Home / മഹതികളുടെ ചരിത്രം / ഇസ്ലാമിലെ പെൺവീര്യം

ഇസ്ലാമിലെ പെൺവീര്യം

ലോകത്തിൽ ശാന്തിയും സമാധാനവും വിഭാവനം ചെയ്യാനും ഉച്ച നീചത്വങ്ങൾ തുടച്ചുനീക്കാനും അല്ലാഹു സുബ്ഹാനഹു വത ആല നിയോഗിച്ച അന്ത്യ പ്രവാചകൻ മുഹമ്മദ് നബി(സ) .സത്യ ദീനിൻെറ അടിത്തറ പാകാനും,ഇസ്ലാം പ്രചരിപ്പിക്കാനും സ്വന്തം ദേഹവും,ധനവും സമർപ്പിച്ച അനുയായി വൃന്ദം.ഇസ്ലാമിൻെറ ധർമ്മസമരങ്ങളിൽ വിജയത്തിൻെറ വെന്നികൊടി പാറിക്കുകയും,സന്തോഷത്തോടെ രക്ത സാക്ഷിത്വം വരിക്കുകയും ചെയ്ത ആദർശ പുരുഷൻമാരും, വനിതകളും.ഇവരിൽ ആധുനിക നാരീ സമൂഹത്തിനു ആവേശവും അഭിമാനവും പകർന്നു നൽകുന്ന ,ധീരവനിത ഉമ്മു ഉമാറ(റ). സ്വഹാബീവനിതകളിൽ ഏറ്റവും ശക്തമായ സ്ത്രീ വ്യക്തിത്വത്തിനു ഉടമ.ഖസ്റജ് ഗോത്രക്കാരിയായ മഹതിയുടെ പൂർണ്ണ നാമം നസീബ ബിൻത് കഅ്ബ്(റ).
ബഹുദെെവാരാധനയും,ബിംബാരാധനയും കൊടികുത്തിവാണിരുന്ന അറേബ്യയിൽ സത്യദീനിൻെറ മന്ദമാരുതൻ വീശിയപ്പോൾ തന്നെ ഇസ്ലാം ആശ്ളേഷിച്ചു മഹതിയും,ഭർത്താവും.മനുഷ്യൻ മനുഷ്യ നിർമ്മിത ബിംബങ്ങൾക്കു മുന്നിൽ തലകുനിക്കുമ്പോൾ,ഏകദെെവവിശ്വാസമെന്ന മഹനീയ ആശയം ഇരുകെെയും നീട്ടി സ്വീകരിച്ച ആദ്യകാലമുസ്ലീംങ്ങൾ. ഹിജാബിൻെറ ആയത്തുകൾ ഇറങ്ങുന്നതിനു മുന്നേ സ്വഹാബീവനിതകൾ പള്ളിയിൽ പോകുന്നതിനും മറ്റും വീടുവിട്ടു പുറത്തുപേകുന്ന പതിവുണ്ടായിരുന്നു. പിന്നീടു അവർ വളരെയധികം സൂക്ഷമത പാലിച്ചു പോന്നു.ഖന്തക്ക് യുദ്ധം,ഹുദെെബിയ സന്ധി,ഹുനെെൻ യുദ്ധം,ഉംറത്തുൽ ഖളാഅ്,ഖെെബർ യുദ്ധം,മക്കം ഫത്ത്ഹ്,ഉഹ്ദ് യുദ്ധം തുടങ്ങിയ പലപ്രധാന സംഭവങ്ങൾക്കും പ്രവാചകർകൊപ്പം സാക്ഷ്യം വഹിക്കാൻ മഹതിക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇസ്ലാമിക രാഷ്ട്രത്തിനുതുടക്കംകുറിക്കുകയും, സത്യപ്രബോധനത്തിൻെറ ഗതിമാറുകയും ചെയ്ത ബെെആത്തുൽ അഖബയിൽ ഭാഗഭാക്കാവാൻ മഹതിക്കു കഴിഞ്ഞു.മദീനയിൽ വരുമ്പോൾ റസൂൽ (സ) നെ സംരക്ഷിക്കാമെന്ന് അന്ന് അവർ ഉറപ്പുകൊടുത്തു.
