖലമും,കടലാസു കഷ്ണങ്ങളും തിരിച്ചു തരണം .

വിജ്ഞാനത്തിൻറെ പല ശാഖകളിലും അവഗാഹം നേടി.ഹദീസ് പഠനത്തിലായിരുന്നു താല്പര്യം.പത്ത് ലക്ഷം ഹദീസുകൾ ഇമാം മനഃപാഠമാക്കിയിട്ടുണ്ട്.ഇമാം ശാഫീ(റ)മായുള്ള കണ്ടു മുട്ടൽ.ഇമാം അഹ്മദ്ബ്നു ഹംപൽ(റ) ജീവിതത്തിലെ വഴിത്തിരിവ്. ഇമാം ശാഫീ(റ) ശിഷ്യനായി.ഹദീസിലെ ഫിഖ്ഹ് പഠിച്ചു ഗവേഷണം നടത്തി.ഗവേഷണ വിഷയത്തിൽ തൻറെ നിഗമനങ്ങൾ ഇമാം രേഖപ്പെടുത്തി.അങ്ങനെ നാലാമതൊരു മദ്ഹബ് രൂപം കൊണ്ടു …….ഹംമ്പലി മദ്ഹബ്. ഇമാമിൻറെ ഉസ്താദുമാർ ലോക പ്രശസ്ത പണ്ഡിതൻ മാരാണ്.സുഫ്യാനുബ്നു ഉയൈന(റ),യഹ്യബ്നു സീദ്(റ), ഇബ്നുൽ ഹുമാം,എന്നിവർ അവരിൽ ചിലർ ആണ് .

ആത്മപരിത്യാഗി

ഇമാമിൻറെ ജീവിതം സൂക്ഷ്മതയിൽ ഊന്നിയതായിരുന്നു.ദുനിയാവിൻറെ ആഢംബരങ്ങളും,അലങ്കാരങ്ങളും,സുഖസൌകര്യങ്ങളും ഇമാമിൻറെ മനസ്സിനെ സ്പർശിച്ചില്ല..പാതിരാത്രിയിലെ നിസ്ക്കാരം,വിശുദ്ധ ഖുർആൻ പാരായണം എന്നിവയായിരുന്നു ഇമാമിനു ഏറ്റവും കൂടുതൽ താത്പര്യമുള്ള രണ്ട് കാര്യങ്ങൾ.ഇമാമിൻറെ ദാന ശീലം വളരെ പ്രസിദ്ധമാണ്.കിട്ടുന്നതെന്തും ദാനം ചെയ്യും തൻറെ ആവശ്യങ്ങൾ മാറ്റിനിർത്തിയാണ് ദാനം ചെയ്യുക.സർക്കാർ വക ഒരു ഔദാര്യവും സ്വീകരിക്കാൻ ഇമാം തയ്യാറായില്ല.ശിഷ്യൻറെ ദാരിദ്രം മനസ്സിലാക്കിയ ഇമാം ശാഫീ(റ) യമനിലെ ഖാളിസ്ഥാനം വഹിക്കാൻ ഉപദേശിച്ചു. എന്നാൽ സൂക്ഷ്മതയുടെ പേരിൽ ആ സ്ഥാനം സന്തോഷപൂർവ്വം നിരസിക്കുകയാണുണ്ടായതു.താൻ ഭക്ഷിക്കുന്ന ആഹാരം പൂർണ്ണമായും ഹലാലായിരിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു ഇമാമിന്.സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ ഭക്ഷണം മാത്രമെ ഇമാം കഴിച്ചിരുന്നുള്ളൂ.

അങ്ങാടിയിൽ പോവുന്നതും ,വിവാഹ സൽക്കാരങ്ങൾ എന്നിവയിൽ നിന്നെല്ലാം വിട്ടു നിന്നു.തമാശ പറയുന്നിടത്തു നിൽക്കില്ല.ദുൻയാവിൻറെ സംസാരങ്ങൾ തീരെ ഇല്ല.യാത്രകൾ ആധികവും ഒററയ്ക്കാണ്.യാത്രകളിൽ കൂട്ടായി ആല്ലാഹു മതി.യൌവനകാലത്തുതന്നെ ഗ്രന്ഥരചന തുടങ്ങി. ഏഴര ലക്ഷം ഹദീസുകൾ ചേർത്താണ് മുസ്നദ് രൂപപ്പെടുത്തിയത്. ഫത് വ കൊടുക്കാനും,ദർസ് നടത്താനും പലരും ഇമാമിനെ നിർബന്ധിച്ചു .പക്ഷെ തന്നെ ഹദീസ് പഠിപ്പിച്ചുതന്ന പലരും ജീവിച്ചിരിക്കുമ്പോൾ അവരുടെ ഹദീസുകൾ പഠിപ്പിച്ചു കൊടുക്കുന്നതു ശരിയല്ലെന്നു ഇമാമിനു തോന്നി.അവരുടെ വഫാത്തിനു ശേഷം ക്ളാസെടുക്കാൻ തീരുമാനച്ചു ഇമാമിൻറെ ദർസ് ഗാംഭീര്യം നിറഞ്ഞതും ,അച്ചടക്കമുള്ളതുമായിരുന്നു.അസ്വർ നിസ്ക്കാനന്തരമായിരുന്നു ക്ളാസുകൾ നടന്നിരുന്നതു.
(തുടരും)

About ashnasulfi

Check Also

മുത്തു നബി മാനവീയ മാതൃക

  അഖിലലോക പരിപാലകനായ അല്ലാഹുവിനാണ്  സർവ്വ സ്തുതികളും. ഈലോക സൃഷ്ടിപ്പിന്റെ രഹസ്യവും പ്രപഞ്ച സത്യങ്ങളുടെ രഹസ്യങ്ങളും  അറിയുന്നവൻ അവൻ എത്ര ...

Leave a Reply

Your email address will not be published. Required fields are marked *