Home / ഇസ്ലാമിനെ കുറിച്ച്‌ ​അറിയാം ​ / ശഅബാനിലെ മഹത്വങ്ങൾ

ശഅബാനിലെ മഹത്വങ്ങൾ

വിശ്വാസികൾക്ക് അനുഗ്രഹവും ബറക്കത്തുമായിട്ടാണ് ഓരോ ദിവസങ്ങളും,മാസങ്ങളും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്.ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം തൻെറ ജീവിത കാലയളവിലെ മാസങ്ങളും,ദിവസങ്ങളും, എന്തിന് നിമിഷാർദ്ദങ്ങൾ പോലും അവന്  വിലപ്പെട്ടതാണ്.എന്നിരുന്നാലും ചില ദിവസങ്ങൾക്കും മാസങ്ങൾക്കും അല്ലാഹു പ്രാധാന്യം കൽപ്പിച്ചിട്ടുണ്ട്.അവയിൽ പാപമോചനത്തിൻെയും,ഹെെറുകളുടെയും മാസമാണ് ശഅബാൻ.ശിഅ്ബ്,ശഅ്ബ് എന്നീ വാക്കുകളിൽ നിന്നാണ് ആ പേര് ലഭിച്ചതെന്ന വ്യത്യ്സ്ത അഭിപ്രായങ്ങൾ ഉണ്ട്.ചരിത്രപ്രാധാന്യമുള്ള ഒരുപാടു കാര്യങ്ങൾ സംഭവിച്ച മാസമാണ് ഇത് .
                                                                          .ഉസാമത്ത്ബ്നു സെെദ്(റ) ഉദ്ദരിച്ച ഹദീസിൽ കാണാം റമളാൻ കഴിഞ്ഞാൽ നബി(സ) ഏറ്റവും കൂടുതൽ നോബ് അനുഷ്ടിച്ചിരുന്നതു ശഅബാനിൽ ആയിരുന്നു .കാരണം തിരക്കിയപ്പേൾ അവിടുന്നു ഇപ്രകാരം പറ ഞ്ഞു…….റജബിൻെറയും,റമളാനിൻെറയും ഇടയിൽ ജനങ്ങൾ അശ്രദ്ധരായി കഴിയുന്ന ഒരു മാസമാണ് ശഅബാൻ.അല്ലാഹുവിലേക്ക് നമ്മുടെ കർമ്മങ്ങൾ,അമലുകൾ ഉയർത്തപ്പെടുന്ന മാസം.കർമ്മങ്ങൾ ഉയർത്തപ്പെടുമ്പോൾ നോമ്പ് കാരനായിരിക്കാൻ ഞാൻ          ആഗ്രഹിക്കുന്നു(ബുഖാരി,മുസ്ലിം).ഫജറിൻെറയും,അസറിൻെറയും സമയങ്ങളിൽ ആണ്  ഒാരോ ദിവസത്തിലെ ഇബാദത്തുകൾ ഉയർത്ത പ്പെടുന്നതെങ്കിൽ ആഴ്ച്ചയിൽ അത് വ്യാഴവും.തിങ്കളും ആണെന്നാണ് പണ്ഡിതൻ മാരുടെ അഭിപ്രായം.
ഖിബ് ല  മാറ്റം
                                                             ചരിത്രപ്രധാന്യമായ ഖിബ് ല മാറ്റം നടന്നതു ഈമാസമാണ്.മാസങ്ങളോളം ബെെത്തുൽ മുഖദ്ദിസിനെ ഖിബ് ലയാക്കി നിസ്ക്കരിച്ചതിന് ശേഷം മസ്ജിദുൽ ഹറമിലേക്ക്തിരിഞ്ഞു നിസ്ക്കരിക്കാൻ വാനലോകത്തു നിന്ന് വഹ് യ് വന്നതു ഈ മാസമാണ്.നബി (സ) മുഅ്ജിസത്തുകളിൽ ഒന്നായ ചന്ദ്രനെ രണ്ട് പിളർപ്പായി കാണിച്ചതും ഈ മാസത്തിലാണ്.
സ്വാലാത്തിൻെറ മാസം
ഈ പണ്യ മാസത്തിലാണ് അല്ലാഹു സ്വലാത്തിനു ആഹ്വാനം ചെയ്ത് ആയത്ത്ഇറക്കിയത് .ഇന്നല്ലാഹ വമലാഇക്കത്തഹു യു സ്വല്ലൂന അലാ നബീ യാഅയ്യുഹല്ലദ്ദീന ആമനൂ സ്വല്ലു അലെെഹി വസല്ലിമൂ തസ്ലീമ…(അള്ളാഹുവും മലക്കുകളും മുത്തു നബിയുടെ പേരിൽ സ്വലാത്ത് ചെല്ലുന്നു അതുകൊണ്ട് സത്യ വിശ്വാസികളേ….. നിങ്ങളും നബി(സ) പേരിൽ സ്വലാത്ത് ചെല്ലുക.(സൂറത്തുൽ അസ്ഹാബ്).
ശഫാഅത്തിൻെറ മാസം
