Home / സഹോദരിമാരുടെ ലേഖനങ്ങൾ / റവാത്തിബ് സുന്നത്തുകൾ

റവാത്തിബ് സുന്നത്തുകൾ

 ഫർള് നിസ്ക്കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്ക്കാരങ്ങളാണ് റവാത്തിബ് സുന്നത്തുകൾ.നബി(സ) പറയുന്നു……”ഫർള് നിസ്ക്കാരങ്ങൾക്ക് പുറമെ പന്ത്രണ്ട് റകഅത്ത് ഒരു ദിവസം സുന്നത്തായി നിസ്ക്കരിക്കുന്ന വ്യക്തിക്ക് സ്വർഗ്ഗത്തിൽ അല്ലാഹു ഒരു ഭവനം നൽകാതിരിക്കില്ല”(മുസ്ലിം).ശക്തിയായ സുന്നത്തുള്ള(റവാത്തിബുകൾ)പത്ത് റകഅത്താണ്.
സുബ്ഹിക്ക് മുമ്പ് രണ്ട് റകഅത്ത്
റവാത്തിബ് സുന്നത്തുകളിൽ ഏറ്റവും ശ്രേഷ്ടമാണിത്.നബി(സ) ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിരുന്നു.ഇഹലോകവും അതിലുള്ള സർവ്വ വസ്തുക്കളേക്കാളും ഉത്തമമാണ് സുബ്ഹിക്ക് മുമ്പുള്ള രണ്ട് റകഅത്ത് നിസ്കാരമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്(മുസ്ലിം).ആഇശ(റ) പറയുന്നു” നബി(സ) ആരോഗ്യ സമയത്തും,രോഗത്തിലും,യാത്രയിലും അല്ലാത്തപ്പോളും ഒരിക്കലും സുബ്ഹിക്കു മുമ്പുള്ള രണ്ട് റകഅത്ത് ഒഴിവാക്കിയതായി ഞാൻ കണ്ടിട്ടില്ല”.(ഇത്ഹാഫ് 3-546)
                                                                         ഈ നിസ്ക്കാരത്തിൻെറ ആദ്യ റകഅത്തിൽ ഫാത്തിഹക്കുശേഷംകാഫി ‘ഖുൽ യാ അയ്യുഹൽ കാഫി റൂനയും‘ രണ്ടാം റകഅത്തിൽ ‘ഖുൽ ഹു അല്ലാഹു അഹദ്’ ഒാതൽ സുന്നത്താണ്.ഇതോടൊപ്പം ആദ്യ റക അത്തിൽ ‘അലം നശ്റഹ്‘,രണ്ടാം റകഅത്തിൽ ‘അലം തറ കെെഫ‘ ഒാതണമെന്നും അതു കാരണം ബാസ്വൂർ(പെെെൽസ്) രോഗത്തിനു ശിഫയുണ്ടെന്നും പറയപ്പെട്ടിട്ടുണ്ട്.ഈ രണ്ട് റകഅത്തിനു ശേഷം വലതു ഭാഗത്തിനുമേൽ ഖിബലക്കു തിരിഞ്ഞു ചെരിഞ്ഞു കിടക്കൽ സുന്നത്താണ്്. വളരെ സുപ്രധാനമായ പ്രാർത്ഥനയാണ് ഈകിടത്തത്തിൽ നാം ചൊല്ലേണ്ടതു                                (اللهم رب جبريل وميكائيل وعزرائيل وحملة العرش عليهم السلام ورب محمد  (ص)
  (അല്ലാഹുമ്മ റബ്ബി ജിബ്രീല വ മീകാഈല വ അസ്റാഈല വ ഹമലത്തി ഹർഷി അലയ്ഹി സലാം വ റബ്ബു മുഹമ്മദു (സ)
 
