Home / സഹോദരിമാരുടെ ലേഖനങ്ങൾ / കുടുംബം ​ / ഒളിച്ചോട്ടത്തിന്റെ ദുരന്ത പരിണിതി ♻♻♻♻♻♻♻

ഒളിച്ചോട്ടത്തിന്റെ ദുരന്ത പരിണിതി ♻♻♻♻♻♻♻

 crying-muslim-girl

സന്തോഷത്തോടെയുള്ള ജീവിതമായിരുന്നു നഫീസ മോളുടേത്. പെട്ടെന്നായിരുന്നു ആ സന്തോഷങ്ങൾക്കു മീതെ കണ്ണീർമഴ പെയ്തത്.അവളുടെ ഉമ്മ അവളെ തനിച്ചാക്കി വേറെ ഒരാളു ടെ  കൂടെ പോയപ്പോള്‍ ആ മോളെ സമാധാനിപ്പി ക്കാൻ കൂടെ ഉപ്പയും  ഇല്ല. സമൂഹത്തിൽ ആ മോളുടെ ജീവിതം  ചോദ്യഛിന്ന മായി  മാറുകയാണ്, അവൾ സഹതാപത്തിന്റെയും  പരിഹാസത്തിന്റെയും കഥാപാത്രമായി മാറുകയാണ് .
         ഒളിച്ചോട്ടം  ഫാഷനായി മാറിയ  ഈ കാലഘട്ടത്തിൽ പത്ത് മാസം  വയറ്റിൽ ചുമന്ന്  നൊന്ത് പ്രസവിച്ച  മക്കളെ   ഉപേക്ഷിച്ച്  അല്ലെങ്കിൽ  അവരേയും കൊണ്ട് സ്വന്തം സുഖം തേടി  പോകുന്ന  സ്ത്രീകൾ അറിയാതെ  പോകുന്ന സത്യങ്ങൾ  ഉണ്ട്! മക്കള്‍ ഇതൊക്കെ  കണ്ടാണ് വളരുന്നത്. ഇങ്ങനെയുള്ള കുട്ടികളാ ണ് അധികവും സമൂഹത്തി ൽ തെറ്റ് ചെയ്യുന്നവരാകുന്നത് . അവർ ഒരു സുപ്രഭാതത്തിൽ  കുറ്റവാളികൾ  ആകുന്നതല്ല,  വളർന്നു വന്ന സാഹചര്യമാണ്  ഇതിനെയൊക്കെ  സ്വാധീനിക്കുക. സോഷ്യൽ  മീഡിയയുടെ  ദുരുപയോഗവും അല്ലാ ഹുവിനോടുള്ള ഭയപ്പാടി ല്ലാതെയുള്ള  കുത്തഴിഞ്ഞ ജീവിതവും  ഒരുപാട്  പേരെ  അവിഹിതത്തി ലേക്ക്  നയിക്കുന്നു.
 മരിച്ചുകഴിഞ്ഞാലും  ഉപകാരം ലഭിക്കുന്ന കാര്യങ്ങളിൽ പെട്ടതാണ് നമുക്ക് വേണ്ടി  പ്രാർത്ഥിക്കുന്ന  മക്കൾ. അവർക്ക്  അറിവ് പറഞ്ഞുകൊടുകേണ്ടതിന്ന് പകരം സ്വന്തം സുഖം തേടുന്നു. ആ മക്കൾ നമുക്ക് വേണ്ടി  പ്രാർത്ഥി ക്കുമോ?.. മാതാപിതാക്കളുടെ ഒരിറ്റു  സ്നേഹത്തിനു  വേണ്ടി  യാചിക്കുന്ന എത്ര യോ  കുട്ടികൾ  നമ്മുടെ സമൂഹത്തിൽ  ഉണ്ട്. ഉമ്മാന്റെ  കാല്പാദങ്ങള്‍ക്കടിയിലാണ് സ്വർഗ്ഗം എന്ന വാക്കിനു പോലും  വില നല്‍കാതെ, ഖുർ ആനിൽ വലിയ സ്ഥാനം നൽകിയിട്ടും  അത് കാണാതെ  പോകുന്നു. ഏറ്റവും കൂടുതൽ  ആധരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സ്ഥാനം മാതൃത്വമാണ് , വീടിന്റെ ഭരണവും  കുട്ടികളുടെ  സംരക്ഷ ണവും  നിർവഹിക്കുന്നതിലൂടെയാണ് മാതൃത്വം മഹനീയമാകുന്നത്.