മഹാനായ നബി(സ) മിന്ന് ശഫാത്തിനു അധികാരം ലഭിച്ചത് ഈ മാസത്തിലാണെന്നാണ് പണ്ഡിതാഭിപ്രായം. നാളെ മഹ്ശറാ വൻസഭയിൽ തൻെറ ഉമ്മത്തികൾ അനുഭവിക്കുന്ന കഷ്ടതകളിൽ മനം നൊന്ത് റബ്ബുൽ ഇസ്സത്തായ തമ്പുരാനോട്  പതി മൂന്നാം രാവിൽ തൻെ ഉമ്മത്തിനെ രക്ഷപ്പെടുത്താനുള്ള ശഫാഅത്ത് അവിടുന്നു ആവശ്യ പെടുമ്പോൾ മൂന്നിൽ ഒരു വിഭാഗത്തിനുള്ള ശഫാഅത്തിനുള്ള അധികാരം നൽകുകയും,വീണ്ടും പതിനാലാം രാവിൽ നിരന്തരമായ പ്രാർത്ഥനയുടെ ഫലമായി മൂന്നിൽ രണ്ട് വിഭാഗത്തിനുള്ള അധികാരം നൽകുകയും, പതിനഞ്ചാം രാവിൽ സുജൂദിൽ വീണ് വീണ്ടും ദുആ ചെയ്തതിൻെറ ഫലമായി മുഴുവൻ വിഭാഗത്തിനും ശഫാഅത്ത് നൽകാനുള്ള അധികാരം ലഭിക്കുകയുമുണ്ടായി.
ലെെലത്തുൽ ബറാഅ( ബറാത്ത് രാവ്)
ഹിജ്റ കലണ്ടറിലെ എട്ടാം മാസമായ ശഅബാനിലെ പതിനഞ്ചാം രാവാണ് ബറാഅത്ത് രാവ് ഈ രാവിന് മറ്റു രാവുകളേക്കാൾലപുണ്യവും പവിത്രതയുമുണ്ട്..ലെെലത്തുൽ ശഫാഅ,ലെെലത്തുൽ തക്കാസീർ,ലെെലത്തുൽ മൗഫിറ എന്നീ വ്യത്യസ്ത പേരുകളിൽ  ബറാത്ത് രാവ് അറിയപ്പെടുന്നത്.നബി (സ) പറയുന്നു….ശഅബാൻ പതിനഞ്ചാം രാവിൽ പ്രപഞ്ചസൃഷ്ടാവ് തൻെറ  കരുണകടാക്ഷങ്ങൾ വെളിപ്പെടുത്തുന്നു. പരസ്പരം ശത്രുത പലർത്തുന്നവർ,മദ്യപാനികൾ, മാതാപിതാക്കളെ മാനിക്കാത്തവർ തുടങ്ങിയവരൊഴികെ സജ്ജനങ്ങൾക്ക് അല്ലാഹു വലിയ അനുഗ്രഹങ്ങൾ ചെയ്യുന്ന ദിനമാണ് .
                                                                     ഇമാം സുബ്കി റഹ്മത്തുള്ളാഹി അലെെഹി തൻെറ തഫ്സീറിൽ രേഖപ്പെടുത്തിയിരിക്കുന്നതുകാണാം…..ശഅബാൻ പതിനഞ്ചാം രാവ് ഒരു വർഷത്തെ പാപങ്ങൾ പൊറുപ്പിച്ചു കളയും.ഇതു കൊണ്ടാണ് പാപമോചനത്തിൻെറ രാവ് അഥവാ ലെെലത്തുൽ തക്ക്സീർ എന്ന് അറിയപ്പെടുന്നതു.
.പാപമോചനത്തിൻെറയും അനുഗ്രഹങ്ങളുടെയും രാവായ ബറാഅത്തിൽ ഖുർആൻ പാരായണം ചെയ്തും സ്വലാത്തും,സൽകർമ്മങ്ങളും കൊണ്ട് നമ്മുടെ ശരീരവും മനസ്സും ശുദ്ധീകരിക്കാം.ബറാഅത്ത് രാവ് ഉൾക്കൊള്ളുന്ന ശഅബാൻമാസത്തെ എൻെറ മാസം എന്നാണ് നബി(സ ) വിശേഷിപ്പിച്ചത് ,ഈ രാവിൽ ധാരാളം നൻമകൾ ചെയ്യാനും,ഒപ്പം നിർമ്മലമായ ഹൃദയത്തോടെ റമളാനെ സ്വീകരിക്കുവാനും നാഥൻ തുണയ്ക്കട്ടെ ………ആമീൻ
                                                                                                          ആഷ്ന സുൽഫിക്കർ

About ashnasulfi

Check Also

മുത്തു നബി മാനവീയ മാതൃക

  അഖിലലോക പരിപാലകനായ അല്ലാഹുവിനാണ്  സർവ്വ സ്തുതികളും. ഈലോക സൃഷ്ടിപ്പിന്റെ രഹസ്യവും പ്രപഞ്ച സത്യങ്ങളുടെ രഹസ്യങ്ങളും  അറിയുന്നവൻ അവൻ എത്ര ...

Leave a Reply

Your email address will not be published. Required fields are marked *