ഉഹ്ദിലെ രണാങ്കണം .ബദറിലെ പരാജയത്തിൻെറ ക്ഷീണം തീർക്കാൻ അബൂ സുഫയാന്റെ നേതൃത്വത്തിൽ ഖുറെെശികളുടെ പടപ്പുറപ്പാട്.സ്വഹാബികൾക്ക് വെള്ളം കൊടുക്കാനും,പരിക്കേറ്റവരെ ശുശ്രൂഷിക്കാനും ഉമ്മു ഉമാറ(റ) മുൻ നിരയിലുണ്ടായിരുന്നു.ആദ്യം വിജയം അനുകൂലമായിരുന്നുവെങ്കിലും ,അമ്പെയ്ത്തുകാരുടെ അനുസരണ കേടു നിമിത്തം പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു മുസ്ലീംങ്ങൾ.നബി(സ)യെ രക്ഷിക്കാമെന്ന് അഖബയിൽ വെച്ച് ചെയ്ത പ്രതിജ്ഞ ഒാർത്തുപോയ മഹതി ,പ്രവാചക തിരുമേനിയെ വധിക്കാൻ പാഞ്ഞടുക്കുന്ന മുശ്രിക്കുകൾക്ക് എതിരെ ധെെര്യത്തോടെ പടവാളെടുത്ത് പോരാടി.പാഞ്ഞടുക്കുന്ന അമ്പുകളൊ,പരാജയ ഭീതിയോ മഹതിയെ അലട്ടിയില്ല.പതറാത്ത മനസ്സും,ഇടറാത്ത കാൽ വെയപ്പോടെ മുന്നോട്ട് കുതിച്ച മഹതിക്ക് ഒരു ലക്ഷ്യമെ ഉണ്ടായിരുന്നുള്ളൂ വിജയം…..ഇസ്ലാമിന്റെ വിജയം……അല്ലാഹുവിൻെറ വിജയം.
യുദ്ധമുഹൂർത്തത്തിൽ നബി(സ)മയെ സംരക്ഷിക്കാൻ കാവൽ നിന്ന മഹതിക്ക് പതിമൂന്ന് മുറിവുകൾ പറ്റി.ഉഹ്ദ് യുദ്ധ വേളയിൽ നബി(സ)പറഞ്ഞു”ഇടത്തും വലത്തും ഞാൻ തിരിയുമ്പോഴൊക്കെയും എൻെറ അടുത്ത് നിന്ന് ഉമ്മു ഉമാറ യുദ്ധം ചെയ്യുകയായിരുന്നു”.അതെ…. വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണ് , ലംഘിക്കാനുള്ളതല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് മനസ്സിലാക്കി തന്ന മഹതി.വാഗ്ദാനങ്ങളിൽ സൂക്ഷ്മത പുലർത്താത്തവരും,അശ്രദ്ധയോടെ ലംഘിക്കുന്നവരും കപടവിശ്വാസികളിൽ പെട്ടവരാണെന്ന് നബി (സ) പറഞ്ഞിരിക്കുന്നു.
മതപ്രചാരണ രംഗത്ത് സ്‌ത്രീകൾ അവരുടേതായ സാന്നിദ്ധ്യംതെളിയിച്ചിട്ടുണ്ടു.പ്രബോധനത്തിൻെറആരംഭത്തിൽ ഉമ്മുൽ മുഅ്മനീൻ ഖദീജ ബീവി( റ)അൻഹ നബി(സ)ക്കു പോലും ധെെര്യം പകർന്നുകൊടുത്തിരുന്നു.ആയിഷ ബീവി (റ) അൻഹക്കു ചില പ്രത്യേക സാഹചര്യത്തിൽ അവരുടെ ഇജ്തിഹാദിൻെറ ഭാഗമായി യുദ്ധത്തിനു നേതൃത്വം കൊടുകേണ്ടി വന്നിട്ടുണ്ടു.