അത്തിപ്പഴം

dried-figs-by-bomi-ship

 
ഫിഗ് ,അംജീർ . തീൻ  എന്നറിയപ്പെടുന്ന അത്തിപ്പഴം നമുക്കേവർക്കും സുപരിചിതമാണ്. വിളവെടുത്താൽ അധിക ദിവസം സൂക്ഷിക്കാൻ കഴിയാത്തതിനാൽ ഉണക്കി സൂക്ഷിക്കുകയാണ് ചെയ്യുന്നത് .ഡ്രൈ ഫ്രൂട്സ് ഇനത്തിൽ എല്ലാ കാലത്തും ലഭിക്കുന്ന ഏറെ രുചികരമായ അത്തിപ്പഴം ശരീരത്തിന് ആവശ്യമായ പല മൂലകങ്ങളും അടങ്ങിയ ആരോഗ്യത്തിനു ഏറെ ഉത്തമമായ ഒരു ഭക്ഷണമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു .
 
വിറ്റാമിൻ എ ,സി,ബി,ബി2 ,കാൽസ്യം ,അയൺ ,ഫോസ്ഫറസ് .മാംഗനീസ് , മഗ്നീഷ്യം , പൊട്ടാസിയം ,ഫൈബർ , ആന്റി ഓക്‌സിഡന്റുകൾ  എന്നിവയാൽ സമ്പുഷ്ടമാണ് അത്തിപ്പഴം .ഡെയിലി ഡയറ്റിൽ  അത്തിപ്പഴം ഉൾപ്പെടുത്തുന്നത് പല രോഗങ്ങളെയും തടയും .
 
 
നബി (സ ) തങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നായ അത്തിപ്പഴം ഖുർആനിൽ  പരാമർശിക്കപ്പെട്ട 5 ചെടികളിൽ (ഒലിവ് , മാതളം ,ഈത്തപ്പഴം ,മുന്തിരി,അത്തിപ്പഴം ) ഉൾപ്പെടുന്നു.പരിശുദ്ധ ഖുർആനിലെ 95 മത്തെ സൂറഃ തീനിൽ  അള്ളാഹു അത്തിപ്പഴത്തെയും ഒലീവിനെയും കൊണ്ട് സത്യം ചെയ്യുന്നു.
                                                                   وَالتِّينِ وَالزَّيْتُونِ O وَطُورِ سِينِين Oَ وَهَذَا الْبَلَدِ الْأَمِينِ                     
 
 
 
 
അത്തിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ 
 
 
                                                                          e5c40957c475b721470b15f23f27e348
 • അത്തിപ്പഴത്തിൽ ധാരാളമായി ഫൈബർ അടങ്ങിയതിനാൽ ശരീര ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനപ്പെടുന്നു . ഹൈ ഫൈബർ ഡയറ്റ് വിശപ്പ് കുറക്കുന്നതോടൊപ്പം ദഹനം സാവധാനത്തിലാക്കുന്നു.തടി കൂട്ടാനാഗ്രഹിക്കുന്നവർ അത്തിപ്പഴം പാലുമായി ചേർത്ത ഉപയോഗിക്കേണ്ടതാണ്.
 • ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തിച്ചേരുന്ന  ഉപ്പിന്റെ വർധിച്ച അളവ് രക്ത സമ്മർദ്ദത്തിനും അതിനോടനുബന്ധിചുള്ള അസുഖങ്ങൾക്കും കാരണമാകുന്നു അത്തിപ്പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഭക്ഷണത്തിലൂടെ രക്തത്തിലെത്തുന്ന സോഡിയത്തിന്റെ അളവിനെ നിയന്ത്രിച്ചു ബ്ലഡ് സർക്കുലേഷൻ  മെച്ചപ്പെടുത്തുന്നതിനായി  blood pressure രോഗികൾക്ക് ഏറെ പ്രയോജനപ്പെടുന്നു .ഇത് ധമനികളിൽ രക്തം കട്ട പിടിക്കുന്നത് തടയുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്ത സമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു .
 
                                                           figs
 • നാരടങ്ങിയ ഭക്ഷണം പ്രമേഹ രോഗികൾക്ക് വളരെയതികം ഗുണം ചെയ്യുമെന്നതിനാൽ അത്തിപ്പഴം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് സഹായിക്കുന്നു.പഴത്തെ പോലെ തന്നെ ഇതിന്റെ ഇലയിലും ധാരാളം നാരടങ്ങിയിരിക്കുന്നതിനാൽ ഇലയുടെ നീര് പ്രഭാത ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ഗ്ലുക്കക്കോസിന്റെ അളവ് കുറച്ചു കാലാനുസൃതമായ് ഇന്സുലിന് കുത്തിവെപ്പ് ഒഴിവാക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു .
 
 • കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ തേയ്മാനം കുറയ്ക്കുകയും ബലം വർധിപ്പിക്കുകയും ചെയ്യുന്നു. അത്‌ലറ്റുകൾക്കും,കുട്ടികൾക്കും, പാലിനോട് അലര്ജി ഉള്ളവർക്കും ഏറെ പ്രയോജനപ്രദമാണ്‌ അത്തിപ്പഴം . (5 figs provide 250 mg daily recommended level of calcium)
 
 • ധാരാളമായി ആൽക്കലൈൻ അടങ്ങിയിരിയ്ക്കുന്നതിനാൽ പുകവലി നിർത്താനാഗ്രഹിക്കുന്നവർ അത്തിപ്പഴം കഴിക്കുന്നത് വളരെയധികം പ്രയോജനം ചെയ്യുന്നു. നേത്ര രോഗങ്ങളെ തടയുന്നതിലുപരി പ്രായമായവരിലുണ്ടാകുന്ന നേത്ര പ്രശ്നങ്ങൾക്കും പരിഹാരമാകുന്നു.
 
 • ലൈംഗീകാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പുരാതന കാലം മുതൽക്കു തന്നെ അത്തിപ്പഴം പാലും തേനും ചേർത്ത ഉപയോഗിച്ചിരുന്നു.അത്തിപ്പഴത്തിലടങ്ങിയിരിക്കുന്ന അയൺ, സിങ്ക് , മാംഗനീസ്‌ , മഗ്നീഷ്യം എന്നിവ ഹോർമോൺ ലെവൽ സ്ഥിരപ്പെടുത്തി ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നതോടൊപ്പം  ലൈംഗീക  ശേഷിക്കുറവ് പരിഹരിക്കുകയും ചെയ്യുന്നു.രണ്ടുമൂന്നു അത്തിപ്പഴം തലേ രാത്രി പാലിൽ ഇട്ടു വെച്ച് പിറ്റേന്ന് രാവിലെ  കഴിക്കുന്നത്  ലൈംഗീക ശേഷി വർദ്ധിക്കുന്നതോടൊപ്പം തടി കൂട്ടുന്നതിനും സഹായിക്കുന്നു.
 
 • അത്തിപ്പഴം ആർത്തവക്രമക്കേടുകളെ പരിഹരിക്കുകയും ഗർഭാടരണത്തിനു സഹായിക്കുകയും ചെയ്യുന്നു . ആർത്തവ വിരാമ ശേഷം  സ്ത്രീകളിലുണ്ടാവുന്ന സ്തനാർബുദം തടയുന്നതിൽ അത്തിപ്പഴം വലിയ പങ്കു വഹിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. നാരുകൾ ധാരാളമടങ്ങിയ  ആപ്പിൾ, ഈത്തപ്പഴം, അത്തിപ്പഴം, സബർജെൽ എന്നിവ സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.
 
 • കലോറി കുറഞ്ഞ നാരുകളാൽ സമ്പുഷ്ടമായ അത്തിപ്പഴം ദഹന വ്യവസ്ഥ മെച്ചപ്പെടുത്തി മലബന്ധം ,ദഹനക്കുറവ് എന്നിവ പരിഹരിക്കുകയും  സ്തനാർബുദം , വൻകുടലിലെ  കാൻസർ എന്നിവ പ്രതിരോധിക്കുകയും രക്തത്തിലെ കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കുന്നത്  അത്തിപ്പഴത്തിലെ  pectine  എന്ന solid fiber ആണ്. നിരന്തരമായി മലബന്ധം കൊണ്ട് കഷ്ടപ്പെടുന്ന രോഗികൾക്ക് ഒരു വിരേചന ഔഷധമായും ഇത് ഉപയോഗിക്കാം (5 figs provide more than 20% of the daily recommended allowance of fiber )ഭക്ഷണത്തിൽ 10 gm fiber (6 അത്തിപ്പഴം ) ഉൾപ്പെടുത്തിയാൽ 30% ഹൃദ്രോഗ സാധ്യത കുറക്കാമെന്ന് പറയപ്പെടുന്നു.
                                                        fruit-fig-honey-fruits-figure-honey-food
 • ഹൈഡ്രോ സഫാലസ് ( collection of fluid in the brain and due to it the size of head become bigger) രോഗികളായ കുഞ്ഞുങ്ങൾക്ക് അത്തിപ്പഴം ഫലപ്രദമാണ്. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ മാനസിക രോഗങ്ങൾക്കും അത്തിപ്പഴം ശമനം നൽകുന്നു. പനിയുളളപ്പോൾ വായിലനുഭവിപ്പെടുന്ന വരൾച്ചയ്ക്ക് അത്തിപ്പഴം ചവക്കുന്നതും, ചുമയ്ക്ക് തേനും ചേർത്ത് കഴിക്കുന്നതും നല്ലതാണു. ആസ്ത്മ ,വില്ലൻ ചുമ  തുടങ്ങിയ ശ്വസന സംബന്ധമായ അസുഖങ്ങൾക്ക്  പരിഹാരം എന്നതിന് പുറമെ മോണ  രോഗങ്ങൾ ,തൊണ്ട വേദന, തൊലിപ്പുറത്തുണ്ടാകുന്ന ധാരാളം പ്രശ്നങ്ങൾ എന്നിവയെയും ശമിപ്പിക്കുന്നു.
 