      

വൈവാഹിക ജീവിതം മാധുര്യമുള്ളതാവുന്നത് ദമ്പതികൾ പരസ്പരം മനസ്സിലാക്കുകയും, സ്നേഹിക്കുകയും, വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നതിലൂടെയാണ്. ഇണകൾ എന്ന നിലയിൽ പരസ്പരം അനുഭവിച്ചറിയാൻ  കഴിയണം. ഇന്നത്തെ ഒളിച്ചോട്ടത്തിന്റെ കാരണം ഇതിന്റെയെല്ലാം  അഭാവം തന്നെയാണ്. ഇങ്ങനെയുള്ള ഒളിച്ചോട്ടം കാരണം ത്വലാഖ്  അതികരിച്ചു വരികയാണ്.   ഭാര്യയുടെ തെറ്റ് കാരണം, അല്ലെങ്കിൽ  ഒരു തെറ്റും  ചെയ്യാതെ ത്വലാഖ്   ചൊല്ലി  മക്കളെ ഉപേക്ഷിച്ച്  പോകുന്ന പുരുഷൻമാരും നമുക്കിടയിൽ ഉണ്ട് .അവിടേയും ദുരന്തത്തിന്ന് ഇരയാകുന്നത് നമ്മുടെ  മക്കളാണ്. ഒരുപാട് തെറ്റ് ചെയ്യുകയും,അന്യ പുരുഷനുമായി സല്ലപിക്കുകയും ചെയ്യുന്ന  ഭാര്യയെ  കൂടെ  നിർത്തണമെന്ന് ഇസ്ലാം കൽപിക്കുന്നില്ല. കാരണം കൂടാതെയുള്ള ത്വലാഖ്  തെറ്റാണ്.  അത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. തമാശ  രൂപേണയൊ  ദേഷ്യത്തോടേയൊ  ത്വലാ ഖ് പറഞ്ഞാൽ ത്വലാഖ് സംഭവിക്കും. ഒന്നും രണ്ടും ത്വലാഖ്  തിരിച്ചെടുക്കാൻ  സാധിക്കുമെങ്കിലും  മൂന്നാ മത്തെ  ത്വലാഖ് തിരിച്ചെടു ക്കൽ  പ്രയാസമാണ്. ഭാര്യയെ വേറൊരാൾ വിവാഹം ചെയ്യുകയും, എല്ലാ അർത്ഥത്തിലും ഭാര്യാ ഭാത്താക്കൻമാ രായി  ജീവിക്കുകയും, അയാൾ  ത്വലാഖ് ചൊല്ലുകയും,  ഇദ്ദ ഇരുന്നു കഴിയുകയും ചെയ്തതിനു  ശേഷമേ  അവളെ  സ്വീകരിക്കാൻ കഴിയുകയുള്ളു.ഇതൊന്നും  അറിയാതെ  ഞാൻ തമാശയിലോ ദേശ്യത്തിലോ പറഞ്ഞതാണെന്ന്  കരുതി  അവളുമൊത്ത്  ജീവിച്ചാൽ അത്  വ്യഭിചാമായി  മാറും.  അല്ലാഹു(സു)  ത്വലാഖിനെ  നിസ്സാരമായി  കാണാതിരിക്കാൻ  വേണ്ടിയാണ്  ഇസ്ലാമിൽ വളരെ കർശനമായ  ഘട്ടങ്ങൾ  നിർദ്ദേശിച്ചത്.                                                                                                                        കുടുംബ ബന്ധങ്ങൾക്ക് വില നൽകാത്തവന്ന്  സ്വർഗ്ഗ  പ്രാപ്തിയുണ്ടാവില്ലെന്ന് നബി(സ) പറഞ്ഞിരി ക്കുന്നു.നിങ്ങളിൽ  ഏറ്റവും  നല്ലവൻ തന്റെ ഭാര്യയോട് നല്ലനിലയിൽ വർത്തിക്കു ന്നവനാണ് എന്നതാണ് നബിവചനം. ഭർത്താവിന്റെ  സംത്യപ്തി സമ്പാദിച്ചു  മരിക്കുന്ന  സ്ത്രീ സ്വർഗ്ഗാവകാശി യായിരിക്കുമെന്നും നബി വചനമുണ്ട്. ഒരു ഭാര്യ എങ്ങനെ  ആയിരിക്കമെന്നതിന്ന്  ഖദീജ(റ) യേക്കാ ൾ  മാത്യക വേറെയില്ല. ഒരു ഭർത്താവ്  എങ്ങനെ  ആയിരിക്കണമെന്നതിന്ന് നബി(സ) യേക്കാൾ മാത്യക വേറെയില്ല. ഇബ്‌ലീസിന്റെ  ചതിയി ൽ പ്പെടാതെ  ഭർത്താവിന്റെ പൊരുത്തതിലായി ജീവിക്കുന്ന നല്ല ഒരു ഭാര്യയായും ഖുർആനിൽ പരിഗണന നൽകിയ ഉമ്മയെ പോലെയുള്ള ഉമ്മയായും ജീവിക്കാന്‍  നമുക്കെല്ലാവർക്കും  അല്ലാഹു(സു) തൗഫീഖ് നൽകട്ടെ…  ആമീൻ.

              ഷമീമ ഉമർ

About shameema Umer

Check Also

മുത്തു നബി മാനവീയ മാതൃക

  അഖിലലോക പരിപാലകനായ അല്ലാഹുവിനാണ്  സർവ്വ സ്തുതികളും. ഈലോക സൃഷ്ടിപ്പിന്റെ രഹസ്യവും പ്രപഞ്ച സത്യങ്ങളുടെ രഹസ്യങ്ങളും  അറിയുന്നവൻ അവൻ എത്ര ...

Leave a Reply

Your email address will not be published. Required fields are marked *