ചുക്ക്

സാധാരണക്കാർക്ക്പോലും സുപരിചിതമായൊരു ഔഷധമാണ് ചുക്ക്. മിക്കവാറും ആയുർവേദ ഔഷധങ്ങളിലെ അവിഭാജ്യ ഘടകമാണ് ചുക്ക് .ചുക്കില്ലാത്ത കഷായം ഇല്ല എന്ന ഒരു പ്രയോഗം തന്നെ ഉണ്ട്. ഇഞ്ചി  പുഴുങ്ങി  ഉണക്കുന്നതാണ് ചുക്ക്.

 അല്ലാഹു (സുബ്ഹാനഹുതആലാ ) സൂറ ഇൻസാനിൽ[ 76;17  ]സ്വർഗ്ഗീയ പാനീയങ്ങളിൽ ഒന്നാണെന്ന് ഇഞ്ചിയെ   കുറിച്ചു   പറയുന്നുണ്ട്:  وَيُسْقَوْنَ فِيهَا كَأْساً كَانَ مِزَاجُهَا زَنجَبِيلاً  (വയുസ്ക്കവ്ന ഫീഹാ കഅ്സൻ കാന മിസാജുഹാ സൻജബീല) (ഇഞ്ചി നീരിന്റെ ചേരുവ ചേര്‍ത്ത പാനീയം അവര്‍ക്കവിടെ കുടിക്കാന്‍ നല്‍കപ്പെടും.”)
.മുഹമ്മദ് നബി [ സ.അ] ചുക്ക് കഴിച്ചിരുന്നുവെന്നതിനു പ്രാമാണികമായ തെളിവുകളുണ്ട് .അബു സഈദ്[ റ] അനിവേദനം   ചെയ്‌ത ഹദീസിൽ’ ‘റോമാ ചക്രവർത്തി ഹിർഖൽസമ്മാനം കൊടുത്തയച്ച കൂട്ടത്തിൽ സുഗന്ധ വ്യഞ്ജനമായ ചുക്കും ഉണ്ടായിരുന്നു’.അവിടുന്ന് അതുസ്വീകരിക്കുകയുംഅല്പമെടുത്ത് കഴിക്കുകയും സഹാബികൾക്കു  കൊടുക്കുകയും ചെയ്‌തു. നബി [ സ.അ] ഇതിനെ സ്വർഗ്ഗീയ ചെടികളിൽപെട്ട താണെന്നു പറഞ്ഞിട്ടുണ്ട്  .

  ഇതിന് അറബിയി ൽസൻജബീൽഎന്നും ഇംഗ്ലീഷിൽ ഡ്രയ്‌ജിൻജെർഎന്നുംപറയുന്നു . ഇതിൻെറ ഉത്ഭവം സാൻസിബാറിൽ നിന്നാണ്‌. പനി, ജലദോഷം, ചുമ, വയറു വേദന, ദഹനക്കേടു, ചർദി , വാതം , എക്കിൾ, പിത്തം എന്നിങ്ങനെ ഒട്ടേറെ രോഗങ്ങൾക്കുള്ള ശമനൗഷധമാണ് ചുക്ക് .ഇത് അജീർണമില്ലാതാക്കി ദഹനത്തെ സഹായിക്കുന്നു .ബുദ്ധിശക്തിയും ഓർമശക്തിയും വർദ്ധിപ്പിക്കുന്നു.

ശൈസ അസീസ്img-20161023-wa0014

About Shaiza Azeez

Check Also

കരിഞ്ചീരകം

പ്രവാചക വൈദ്യത്തിൽപ്പെട്ട ഒന്നാണ് കരിഞ്ചീരകം.ഈ കരിഞ്ചീരകം നിങ്ങൾ ഉപയോഗിക്കുക. മരണം ഒഴികെ എല്ലാ രോഗത്തിനും അതിൽ ശമനമുണ്ട് (ഹദീസ് ). ...

Leave a Reply

Your email address will not be published. Required fields are marked *