Home / ഇസ്ലാമിനെ കുറിച്ച്‌ ​അറിയാം ​ / ചരിത്രം / മദ്ഹബിന്റെ ഇമാമുകള്‍ / ഇമാം-ഹമ്പല്‍-റ / ഇമാമു അഹിലിസ്സുന്നഃ ഇമാം അഹ്മദ്ബ്നു ഹമ്പൽ(റ)

ഇമാമു അഹിലിസ്സുന്നഃ ഇമാം അഹ്മദ്ബ്നു ഹമ്പൽ(റ)

 

മദ്ഹബിൻറെ ഇമാമുമാർ…….സത്യ സരണിയിലേക്ക് നമ്മെ കൈ പിടിച്ചു നടത്തുന്ന പുണ്യാത്മാകൾ. ഒരു പുരുഷായുസ്സു മുഴുവൻ ഹദീസ് ,ഖുർആൻ പഠനത്തിനും ഗവേഷണത്തിനുമായി മാറ്റി വെച്ച ത്യാഗസന്നദ്ധർ. ഇവിടെ ഒരു ഇമാമിനെ പിൻപറ്റൽ ലോകമുസ്ളീംകൾക്കു നിർബന്ധമാണ്.

അനേകം ഇമാമുമാർ……..അനേകം മദ്ഹബുകൾ……. ആദ്യകാല നൂറ്റാണ്ടിൽ അതായിരുന്നു അവസ്ഥ. ഈ ഇമാമുമാർ ഇജ്തിഹാദ് നടത്തി നേടിയെടുത്ത കാര്യങ്ങൾ മുഴുവൻ ഹനഫി-മാലികി-ശാഫി ഈ-ഹമ്പലി മദ്ഹബുകൾ ഉൾക്കൊള്ളുന്നുണ്ട്. ഇവിടെ ജീവിതം പഠനമാക്കിയ ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ)ൻറെ ജീവിതത്തിലെ അനർഘനിമിഷങ്ങളെ നമ്മുക്ക് ഒപ്പിയെടുക്കാം.

ജനനം-ബാല്യം
നബി(സ) സന്താന പരമ്പരയിൽ പെട്ടവരാണ് മഹാനായ ഹമ്പൽ (റ).ഹിജ്റ 164ൽ ആണ് മഹാനവർകളുടെ ജനനം.നബി(സ) ഇരുപതാമത്തെ ഉപ്പാപ്പ അദ്നാൻ.അദ്ദേഹത്തിൻറെ മകൻ റബീഅത്ത്.റബീഅത്തിൻറെ സമ്പന്നമായ സന്താന പരമ്പര.റബീഅത്തിൻറെ സന്താന പരമ്പരയിലെ ഒരു പ്രമുഖൻറെ പേര് ,ശൈബാൻ.ശൈബാനികൾ വീരയോദ്ധാക്കളായിരുന്നു.അവർക്കിടയിലെ പ്രമുഖനായിരുന്നു ഇദ്രീസ് അൽ ശൈബാനി.അദ്ദേഹത്തിൻറെ പുത്രൻ അസദ്.ധീരതയുടെ പ്രതീകം.ഹിലാൽ എന്നായിരുന്നു അസദ് തൻറെ പുത്രനു നൽകിയ പേര്.ഹിലാലിൻറെ ഓമന പുത്രനാണ് ചരിത്ര പ്രസിദ്ധമായ ഹമ്പൽ.ഹമ്പൽ സിവിൽ സർവീസിൽ ചേർന്നു.സിറക്സിലെ ഗവർണർ സ്ഥാനത്തേക്ക് ഉയർന്നു വന്നു.

ഹമ്പലിനു സദ്ഗുണസമ്പന്നനായ പുത്രനണ്ടായിരുന്നു മുഹമ്മദ്.ചെറുപ്പക്കാരനായ മുഹമ്മദ് സൈനിക സേവനം ഉപജീവനമായി സ്വീകരിച്ചു.പണ്ഡിതയും സമ്പന്നയുമായ ഒരു ചെറുപ്പക്കാരിയെ വിവാഹം കഴിച്ചു.അന്ന് നിലവിലുണ്ടായതു അബ്ബാസിയ ഖിലാഫത്ത് ആണ്.മുഹമ്മദ് ബാഗ്ദാദിലേക്ക് താമസംമാറ്റാൻ തീരുമാനിച്ചു.ബാഗ്ദാദ് …….അബ്ബാസിയ്യ ഖലീഫമാരുടെ തലസ്ഥാനം.വിജ്ഞാനത്തിൻറെയും,സംസ്കാരത്തിൻറെയും സിരാകേന്ദ്രം.ഗർഭിണിയായ ഭാര്യയേയും കൂട്ടി മുഹമ്മദ് ബാഗ്ദാദിലേക്ക്…….അവിടെ വെച്ച് അവർക്കൊരു  ആൺകുഞ്ഞു പിറന്നു .

അഹ്മദ് എന്ന് നാമകരണം ചെയ്തു .മുഹമ്മദിൻറെ മകൻ അഹ്മദ് .എന്നാൽ ചരിത്രത്തിൽ അറിയപെടുന്നത് ഉപ്പാപ്പയുടെ നാമത്തിൽ അഹ്മദ്ബ്നു ഹമ്പൽ .അല്ലലും അലട്ടലുമില്ലാത്ത ജീവിതം .കുട്ടിക്കുമൂന്നു വയസ്സായി.അപ്പൊഴേക്കും പിതാവ് രോഗഗ്രസ്ഥനായി മരണത്തെ പുൽകി.പിന്നീട് ഉമ്മയുടെ സംരക്ഷണത്തിൽ.ഉമ്മ മകനെ ബാല പാഠശാലയിൽ അയച്ചു.കുട്ടിയുടെ അസാമാന്യ ബുദ്ധിസാമർത്ഥ്യവും ഓർമ ശക്തിയും ഗുരുനാഥൻ മാരെ പോലും അത്ഭുതപെടുത്തി.
(തുടരും)

About ashnasulfi

Check Also

മുത്തു നബി മാനവീയ മാതൃക

  അഖിലലോക പരിപാലകനായ അല്ലാഹുവിനാണ്  സർവ്വ സ്തുതികളും. ഈലോക സൃഷ്ടിപ്പിന്റെ രഹസ്യവും പ്രപഞ്ച സത്യങ്ങളുടെ രഹസ്യങ്ങളും  അറിയുന്നവൻ അവൻ എത്ര ...

Leave a Reply

Your email address will not be published. Required fields are marked *