 • കരൾ , പ്ലീഹ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ,കിഡ്നി ,മൂത്ര സഞ്ചി എന്നിവയിലെ കല്ല് നീക്കം ചെയ്ത്  ശുദ്ധീകരിക്കാൻ സഹായിക്കുകയും മൂത്രത്തിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു .വെറും വയറ്റിൽ അത്തിപ്പഴം ,ബദാം ,വാൾനട്ട് എന്നിവയുമായി ചേർത്ത കഴിച്ചാൽ അധിക ഗുണം ചെയ്യും.
 
 • അധികമായാൽ അമൃതും വിഷം എന്ന് ചൊല്ല് പോലെ അത്തിപ്പഴം അമിതമായി  ഉപയോഗിക്കുന്നത് ചിലർക്കെങ്കിലും വയറിളക്കത്തിനും കൃമി ശല്യത്തിനും കാരണമാകാം. ചില പ്രത്യേക ഫലങ്ങളോട് അലര്ജി ഉള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുക.
 
 • പൈൽസിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഒന്നാണ് അത്തിപ്പഴം.
 
“സന്ധി വേദനകൾ അനുഭവപ്പെടാതിരിക്കാൻ അത്തിപ്പഴം ഒരു പ്രതിവിധി ആണ്‌ ” എന്ന് നബി(സ ) അരുളിയതായി അബൂ നഈം തന്റെ വൈദ്യ ഗ്രന്ഥത്തിൽ എടുത്തുദ്ധരിച്ചിട്ടുണ്ട് .
 
“അത്തിപ്പഴം കഴിക്കുക, അത് പൈൽസിനും സന്ധി വാദത്തിനും ഫലപ്രദമാണ്‌” എന്ന് നബി (സ ) പറഞ്ഞതായി ഹസ്‌റത്  അബുദർദാ (റ ) റിപ്പോർട്ട് ചെയ്യുന്നു .
 
رواه أبو الدرداء، قائلا أنه عندما عرضت علي النبي (ص) لوحة من التين، فأكل وسأل أصحابه لتناول الطعام، وقال: “إذا كان الفاكهة ينحدر من أي وقت مضى من الجنة، وأود أن أقول أن هذا هو عليه، كما الفواكه السماء لا تحتوي على نقطة. أكل منه لأنه يخفف من البواسير وتعالج النقرس “
 
 
 

ഹസ്രത് അബു ദർദാ ( റ) വിവരിക്കുന്നു ,ആരോ റസൂലിന് (സ ) ഒരു തളിക അത്തിപ്പഴം കൊടുത്തപ്പോൾ റസൂൽ (സ) പറഞ്ഞു  അത്തിപ്പഴം തിന്നുക.  ചില  തരം  പഴങ്ങൾ നമുക്ക് സ്വർഗത്തിൽ  നിന്ന്   ഇറക്കി തന്നിട്ടുണ്ടെങ്കിൽ  അത് അത്തിപ്പഴമാണെന്നു ഞാൻ പറയും  എന്തുകൊണ്ടെന്നാൽ ഇതിനു  വിത്തുകളില്ല (കുരുവില്ല). ഇത്  അർശസും വാതരോഗവും ഭേദമാക്കുന്നു.