അല്ലാഹുമ്മജിർനീ മിന നാർ(7 തവണ)(اللهم أجرني من النار)
അല്ലാഹുമ്മ അദ്ഹിൽനി ജന്ന(7 തവണ)(اللهُمّ أدخِلنِي الجنّةَ)
അതി ശക്തമായ നരക ശിക്ഷയിൽ നിന്നും മോചിതരാവാൻ കാരണ മായേക്കുന്ന ഈ ദു ആ ചെരിഞ്ഞ് കിടത്തം സാധിച്ചിലെൻകിലും നാം ഒഴിവാക്കരുത്.
ളുഹറിൻെറ മുമ്പും ശേഷവും നാല്
ളുഹറിനു മുമ്പും ശേഷവും രണ്ട്  റകത്തുകൾ ശക്തിയായ സുന്നത്താണ്.എന്നാൽ നാല് റകഅത്ത് വീതം ഉണ്ട്. നബി (സ) പറയുന്നു……”ളുഹറിന് മുമ്പും ശേഷവും ഒരാൾ നാല് റകഅത്ത് നിസ്കരിച്ചാൽ അല്ലാഹു അവന് നരകം ഹറാമാക്കും”(അഹ്മദ്)
അസറിന് മുമ്പ് നാല് റകഅത്ത്
നബി(സ) പറ ഞ്ഞു ….”അസ്വറിനു മുമ്പ് നാല് റകഅത്ത് നിസ്കരിക്കുന്നവന് അല്ലാഹു കാരുണ്യം വർഷിക്കട്ടെ”.
മഗ്രിബിൻെറ മുമ്പും ശേഷവും 
മഗ്രിരിബിനു മുമ്പ് ലളിതമായ രണ്ട് റകഅത്ത് സുന്നത്തുണ്ട്. മഗ്രിബ് ബാൻക് കൊടുത്തു കഴിഞ്ഞാൽ സ്വഹാബാക്കൾ തുണിൻെറ അടുത്തേക്ക് വേഗത്തിൽ എത്തുകയും രണ്ട് റകഅത്ത് നിസ്കരിക്കുകയും ചയ്യുമായിരുന്നു(ഇഹ്യാ)ഈ പതിവ് മസ്ജിദുൽ ഹറാമിലും,മസ്ജിദുനബവിയിലും ഇന്നും തുടരുന്നു. നബി(സ) പറഞ്ഞു….. മഗ്രിബ് നിസ്ക്കാര ശേഷം സംസാരങ്ങൾക്ക് മുമ്പ് രണ്ട് റകഅത്ത് നിസ്കരിച്ചാൽ അത് ഇല്ലിയീനിലേക്ക് ഉയർത്തപ്പെടും(അത്തർഗീബ്)
ഇശാഇന് ശേഷം രണ്ട് റകഅത്ത്
ഇശാ നിസ്ക്കാരത്തിനു മുമ്പും ശേഷവുംരണ്ട് റകഅത്ത് വീതം സുന്നത്താണ്.ഇതിൽ ശേഷമുള്ള രണ്ട് റകഅത്ത് പ്രബലമായ സുന്നത്തിൽ പെടുന്നു .ബറാഅ്(റ)വിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു. ഒരാൾ ളുഹറിനു മുമ്പ് നാല് റക അത്ത് നിസ്കരിച്ചാൽ, അപ്രകാരം രാത്രിയിൽ നിസ്ക്കരിച്ചതിനു തുല്യമാണ്.ഇശാക്ക് ശേഷം അപ്രകാരംനിർവ്വഹിച്ചാൽ ലെെലത്തുൽ ഖദ്റിൽ അങ്ങനെ ചെയ്തവനെ പ്പോലെയാണ്(അത്തർഗീബ്)
                                                                                                                                                          ആഷ്ന സുൽഫിക്കർ

About ashnasulfi

Check Also

മുത്തു നബി മാനവീയ മാതൃക

  അഖിലലോക പരിപാലകനായ അല്ലാഹുവിനാണ്  സർവ്വ സ്തുതികളും. ഈലോക സൃഷ്ടിപ്പിന്റെ രഹസ്യവും പ്രപഞ്ച സത്യങ്ങളുടെ രഹസ്യങ്ങളും  അറിയുന്നവൻ അവൻ എത്ര ...

Leave a Reply

Your email address will not be published. Required fields are marked *