പക്ഷെ ആ കർമ്മത്തിൽ ബീവി വലിയ പശ്ചാത്താപത്തിലാണ് ജീവിതം മുഴുവനും കഴിച്ചു കൂട്ടിയതു.അതുകൊണ്ടു തന്നെ ഈ സംഭവം സ്ത്രീകൾ പുറത്തിറങ്ങി സ്വയം ശാക്തീകരണം നടത്തി യഥേഷ്ടം കാര്യങ്ങൾ നിർവഹിക്കുവാനുള്ള തെളിവല്ല.പരിമിതികളെ പറ്റി ബോധവതികളായിരുന്ന അവർ,സ്രീ സഹജമായ കടമകൾ മറക്കാതെ തങ്ങളാൽ കഴിയും വിധം ദീനിനു വേണ്ടി സേവനം ചെയ്തു.
കള്ള പ്രവാചകൻ മുസെെലിമയുടെ കെെകളാൽ സ്വന്തം മകൻ കൊലചെയ്യപ്പെട്ട പ്രതിസന്തിഘട്ടത്തിൽ പോലും മനോധെെര്യം കെെവിടാതെ ക്ഷമയോടെ നേരിട്ടു അവർ.ഖുർആനിലും ഹദീസിലും അവഗാഹമുണ്ടായിരുന്ന മഹതി മറ്റുളള സ്ത്രീകളെ അല്ലാഹുവിൻെറ പാത പിൻതുടരാൻ പ്രേരിപ്പിച്ചു.പാരത്രിക ലോകത്തെ നേട്ടവും,നബി(സ) കറകളഞ്ഞ സ്നേഹവും നിമിത്തം സ്വന്തം കുടുംബത്തേയും, തന്നെയുംപൂർണ്ണമായി ദീനിനു സമർപ്പിച്ചധീരവനിത.
ആത്മാർത്ഥതയും, ബുദ്ധികൂർമ്മതയും,ധെെര്യവും ഒത്തിണങ്ങിയ മഹതിയുടെ ജീവിതം വരും തലമുറക്ക് പ്രചോദനമാണ്.സഹനത്തിലൂടെയും,സമരത്തിലൂടെയും പകർന്നു കിട്ടിയ നമ്മുടെ മതത്തിൻെറ അന്തഃസത്ത നാം എത്ര മാത്രം ഉൾകൊള്ളുന്നുവെന്ന് പുനർവിചിന്തനം നടത്തേണ്ടതുണ്ട്.കേവലം മുസ്ലീം നാമധാരികൾ മാത്രമാവാതെ നമ്മുടെ വിലപ്പെട്ട സമയവും,ആയുസ്സും,സമ്പത്തും ദീനിനുവേണ്ടി വിനിയോഗിച്ചാൽ നാം വിജയിച്ചു.
ഹബീബീലൂടെയും,സ്വഹാബികളിലൂടെയും നമ്മുടെ പൂർവികൻമാരിലൂടെയും പകർന്നു കിട്ടിയ സത്യ ദീൻ ആധുനിക സമൂഹമാവുന്ന നമ്മുടെ കെെകളിൽ ഭദ്രമായിരിക്കും എന്ന ദൃഢനിശ്ചയത്തോടെ……….
ആഷ്ന സുൽഫിക്കർ
14557301555351575223221

About ashnasulfi

Check Also

കരിഞ്ചീരകം

പ്രവാചക വൈദ്യത്തിൽപ്പെട്ട ഒന്നാണ് കരിഞ്ചീരകം.ഈ കരിഞ്ചീരകം നിങ്ങൾ ഉപയോഗിക്കുക. മരണം ഒഴികെ എല്ലാ രോഗത്തിനും അതിൽ ശമനമുണ്ട് (ഹദീസ് ). ...

Leave a Reply

Your email address will not be published. Required fields are marked *