റസൂൽ ഇത് കൂടി സൂചിപ്പിച്ചു, ഇത് സ്വർഗത്തിൽ നിന്ന് ഇറക്കിയ പഴം ആണെന്ന് ഞാൻ പറയും , എന്ത് കൊണ്ടെന്നാൽ     സ്വർഗീയ പഴത്തിനു കുഴികളില്ല (ദ്വാരം)  ഈ പഴം കഴിച്ചാൽ  നാഡീ സംബന്ധമായ അസുഖവും സന്ധി വാതവും തടയും  (ബുഖാരി)

 
സുബ്ഹാനല്ലാഹ്!!! മനുഷ്യന്  ഇത്രയും ഉത്തമഗുണങ്ങളടങ്ങിയ ഒരു ഫലം നൽകിയ അള്ളാഹു എത്രയോ പരിശുദ്ധൻ .
 
 
                                                         creamy-fig-smoothie1
ഫിഗ് ,പഴം,ബദാം,ഈത്തപ്പഴം,സ്മൂത്തി
 
ഖുർആനിൽ പറയപ്പെട്ടിരിക്കുന്ന അനുഗ്രഹീത ഭക്ഷണങ്ങളിൽ പെട്ടതാണ് ഇവയെല്ലാം.ചേരുവകൾ എല്ലാം തന്നെ ആരോഗ്യത്തെ ,മെച്ചപ്പെടുത്തുന്നവയും വിളർച്ച മാറ്റി ശക്തിയും ഓജസ്സും നൽകുന്നു. പ്രത്യേകിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറെ ഗുണകരമാണ്.
 ചേരുവകൾ : പഴം 1
                         ഫ്രഷ് ഫിഗ് 2/ 3  (ഉണങ്ങിയ പഴം 3 / 4  രണ്ടുമൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്തു ഉപയോഗിക്കാം)
                          ബദാം മിൽക്ക് 1 കപ്പ് ( ലഭ്യമായ ഏതു പാലും ഉപയോഗിക്കാം)
                          ഐസ് ക്യൂബ് 1 / 2 കപ്പ്
                          ബദാം അല്ലെങ്കിൽ വാൾനട്ട് കുറച്ചു
                          തേൻ 1 tsp
                          ഈത്തപ്പഴം ആവശ്യത്തിന്
ഇതെല്ലാം കൂടി ബ്ലെൻഡറിൽ നന്നായി അടിച്ചെടുക്കുക ,ശേഷം ഉപയോഗിക്കുക.
 
 
സൗന്ദര്യ വർദ്ധനവിന്
 
കുറച്ചു ഫ്രഷ് അത്തിപ്പഴമെടുക്കുക (ഉണങ്ങിയതാണെങ്കിൽ തലേ ദിവസം വെള്ളത്തിൽ കുതിർക്കുക) പേസ്റ്റ് രൂപത്തിൽ അരച്ച് ഒരു tbsp  തൈരുമായി ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടി മസ്സാജ് ചെയ്യുക.15 മിനുട്ടിനു ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക.
അത്തിപ്പഴത്തിലുള്ള ഒമേഗ 3 ഫാറ്റി ആസിഡിന്റെ സാന്നിദ്യം മൂലം സ്കിൻ moisturiser ആയി പ്രവർത്തിച്ചു ചര്മ സൗന്ദര്യം വര്ധിപ്പിക്കുന്നതോടൊപ്പം യുവത്വം നിലനിർത്തുകയും ചെയ്യുന്നു.
 
മഗ്നീഷ്യം ,വിറ്റാമിന് സി, ഇ , എന്നിവ അടങ്ങിയിരിക്കുന്നതിനാൽ മുടി കൊഴിച്ചിൽ മാറി മുടി വളർച്ചയ്ക്ക് സഹായിക്കുന്നു.ഇത്തരം ന്യൂട്രിയന്റുകൾ ബ്ലഡ് സർക്കുലേഷൻ വർധിപ്പിക്കുന്നത് മൂലം മുടി വളർച്ച ത്വരിതപ്പെടുകയും, അത്തിപ്പഴത്തിലടങ്ങിയിരിക്കുന്ന കോപ്പറിന്റെ  സാന്നിദ്യം മുടിയുടെ നിറം നിലനിർത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു .
 

About sajida sikkander

Check Also

കരിഞ്ചീരകം

പ്രവാചക വൈദ്യത്തിൽപ്പെട്ട ഒന്നാണ് കരിഞ്ചീരകം.ഈ കരിഞ്ചീരകം നിങ്ങൾ ഉപയോഗിക്കുക. മരണം ഒഴികെ എല്ലാ രോഗത്തിനും അതിൽ ശമനമുണ്ട് (ഹദീസ് ). ...

Leave a Reply

Your email address will not be published. Required fields are marked *